വിദേശത്ത് ജോലി ചെയ്യുന്നവര്‍ 10 കോടി രൂപയായാല്‍ നാട്ടില്‍ തിരിച്ചെത്തി സ്ഥിരതാമസമാക്കുമോ, വൈറലായി യുവതിയുടെ വീഡിയോ
എല്ലാവരും 10 കോടി രൂപ സമ്പാദിച്ച് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പറയുന്നു, പക്ഷേ ആരും യഥാര്‍ത്ഥത്തില്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല, എന്ന് ആരതി പറയുന്നു.
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ യുവതിയുടെ വൈറല്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നു. കുമാരി ആരതിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പലരും വിദേശത്തേക്ക് പോകുമ്പോള്‍ പണം സമ്പാദിച്ച് തിരിച്ച് നാട്ടിലേക്ക് മടങ്ങാം എന്ന ലക്ഷ്യം വെക്കുന്നുവെങ്കിലും, യാഥാര്‍ത്ഥ്യം വ്യത്യസ്തമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലാവരും 10 കോടി രൂപ സമ്പാദിച്ച് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പറയുന്നു, പക്ഷേ ആരും യഥാര്‍ത്ഥത്തില്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല, എന്ന് ആരതി പറയുന്നു. യു.എസിലെ ശമ്പളം വളരെ നല്ലതാണ്. ഇത് കുടുംബത്തിലേക്ക് മാസം 50,000 മുതല്‍ 1,00,000 രൂപ വരെ എളുപ്പത്തില്‍ അയക്കാന്‍ സഹായിക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം ലഭിക്കുന്നത് മടക്കത്തെ അസാധ്യമാക്കുന്നു.
കുട്ടികളുടെ വിദ്യാഭ്യാസം ഇവിടെ താരതമ്യേന സൗജന്യമോ ഗുണനിലവാരമുള്ളതോ ആണ്. പല ആനുകൂല്യങ്ങളും ലഭ്യമാണ്. മികച്ച ജീവിത നിലവാരം, ക്രമസമാധാനം, മലിനീകരണമില്ലാത്ത അന്തരീക്ഷം എന്നിവയാണ് മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. ഇന്ത്യയിലെ മലിനീകരണവും അസ്ഥിരതയുമായി വലിയ വ്യത്യാസമുണ്ട് ഇവിടുത്തെ ജീവിതത്തിനെന്ന് ആരതി പറയുന്നു.
വീഡിയോ വൈറലായതോടെ പലരീതിയിലുള്ള പ്രതികരണമാണ് ഉയരുന്നത്. പലരും 'ശരിയാണ്, ജീവിതശൈലി, വിദ്യാഭ്യാസം, ക്ലീന്‍ എയര്‍ എന്നിവയെല്ലാം പ്രധാനമാണ്' എന്ന് അഭിപ്രായപ്പെട്ടു. ചിലര്‍ 'കുട്ടികള്‍ വിദേശത്ത് പഠിക്കുമ്പോഴും കുടുംബം ജോലി ചെയ്യുമ്പോഴും മടങ്ങാന്‍ പ്രയാസമാണ്' എന്ന് പറഞ്ഞു. മറ്റുചിലര്‍ ഇന്ത്യയിലെ കുടുംബബന്ധങ്ങളും നാടിനോടുള്ള വൈകാരിക അടുപ്പവും ഹൈലൈറ്റ് ചെയ്തു.
.jpg)

