ശമ്പളം 67.8 ലക്ഷം രൂപ, കാമ്പസ് ഇന്റര്‍വ്യൂവില്‍ കോളടിച്ച് വിദ്യാര്‍ത്ഥികള്‍, റെക്കോര്‍ഡ് പ്ലേസ്‌മെന്റ്

campus placement
campus placement

ബിടെക് വിദ്യാര്‍ഥികളുടെ പ്ലേസ്‌മെന്റ് നിരക്ക് 90.07 ശതമാനത്തിലെത്തി. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണിത്. ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശമ്പള പാക്കേജ്  67.6 ലക്ഷം രൂപയായി ഉയര്‍ന്നു. ശരാശരി ശമ്പളം 14.98 ലക്ഷം രൂപയാണ്.  

ഭുവനേശ്വര്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഭുവനേശ്വറിന്റെ പ്ലേസ്‌മെന്റ് പുരോഗമിക്കുമ്പോള്‍ മികച്ച പ്രകടനവുമായി വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി സ്വന്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് 2025ല്‍ ഉയര്‍ന്ന പ്ലേസ്‌മെന്റ് ശതമാനവും റെക്കോര്‍ഡ് ശമ്പള പാക്കേജും രേഖപ്പെടുത്തി.

tRootC1469263">

ബിടെക് വിദ്യാര്‍ഥികളുടെ പ്ലേസ്‌മെന്റ് നിരക്ക് 90.07 ശതമാനത്തിലെത്തി. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണിത്. ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശമ്പള പാക്കേജ്  67.6 ലക്ഷം രൂപയായി ഉയര്‍ന്നു. ശരാശരി ശമ്പളം 14.98 ലക്ഷം രൂപയാണ്.  

ബ്രാഞ്ച് തിരിച്ചുള്ള പ്രകടനം:  

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്: 95.3% പ്ലേസ്‌മെന്റ്, ശരാശരി ശമ്പളം 23.2 ലക്ഷം രൂപ.  
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്: 91.5%, ശരാശരി ശമ്പളം 19 ലക്ഷം രൂപ.  
മെക്കാനിക്കല്‍: 93.7%, സിവില്‍: 88.6%.  
ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളില്‍ 84.88% പ്ലേസ്‌മെന്റ്, ശരാശരി 16.98 ലക്ഷം രൂപ ശമ്പളം.

റിക്രൂട്ടര്‍മാരില്‍ BEL, BPCL, HPCL, Oil India തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും ടെക്‌നോളജി, അനലിറ്റിക്‌സ്, മാനുഫാക്ചറിങ് മേഖലകളിലെ മള്‍ട്ടിനാഷണല്‍ കമ്പനികളും ഉള്‍പ്പെട്ടു.

2025-ല്‍ എല്ലാ ബ്രാഞ്ചുകളിലും സ്ഥിരതയുള്ള മെച്ചപ്പെട്ട പ്രകടനം കാണുന്നു. കോര്‍ ബ്രാഞ്ചുകളായ സിവില്‍, മെക്കാനിക്കല്‍ എന്നിവയും മികച്ച ഫലം കൊയ്തു.

2025 അഡ്മിഷനുകളില്‍ CSE ഏറ്റവും പ്രിയപ്പെട്ട ബ്രാഞ്ചായി തുടരുന്നു. 19,475 വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇലക്ട്രിക്കല്‍, സിവില്‍, മെക്കാനിക്കല്‍ തുടങ്ങിയ കോര്‍ ബ്രാഞ്ചുകളിലും താല്‍പ്പര്യം വര്‍ധിച്ചു.

Tags