വമ്പന്‍ ശമ്പള വാഗ്ദാനം, കാമ്പസ് ഇന്റര്‍വ്യൂവില്‍ 1,200ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് ജോലി

campus placement
campus placement

പ്രീ-പ്ലേസ്‌മെന്റ് ഓഫറുകള്‍ (പിപിഒ) ഉള്‍പ്പെടെ 1,079 ഓഫറുകള്‍ വിദ്യാര്‍ഥികള്‍ സ്വീകരിച്ചു. 15 വിദ്യാര്‍ഥികള്‍ക്ക് യൂറോപ്പ്, ജപ്പാന്‍, ദക്ഷിണകൊറിയ, അമേരിക്ക എന്നിവിടങ്ങളിലെ കമ്പനികളില്‍ നിന്ന് അന്താരാഷ്ട്ര ഓഫറുകള്‍ ലഭിച്ചു.

കാണ്‍പൂര്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാണ്‍പൂര്‍ (ഐഐടി കാണ്‍പൂര്‍) 2025-26 ബിരുദബാച്ചിന്റെ ക്യാമ്പസ് പ്ലേസ്‌മെന്റിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. വിവിധ മേഖലകളിലായി 250-ലധികം സ്ഥാപനങ്ങള്‍ പങ്കെടുത്ത ഈ ഘട്ടത്തില്‍ ആകെ 1,202 ജോബ് ഓഫറുകളാണ് ലഭിച്ചത്.

tRootC1469263">

പ്രീ-പ്ലേസ്‌മെന്റ് ഓഫറുകള്‍ (പിപിഒ) ഉള്‍പ്പെടെ 1,079 ഓഫറുകള്‍ വിദ്യാര്‍ഥികള്‍ സ്വീകരിച്ചു. 15 വിദ്യാര്‍ഥികള്‍ക്ക് യൂറോപ്പ്, ജപ്പാന്‍, ദക്ഷിണകൊറിയ, അമേരിക്ക എന്നിവിടങ്ങളിലെ കമ്പനികളില്‍ നിന്ന് അന്താരാഷ്ട്ര ഓഫറുകള്‍ ലഭിച്ചു.

പ്രമുഖ ആഭ്യന്തര-അന്താരാഷ്ട്ര റിക്രൂട്ടര്‍മാരായ ആക്‌സഞ്ചര്‍, എയര്‍ബസ്, അമേരിക്കന്‍ എക്‌സ്പ്രസ്, ബ്ലാക്ക്‌റോക്ക്, ബോയിങ്, ഡാറ്റാബ്രിക്‌സ്, ഡോയ്ച് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മാസ്റ്റര്‍കാര്‍ഡ്, മീഷോ, നാവി, പിഡബ്ല്യുസി, ക്വാല്‍കോം, സാംസങ്, ഇന്‍മോബി, സ്‌ക്വയര്‍ പോയിന്റ് കാപിറ്റല്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള കമ്പനികള്‍ പങ്കെടുത്തു. ബിപിസിഎല്‍, ബിഇഎല്‍, മിഡ്ഹാനി, എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (ഇഐഎല്‍) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും സജീവമായിരുന്നു.

സയന്‍സിലും എഞ്ചിനീയറിങ്ങിലും മികവ് പുലര്‍ത്തുന്ന ഐഐടി കാണ്‍പൂര്‍ ഗവേഷണത്തിലും നവീകരണത്തിലും തുടര്‍ച്ചയായി സുപ്രധാന സംഭാവനകള്‍ നല്‍കുന്നു. എല്ലാ വര്‍ഷവും വമ്പന്‍ ശമ്പള ഓഫറില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ജോലി സ്വന്തമാക്കാറുണ്ട്.

Tags