രാജ്യത്ത് വരാനിരിക്കുന്നത് കടുത്ത ക്ഷാമവും വിലക്കയറ്റവുമോ? പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വിരല്‍ചൂണ്ടുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്ക്, ഗ്യാസും പെട്രോളും കുറഞ്ഞ ദിവസത്തേക്ക് മാത്രം
ഗ്ലോബല്‍ ജിയോപൊളിറ്റിക്കല്‍ ടെന്‍ഷനുകള്‍, പ്രത്യേകിച്ച് ഇറാനും യുഎസ്സും തമ്മില്‍ നടക്കുന്ന സംഘര്‍ഷം മൂലമുണ്ടാകുന്ന ഊര്‍ജ്ജ വിലവര്‍ദ്ധനവിനെയും ഇറക്കുമതി ബില്ലിനെയും നേരിടാനുള്ള ജാഗ്രതാ നടപടിയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന വിരല്‍ചൂണ്ടുന്നത് വരാനിരിക്കുന്ന ക്ഷാമത്തെക്കുറിച്ചാണെന്ന് സൂചന.
ഗ്ലോബല്‍ ജിയോപൊളിറ്റിക്കല്‍ ടെന്‍ഷനുകള്‍, പ്രത്യേകിച്ച് ഇറാനും യുഎസ്സും തമ്മില്‍ നടക്കുന്ന സംഘര്‍ഷം മൂലമുണ്ടാകുന്ന ഊര്‍ജ്ജ വിലവര്‍ദ്ധനവിനെയും ഇറക്കുമതി ബില്ലിനെയും നേരിടാനുള്ള ജാഗ്രതാ നടപടിയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഇന്ധന ഉപയോഗം കുറയ്ക്കുക, സ്വര്‍ണം വാങ്ങല്‍ ഒരു വര്‍ഷം മാറ്റിവയ്ക്കുക, വിദേശ യാത്രകള്‍, വിവാഹങ്ങള്‍ എന്നിവ പരിമിതപ്പെടുത്തുക, ഭക്ഷ്യ എണ്ണ ഉപയോഗം 10% കുറയ്ക്കുക, രാസവള ഉപയോഗം 50% വരെ കുറയ്ക്കുക, നാച്ചുറല്‍ ഫാമിങിലേക്ക് മാറുക, വര്‍ക്ക് ഫ്രം ഹോം വെര്‍ച്വല്‍ മീറ്റിങ്ങുകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്.
കോവിഡ് കാലത്തെ ലോക്കല്‍ സേവിങ് മോഡല്‍ പോലെ പൊതുജന പങ്കാളിത്തത്തോടെ ഫോറെക്‌സ് റിസര്‍വ് സംരക്ഷിക്കാനും ഇറക്കുമതി ബില്ല് നിയന്ത്രിക്കാനുമുള്ള അഭ്യര്‍ത്ഥനയാണിത്. സ്‌ട്രെയിറ്റ് ഓഫ് ഹോര്‍മുസ് ബ്ലോക്കേഡ്, ക്രൂഡ് ഓയില്‍ വില ഉയരല്‍ തുടങ്ങിയ ഗ്ലോബല്‍ ഫാക്ടറുകളാണ് കാരണം.
ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നാണ്. മാന്ദ്യത്തിനോ തകര്‍ച്ചയ്‌ക്കോ സൂചനയില്ലെന്നാണ് പറയുന്നതെങ്കിലും പ്രധാനമന്ത്രിയുടെ പ്രസ്താവന വരാനിരിക്കുന്ന ക്ഷാമത്തെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചുമുള്ള മുന്നറിയിപ്പാണെന്ന് ഏറെക്കുറെ വ്യക്തമാണ്.
.jpg)

