കാമ്പസ് ഇന്റര്‍വ്യൂവില്‍ വമ്പന്‍ നേട്ടവുമായി വിദ്യാര്‍ത്ഥികള്‍, 75 ലക്ഷം രൂപ ശമ്പളം, പഠനം കഴിഞ്ഞയുടന്‍ ജോലിയിലേക്ക്

campus placement
campus placement

ഇന്റര്‍വ്യൂവില്‍ ഏറ്റവും ഉയര്‍ന്ന ശമ്പള പാക്കേജ് പ്രതിവര്‍ഷം 75 ലക്ഷം രൂപയിലെത്തി. കഴിഞ്ഞ 65 ലക്ഷം രൂപയായിരുന്നു ഒരു വിദ്യാര്‍ത്ഥിക്ക് കിട്ടിയ ഉയര്‍ന്ന ഓഫര്‍. അതിന് മുന്‍പ് 45 ലക്ഷം രൂപയും ലഭിച്ചു.

ലഖ്നൗ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ലഖ്നൗ (ഐഐഎം-എല്‍) അവസാന പ്ലേസ്മെന്റ് പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ വമ്പന്‍ നേട്ടവുമായി വിദ്യാര്‍ത്ഥികള്‍. ഇന്റര്‍വ്യൂവില്‍ ഏറ്റവും ഉയര്‍ന്ന ശമ്പള പാക്കേജ് പ്രതിവര്‍ഷം 75 ലക്ഷം രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം 65 ലക്ഷം രൂപയായിരുന്നു ഒരു വിദ്യാര്‍ത്ഥിക്ക് കിട്ടിയ ഉയര്‍ന്ന ഓഫര്‍. അതിന് മുന്‍പ് 45 ലക്ഷം രൂപയും ലഭിച്ചു.

ബിരുദാനന്തര ബിരുദ പ്രോഗ്രാമില്‍ നിന്ന് 570 വിദ്യാര്‍ത്ഥികള്‍ വിവിധ കമ്പനികളില്‍ നിന്നും ഓഫറുകള്‍ നേടി. ജനുവരി 10 മുതല്‍ മാര്‍ച്ച് 1 വരെ നടന്ന 45 ദിവസത്തെ വിവിധ ഘട്ടങ്ങളില്‍ 600-ലധികം ഓഫറുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.

180 ആഭ്യന്തര, അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുത്തു. ഹൈബ്രിഡ് ഫോര്‍മാറ്റില്‍ കാമ്പസിലും കാമ്പസിനു പുറത്തുമാണ് അഭിമുഖം നടത്തിയത്. കഴിഞ്ഞ വര്‍ഷം 250-ലധികം റിക്രൂട്ടര്‍മാരില്‍ നിന്ന് 576 വിദ്യാര്‍ത്ഥികള്‍ക്ക് 634 ഓഫറുകള്‍ ലഭിച്ചു. പ്രതിവര്‍ഷം 32.3 ലക്ഷം രൂപയാണ് ഈ വര്‍ഷത്തെ പ്ലേസ്മെന്റുകളുടെ ശരാശരി വാര്‍ഷിക ശമ്പളം.

കണ്‍സള്‍ട്ടിംഗ്, ഫിനാന്‍സ്, ജനറല്‍ മാനേജ്മെന്റ്, പ്രൊഡക്റ്റ് മാനേജ്മെന്റ്, സെയില്‍സ് & മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ് & റീട്ടെയില്‍, ഇ-കൊമേഴ്സ് എന്നീ മേഖലയിലുള്ള കമ്പനികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഓഫറുകള്‍ വാഗ്ദാനം ചെയ്തു.

അക്സെഞ്ചര്‍, ഡിലോയിറ്റ്, ഏണസ്റ്റ് ആന്‍ഡ് യംഗ്, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് (ബിസിജി), മക്കിന്‍സി ആന്‍ഡ് കമ്പനി എന്നിവയുള്‍പ്പെടെയുള്ള കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളാണ് പ്ലെയ്സ്മെന്റുകളില്‍ മികവുകാട്ടിയത്.

അദാനി ഗ്രൂപ്പ്, ആദിത്യ ബിര്‍ള ഗ്രൂപ്പ്, അഡോബ്, ആമസോണ്‍, അമേരിക്കന്‍ എക്സ്പ്രസ്, ബെയിന്‍ & കമ്പനി, ഇവൈ പാര്‍ഥെനോണ്‍, ഗോദ്റെജ്, ഗോള്‍ഡ്മാന്‍ സാച്ച്സ്, ജെപിഎംസി, കെയര്‍ണി, ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ്, ലിങ്കണ്‍ ഇന്റര്‍നാഷണല്‍, ലോധ ഗ്രൂപ്പ്, പ്രോ. ജി. ടാര്‍ഗെറ്റ്, ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസ്, സൊമാറ്റോ എന്നിവരും സജീവമായി പങ്കെടുത്തിരുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി), ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്എസ്), ശ്രീറാം കോളേജ് ഓഫ് കൊമേഴ്സ് (എസ്ആര്‍സിസി) എന്നിവയുള്‍പ്പെടെ പ്രശസ്തമായ സ്ഥാപനങ്ങളിലെ പൂര്‍വവിദ്യാര്‍ഥികളായിരുന്നു അഭിമുഖത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ പലരും.

Tags