ശമ്പളം 35 ലക്ഷം രൂപ, കാമ്പസ് ഇന്റര്‍വ്യൂവില്‍ കോളടിച്ച് വിദ്യാര്‍ത്ഥി

IIT Student

വാര്‍ഷിക ശമ്പളം 60-65 ലക്ഷം ജാപ്പനീസ് യെന്‍ (ഏകദേശം 35-38 ലക്ഷം രൂപ) ആണെന്ന് 'ടെക് മൈന്‍ഡ്‌സ് ജപ്പാന്‍' എന്ന ഇന്‍സ്റ്റാഗ്രാം പേജിലെ വീഡിയോയില്‍ പര്‍ശ്വ വെളിപ്പെടുത്തി.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) മാണ്ഡിയില്‍ നിന്ന് ബിരുദം നേടിയ പാര്‍ശ്വ ജെയ്ന്‍ എന്ന 25 കാരന് കാമ്പസ് പ്ലേസ്‌മെന്റിലൂടെ ജപ്പാനിലെ പ്രമുഖ കമ്പനിയില്‍ ജോലി ലഭിച്ചു.

പാര്‍ശ്വ ജെയ്ന്‍ ഡാറ്റ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് ബി.ടെക് പൂര്‍ത്തിയാക്കിയ ഉടനെയാണ് ടോക്കിയോ ആസ്ഥാനമായുള്ള Rakuten Group എന്ന കമ്പനിയില്‍ അസോസിയേറ്റ് മെഷീന്‍ ലേണിങ് എഞ്ചിനീയറായി ജോലി ലഭിച്ചത്. ജനറേറ്റീവ് എഐ, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിങ് (എന്‍എല്‍പി) തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ള വിദ്യാര്‍ത്ഥി ലാങ് ചെയിന്‍, ലാമ ഇന്‍ഡക്‌സ്, ഓപ്പണ്‍എഐ തുടങ്ങിയ ഫ്രെയിംവര്‍ക്കുകള്‍ ഉപയോഗിച്ച് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രോജക്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

tRootC1469263">

വാര്‍ഷിക ശമ്പളം 60-65 ലക്ഷം ജാപ്പനീസ് യെന്‍ (ഏകദേശം 35-38 ലക്ഷം രൂപ) ആണെന്ന് 'ടെക് മൈന്‍ഡ്‌സ് ജപ്പാന്‍' എന്ന ഇന്‍സ്റ്റാഗ്രാം പേജിലെ വീഡിയോയില്‍ പാര്‍ശ്വ വെളിപ്പെടുത്തി.

ജപ്പാനില്‍ ഫ്രെഷേഴ്‌സിന് ലാറ്ററല്‍ ഹയറിങ് ബുദ്ധിമുട്ടാണെങ്കിലും എക്‌സ്പീരിയന്‍സ് കൂടുമ്പോള്‍ അവസരങ്ങള്‍ വര്‍ധിക്കുമെന്നും പല കമ്പനികളും വിസ സ്‌പോണ്‍സര്‍ഷിപ്പും റിലൊക്കേഷന്‍ സപ്പോര്‍ട്ടും നല്‍കുമെന്നും വിദ്യാര്‍ത്ഥി പറയുന്നു.

ജാപ്പനീസ് ഭാഷ അറിയുന്നത് നിര്‍ബന്ധമല്ലെങ്കിലും അത് ജോലി സാധ്യതകള്‍ വളരെ കൂട്ടുമെന്നാണ് പാര്‍ശ്വയുടെ ഉപദേശം. വിദേശത്ത് ടെക് ജോലികള്‍ തേടുന്ന ഇന്ത്യക്കാര്‍ക്ക് പെര്‍സിസ്റ്റന്‍സ് വളരെ പ്രധാനമാണെന്നും പാര്‍ശ്വ ഊന്നിപ്പറഞ്ഞു.

ഐഐടി ബിരുദധാരികള്‍ക്ക് ആഗോള തലത്തില്‍ ഉയര്‍ന്ന അവസരങ്ങള്‍ ലഭ്യമാകുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Tags