പതിനേഴുകാരൻ്റെ കരൾ പിതാവിന് ദാനം നൽകാൻ നിയമ തടസ്സം: ആശ്വാസമായി ഹൈക്കോടതി വിധി; നിയമസഹായം നൽകിയത് അഡ്വ വിമല ബിനു

vimala binu
vimala binu

എറണാകുളം: സ്വന്തം കരൾ പിതാവിന് ദാനമായി നൽകാൻ ഹൈക്കോടതിയുടെ അനുമതി തേടി പതിനേഴുകാരൻ. കാസർഗോഡ് മാലോത് സ്വദേശിയായ എഡിസൺ സ്കറിയയാണ് തൻ്റെ പിതാവായ എഡിസൺനു തൻ്റെ കരൾ ദാനം ചെയ്യാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. എഡിസൺ ൻ്റെ പിതാവ് സ്കറിയ കടുത്ത കരൾ രോഗം ബാധിച്ചു ഏറെക്കാലമായി ചികിത്സയിലായിരുന്നു. 

tRootC1469263">

രോഗം ഗുരുതരമായതിനെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരവെയാണ് മരുന്ന് കൊണ്ട് മാത്രം അധിക കാലം മുന്നോട്ട് പോകാൻ സാധിക്കില്ല എന്നും ഉടനെ കരൾ മാറ്റിവെക്കണം എന്നും ആശുപത്രി അധികൃതർ അറിയിച്ചത്. തുടർന്ന് എഡിസണും കുടുംബവും അനുയോജ്യമായ കരൾ ദാതാക്കളെ  തേടിയെങ്കിലും കണ്ടെത്താനായില്ല. അങ്ങനെ ഇരിക്കെയാണ് മകനായ എഡിസന്റെ കരള് പിതാവിന് യോജിച്ചതാണ് എന്ന് കണ്ടെത്തുന്നത്.

എന്നാൽ പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള എഡിസിൻ്റെ കരള് ദാനം ചെയ്യാൻ ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ നിയമത്തിൻ്റെ വകുപ്പുകൾ അനുവദിക്കുന്നില്ല. എന്നാൽ അവയവദാന ചട്ടങ്ങൾ 5(3)(g) പ്രകാരം മൈനർ ആയ ഒരാൾക്ക് ഓരോ സംസ്ഥാനത്തെ ഉചിതമായ മെഡിക്കൽ അതോറിറ്റിയുടെ അനുമതിയോട് കൂടി അവയവ ദാനം നടത്താൻ സാധിക്കും എന്നതിനെ അടിസ്ഥാനമാക്കി എഡിസൺ കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

മൈനർടെ മാതാവ് കുവൈറ്റിൽ ആയതിനാൽ പിതാവ് തന്നെയാണ് മൈനറിനെ പ്രതിനിധീകരിച്ചത്. ആയത് മൈനറിൻ്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതിനാലും മാതാവ് വിദേശത്ത് ആയതിനാൽ ആരാണ് മൈനറിനെ പ്രതിനിധീകരിക്കാൻ ഉചിതം എന്നതും കോടതിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയതിനാൽ ബഹുമാനപ്പെട്ട ഹൈക്കോടതി അമിക്കസ് ക്യൂറിയോട് അഭിപ്രായം ആരായുകയും, അമിക്കസ് ക്യൂറിയുടെ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ മൈനറിൻ്റെ ' നെസ്റ്റ് ഫ്രണ്ട് ' എന്ന നിലയിൽ മൈനറിൻ്റെ അമ്മാവനെ പ്രതിനിധിയായി അംഗീകരിക്കുകയും ചെയ്തു. പ്രസ്തുത കേസ് ഏപ്രിൽ 23 ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വേനലവധിക്ക് വീണ്ടും പരിഗണിക്കുകയും മൈനറായ എഡിസണെ വൈദ്യപരിശോധനക്ക് വിധേയമാക്കി കരള് ദാനം ചെയ്യാനുള്ള ശേഷി വിലയിരുത്താനും കോടതി നിർദ്ദേശിച്ചു.

പിതാവിൻ്റെ ഗുരുതരമായ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് 15 ദിവസത്തിനുള്ളിൽ തന്നെ പ്രസ്തുത വൈദ്യ പരിശോധന നടത്താനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കരള് ദാനത്തിനുള്ള നിയമ തടസ്സം മൂലം അനിശ്ചിതത്തിലായ എഡിസൻ്റെ കുടുംബത്തിന് ഹൈക്കോടതിയുടെ വിധി ആശ്വാസമായിരിക്കുകയാണ്. കേസിൽ എഡിസണ് വേണ്ട നിയമസഹായം നൽകി ഹൈകോടതിയിൽ ഹാജരായത് പ്രമുഖ അഭിഭാഷക അഡ്വ വിമല ബിനുവാണ്.