കഴിഞ്ഞ 11 വര്‍ഷത്തിനിടെ വമ്പന്‍ മുതലാളിമാരുടെ 9.75 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളി, പാവപ്പെട്ടവര്‍ക്ക് ജപ്തിയും കുടിയിറക്കും

Banks

എഴുതിത്തള്ളല്‍ ഏറ്റവും കൂടുതലായത് 2019-20 സാമ്പത്തിക വര്‍ഷത്തിലാണ്, 1.59 ലക്ഷം കോടി രൂപ. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 47,568 കോടി രൂപയായി.

ന്യൂഡല്‍ഹി: കഴിഞ്ഞ 11 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ബാങ്കുകള്‍ ആകെ 9.75 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയതായി കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ വിവരം വെളിപ്പെടുത്തിയത്.

എഴുതിത്തള്ളല്‍ ഏറ്റവും കൂടുതലായത് 2019-20 സാമ്പത്തിക വര്‍ഷത്തിലാണ്, 1.59 ലക്ഷം കോടി രൂപ. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 47,568 കോടി രൂപയായി.

വര്‍ഷം തിരിച്ചുള്ള ചില കണക്കുകള്‍,

2014-15: 31,723 കോടി രൂപ  
2015-16: 40,416 കോടി രൂപ  
2016-17: 68,308 കോടി രൂപ  
2017-18: 99,132 കോടി രൂപ  
2019-20: 1.59 ലക്ഷം കോടി രൂപ
2024-25: 47,568 കോടി രൂപ  

ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരവും ബാങ്ക് ബോര്‍ഡിന്റെ തീരുമാനപ്രകാരവുമാണ് ഇത്തരം എഴുതിത്തള്ളലുകള്‍ നടക്കുന്നത്. പ്രധാനമായും നോണ്‍ പെര്‍ഫോമിങ് അസറ്റുകളായ വായ്പകളെ നാല് വര്‍ഷത്തിനുശേഷം പൂര്‍ണ പ്രൊവിഷനിങ് പൂര്‍ത്തിയാക്കിയ ശേഷം എഴുതിത്തള്ളി.

ബാങ്കുകള്‍ക്ക് ഇപ്പോഴും വായ്പ തിരിച്ചുപിടിക്കാനുള്ള നിയമനടപടികളും റിക്കവറി നടപടികളും തുടരാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരം തന്നെ ഈ പ്രക്രിയകള്‍ നടക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. ബാങ്കിങ് മേഖലയിലെ NPA പ്രശ്‌നങ്ങള്‍ കുറഞ്ഞുവരുന്നതിന്റെ സൂചനയായാണ് അടുത്തിടെയുള്ള എഴുതിത്തള്ളലുകളിലെ കുറവിനെ വിലയിരുത്തുന്നത്.
 

Tags