ഇന്ദിരയും ലീഡറും രാഷ്ട്രീയ വഴികാട്ടികൾ,കെ.പി യുടെ രാഷ്ട്രീയ ജീവിതത്തിന് ഊർജ്ജമേകിയത് ഈ രണ്ട് നേതാക്കൾ....

kp kunjikannan
kp kunjikannan

പയ്യന്നൂർ : തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയെ ഹൃദയത്തിൽ കൊണ്ടു നടന്ന നേതാവാണ് കെ.പി.കുഞ്ഞിക്കണ്ണൻ. ഇന്ദിരാജിയുമായുള്ള പ്രിയം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

ഈ അടുത്ത ബന്ധം നിലനിർത്താൻതൻ്റെ കാറ മേലിലുള്ള വസതിക്കും " പ്രിയദർശിനി " എന്ന് പേരിട്ടാണ് കെ.പി, ഇന്ദിരാജിയോടുള്ള ആദരവ് പ്രകടമാക്കിയത്.തൻ്റെ രാഷ്ട്രീയ വളർച്ചയെ കണക്കാക്കാതെ പോലും പ്രതിസന്ധി ഘട്ടങ്ങളിൽ പലരും വഴി മാറി നടന്നപ്പോഴും കെ.പി, ഇന്ദിരാജിയോടൊപ്പം നിലകൊണ്ടു.

kunjikannan

കെ.പി യുടെ വീട്ടിലെ ഓഫീസ് മുറിയിൽ ഇന്നും ഇന്ദിരാജിയൊടൊപ്പമുള്ള ഫോട്ടോയുണ്ട്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കേ ഡൽഹിയിൽ എത്തിയപ്പോഴാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ കണ്ടുമുട്ടിയത്. അന്ന് തുടങ്ങിയ ആരാധന മരണം വരെ കെ.പി.കാത്തു സൂക്ഷിച്ചു.

Indira and Leader are political guides

കെ.പിയുടെ രാഷ്ട്രീയ പ്രസംഗത്തിലെല്ലാം ഇന്ദിരാഗാന്ധി കടന്നു വരുമായിരുന്നു. കോൺഗ്രസ്സിലെ പുതു തലമുറയെ ഇന്ദിരാഗാന്ധി എന്താണെന്ന് പഠിപ്പിക്കുന്നതാണ് കെ.പി.യുടെ പ്രസംഗം.

kunjikannan

ഇന്ദിരാ ഗാന്ധിയും ലീഡർ കെ. കരുണാകരനുമായിരുന്നു കെ.പി കുഞ്ഞിക്കണ്ണൻ്റെ രാഷ്ട്രീയ ജീവിതത്തെ മുൻപോട്ടു നയിച്ച രണ്ട് നക്ഷത്രങ്ങൾ. ജീവിതാവസാനം വരെ ഈ രണ്ടു നേതാക്കളെയും അവരുടെ ഓർമ്മകളെയും ഊർജ്ജമാക്കി കൊണ്ടാണ് അദ്ദേഹം മുൻപോട്ടു പോയത്.

Tags