സ്വര്‍ണം വാങ്ങാറുണ്ടോ? ഈ കാര്യങ്ങള്‍ അറിഞ്ഞാല്‍ നിക്ഷേപം ലാഭകരമാക്കാം

google news
Gold

ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നായി മാറിയിട്ടുണ്ട് സ്വര്‍ണം. സ്വര്‍ണം, വെള്ളി നാണയങ്ങള്‍ അല്ലെങ്കില്‍ സ്വര്‍ണ ബാറുകള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, സേഫുകളിലെ ആഭരണങ്ങള്‍ നിങ്ങള്‍ക്ക് അഭിമാനം നല്‍കും. വിശേഷ അവസരങ്ങളില്‍ ധരിക്കാന്‍ കഴിയുന്ന അല്ലെങ്കില്‍ തലമുറകളിലേക്ക് കൈമാറാന്‍ കഴിയുന്ന ഒരു മികച്ച നിക്ഷേപമാണ് സ്വര്‍ണാഭരണങ്ങള്‍.

പണപ്പെരുപ്പ സമയത്ത് സ്വര്‍ണ്ണാഭരണങ്ങളില്‍ നിക്ഷേപിക്കുന്നത് ബുദ്ധിപരമായ നീക്കമാണ്. കടലാസ് പണം പോലെ സ്വര്‍ണത്തിന് അതിന്റെ മൂല്യം നഷ്ടപ്പെടുന്നില്ല. സ്റ്റോക്ക് മാര്‍ക്കറ്റുകളുടെ ഉയര്‍ച്ച താഴ്ചകളില്‍ നിന്ന് നിക്ഷേപകരെ സംരക്ഷിക്കും. മാത്രമല്ല സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ പ്രവചനാതീതമായിരിക്കുമ്പോള്‍ പോലും സ്ഥിരതയുള്ള ഒരു വിശ്വസനീയമായ ആസ്തിയാണ് സ്വര്‍ണം. എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ കഴിയുമെന്ന പ്രത്യേകതകൂടി സ്വര്‍ണത്തിനുണ്ട്.

ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാന്‍ കഴിയാത്ത ചില നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ വില്‍ക്കാനുള്ള സ്വാതന്ത്ര്യം സ്വര്‍ണാഭരണങ്ങള്‍ നല്‍കുന്നു. ഉയര്‍ന്ന നിലവാരമുള്ള, യഥാര്‍ത്ഥ ആഭരണങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം ഇരട്ടിയാക്കും. ആഭരണങ്ങളില്‍ നിക്ഷേപിക്കുന്നതിന് മുമ്പ്, പരിഗണിക്കേണ്ട ചില പ്രധാന ഘടകങ്ങളുണ്ട്.

പ്രശസ്തരായ ജ്വല്ലറികളില്‍ നിന്നോ സ്വര്‍ണ്ണപ്പണിക്കാരില്‍ നിന്നോ ഡിസൈനര്‍മാരില്‍ നിന്നോ മാത്രം എപ്പോഴും ആഭരണങ്ങള്‍ വാങ്ങുക. ഈ പ്രൊഫഷണലുകള്‍ക്ക് അനുഭവസമ്പത്തും വൈദഗ്ധ്യവും ഉണ്ടെന്നതിനാല്‍ നിങ്ങളുടെ നിക്ഷേപത്തിന് മൂല്യം ഉറപ്പുവരുത്തും. ആഭരണങ്ങളുടെ പശ്ചാത്തലം, അതിന്റെ ചരിത്രപരമായ പ്രാധാന്യം, അതിന്റെ മൂല്യം എങ്ങനെ കണക്കാക്കുന്നു എന്നിവയെക്കുറിച്ചും അന്വേഷിക്കുക.

ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ വ്യക്തിഗത സൗന്ദര്യത്തിനും സ്ഥിരതയുള്ള മൂല്യം ലഭിക്കുന്നതിനും മുന്‍ഗണന നല്‍കുക. മനോഹരങ്ങളായ ആഭരണങ്ങളുടെ ശേഖരം നിങ്ങള്‍ക്ക് വൈകാരികമായ അനുഭവമുണ്ടാക്കും. മറ്റാര്‍ക്കെങ്കിലും സമ്മാനം നല്‍കുമ്പോഴും സുന്ദരങ്ങളായ ആഭരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.

ആഭരണങ്ങളുടെ വില്‍പന വിലയെ വിപണിയിലെ ചാഞ്ചാട്ടം സ്വാധീനിക്കാറുണ്ട്. സ്വര്‍ണാഭരണങ്ങള്‍ക്ക് കഴിഞ്ഞ ചില വര്‍ഷങ്ങളായി സ്ഥിരതയോടെയുള്ള മൂല്യമുണ്ടെങ്കിലും അവിചാരിതമായ ചില വിലത്തകര്‍ച്ച ആഭരണ ശേഖരത്തിന്റെ മൊത്തത്തിലുള്ള മൂല്യത്തെ നേരിട്ട് ബാധിക്കും. അത്തരം ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതിരിക്കാന്‍ രത്‌നക്കല്ലുകള്‍ പതിച്ച സ്വര്‍ണാഭരണങ്ങള്‍ സഹായിക്കുന്നു.

മൂല്യമുള്ള രത്‌നക്കല്ലുകളാണ് ഉപയോഗിച്ചതെന്ന് ഉറപ്പുവരുത്തുക. ഉപയോഗിച്ച ലോഹങ്ങളുടെ സൂക്ഷ്മത, രത്‌നക്കല്ലുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ എന്നിവ പോലുള്ള വിവരങ്ങള്‍ അടങ്ങിയ വിശദമായ ഇന്‍വോയ്‌സുകള്‍ സൂക്ഷിക്കുക. ഈ ഇന്‍വോയ്സുകള്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ സുപ്രധാന രേഖയാണ്. അവ നിങ്ങളുടെ ആഭരണങ്ങള്‍ക്ക് സുരക്ഷയും ആധികാരികതയും നല്‍കുകയും ചെയ്യുന്നു. ജെമോളജിക്കല്‍ ലബോറട്ടറികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും രത്‌നക്കല്ലുകളുടെ നിക്ഷേപത്തില്‍ ആധികാരികത നല്‍കുന്നു.

രത്‌നക്കല്ലുകള്‍ പതിച്ച സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനാഗ്രഹിക്കുമ്പോള്‍ ഒന്നിലധികം പേരില്‍ നിന്നും ഉപദേശങ്ങള്‍ തേടുക. നിങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങള്‍ക്ക് മൂല്യമുണ്ടാകുമെന്ന് ഇത് ഉറപ്പുവരുത്തുന്നു. ഇതിനായി ഒന്നിലധികം ജ്വല്ലറികളെയോ സ്വര്‍ണ്ണപ്പണിക്കാരെയോ സന്ദര്‍ശിക്കുക. കരകൗശലവിദ്യ, രത്‌നങ്ങളുടെ ഗുണനിലവാരം, മൊത്തത്തിലുള്ള മൂല്യം എന്നിവയെക്കുറിച്ചുള്ള അറിവ് പ്രധാനമാണ്.

 

Tags