രൂപ തകര്‍ന്നടിയുന്നു, ലോകത്തിന് മുന്നില്‍ നാണംകെട്ട് ഇന്ത്യ, കൂസലില്ലാതെ കേന്ദ്രസര്‍ക്കാര്‍, ഭരണമേല്‍ക്കുമ്പോള്‍ ഡോളറിനെതിരെ 60 രൂപ, ഇന്ന് 90 രൂപ കടന്നു, യുപിഎ ഭരണകാലത്ത് മോദി പറഞ്ഞത് ഇങ്ങനെ
രൂപയുടെ മൂല്യമിടിഞ്ഞതോടെ വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുകയാണ്. ഇത് വ്യാപാര കമ്മി വര്‍ധിക്കുന്നു, അമേരിക്കയുമായുള്ള വ്യാപാര ഉടമ്പടി പ്രതിസന്ധിയും രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായി.
ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു അമേരിക്കന്‍ ഡോളറിന് 91 രൂപ കടന്നു. ഈ വര്‍ഷം മാത്രം രൂപയുടെ മൂല്യം 6 ശതമാനത്തിലധികം ഇടിഞ്ഞു എന്നത് നാണക്കേടാണ്. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി ഇന്ത്യന്‍ രൂപ മാറി.
tRootC1469263">രൂപയുടെ മൂല്യമിടിഞ്ഞതോടെ വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുകയാണ്. ഇത് വ്യാപാര കമ്മി വര്‍ധിക്കുന്നു, അമേരിക്കയുമായുള്ള വ്യാപാര ഉടമ്പടി പ്രതിസന്ധിയും രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായി.
രൂപയുടെ മുല്യം താഴോട്ടിറങ്ങിയപ്പോള്‍ അന്ന് യുപിഎ സര്‍ക്കാരിനെതിരെ രൂക്ഷമായ പരിഹാസവുമായി എത്തിയ വ്യക്തിയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി. രൂപ 68-69 ലെവലിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത്, ''രൂപയ്ക്കും യുപിഎ സര്‍ക്കാരിനും ഒരുപോലെ മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു. രൂപയുടെ തകര്‍ച്ച സര്‍ക്കാരിന്റെ വിശ്വാസ്യതയുടെ തകര്‍ച്ചയാണ്.'' എന്നാണ്. അന്ന് രൂപയുടെ ഇടിവിനെ മോദി ദേശീയ നാണക്കേടായി ചിത്രീകരിച്ചു. കോണ്‍ഗ്രസ് ഭരണത്തിലെ അഴിമതിയും നയപരാജയവുമാണ് കാരണമെന്ന് ആരോപിച്ചു.
ഇന്ന് രൂപ 91 കടന്നപ്പോഴും കേന്ദ്രസര്‍ക്കാര്‍ നിശ്ശബ്ദം. 2014-ല്‍ മോദി അധികാരമേറ്റപ്പോള്‍ ഒരു ഡോളര്‍ 58-60 രൂപയായിരുന്നു. ഇപ്പോള്‍ 91 രൂപയാണ്. പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ വമ്പന്‍ തകര്‍ച്ച. യുപിഎ കാലത്തെ 33-50 ശതമാനം ഇടിവിനെക്കാള്‍ മോശം.
രൂപയുടെ വിലയിടിവ് ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണംകെടുത്തുന്നു. ഇറക്കുമതി ചെലവ് കൂടുന്നു, ഇന്ധനവില ഉയരാനും സാധ്യതയേറെയാണ്. പൊതുജനങ്ങളുടെ ജീവിതച്ചെലവും വര്‍ധിക്കും.
രൂപയുടെ തകര്‍ച്ച കേവലം സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ തെളിവു കൂടിയാണ്. മോദി അന്ന് പറഞ്ഞത് ഇന്ന് തിരിച്ചടിയായി മാറുന്നു. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയും ഇടിയുന്നു.
.jpg)


