ചീഫ് സെക്രട്ടറിക്ക് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി, ശ്രീജിത്തും റവാഡയും കുരുക്കിലേക്ക് !

High Court strongly criticizes Chief Secretary, Sreejith and Rawada are in trouble!

 

 

കൊച്ചി: ചീഫ് സെക്രട്ടറിക്ക് എതിരെ ആഞ്ഞടിച്ച് ഹൈക്കോടതി രംഗത്ത് . വഴിവിട്ട് എന്തും ചെയ്യുന്ന ആളാണ് ചീഫ് സെക്രട്ടറി എന്നും, മന്ത്രിമാർക്ക് ചെയ്യാൻ കഴിയാത്തതും ചീഫ് സെക്രട്ടറി ചെയ്യുമെന്നും കൂടുതൽ ഒന്നും പറയിപ്പിക്കരുതെന്നും ജസ്റ്റിസ് ബദറുദ്ദീൻ തുറന്നടിച്ചു.ബോഡി ബിൽഡർമാരുടെ പോലീസിലെ നിയമനവുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് കെഎം ഷാജഹാൻ നൽകിയ ഹർജിയിൽ സർക്കാർ വാദങ്ങൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ  ടി ആസിഫലി അവതരിപ്പിച്ചപ്പോഴാണ് കോടതി ഇടപെട്ട് ഇത്തരം പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. 

മന്ത്രിസഭാ തീരുമാനമാണ് നടപ്പാക്കിയത് എന്ന്  ആസിഫലി വാദിച്ചപ്പോൾ, ഫിസിക്കൽ ടെസ്റ്റിൽ തോറ്റവരെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചോയെന്നാണ്  കോടതി തിരിച്ച് ചോദിച്ചത്.നിയമനം ചട്ടങ്ങൾ ലംഘിച്ചല്ലേ എന്നും  ഹൈക്കോടതി  ചോദിക്കുകയുണ്ടായി.ഈ നിയമനം ഉദ്യോഗസ്ഥരുടെ  തീരുമാനമ പ്രകാരമല്ലേ എന്നു ചോരിച്ച ജസ്റ്റിസ് ബദറുദ്ദീൻ, അതിലാണ് വിജിലൻസ് അന്വേഷണം വേണ്ടിവരിക എന്നും  ചൂണ്ടിക്കാട്ടി.സായുധപോലീസിൽ നിയമിക്കുന്നവർക്ക് ഫിറ്റ്നസ് വേണ്ടേ എന്ന സുപ്രധാന ചോദ്യവും കോടതി ഉയർത്തുകയുണ്ടായി. ഫിറ്റ്നസ് അല്ല പ്രധാനം, താരങ്ങളെ ആദരിക്കുക ആയിരുന്നു ഉദ്ദേശ്യമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ,  വേറെ ഏതെങ്കിലും വിഭാഗത്തിൽ  സർക്കാർ ജോലി നൽകാതെ എന്തിന് ഫിറ്റ്നസ് നിർബന്ധമായ  ആംഡ് പൊലീസിൽ തന്നെ ഇൻസ്പെക്ടർമാരായി നിയമനം നൽകിയതെന്നും കോടതി  ചോദിച്ചു. 

ഷിനു ചൊവ്വയുടെ നിയമനം മന്ത്രിസഭാ തീരുമാന പ്രകാരമെന്ന് ന്യായീകരിച്ച  ഷിനു ചൊവ്വയുടെ അഭിഭാഷകയും DGP യും , അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയിച്ചതാണ് യോഗ്യതയെന്ന് വാദിച്ചെങ്കിലും, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത മത്സരം എന്ന ഒറ്റ  കാരണത്താൽ മാത്രം ഇത് അംഗീകൃത മത്സരമാണ് എന്ന് കരുതാൻ കഴിയില്ലന്നും, ഇക്കാര്യം വിശദമായി തന്നെ  പരിശോധിക്കേണ്ടി വരുമെന്നും കോടതി  ചൂണ്ടിക്കാട്ടി. ഇതിനിടെ ഇന്ത്യക്ക് വേണ്ടിയാണ് മത്സരങ്ങളിൽ പങ്കെടുത്തത് എന്ന  ഡിജിപിയുടെയും ഷിനു ചൊവ്വയുടെയും അഭിഭാഷകരുടെ വാദത്തെ ഹർജിക്കാരൻ്റെ അഭിഭാഷകനും ശക്തമായി എതിർക്കുകയുണ്ടായി.

മറുപടി ഫയൽ ചെയ്യാൻ ഹർജിക്കാരന് സമയം അനുവദിച്ച ഹൈക്കോടതി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സർക്കാർ മുൻപ് സീൽഡ് കവറിൽ കോടതിയിൽ ഹാജരാക്കിയ ഇതുസംബന്ധമായ രേഖകളും അന്നു തന്നെ പരിശോധിക്കുമെന്നും ജസ്‌റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കിയിട്ടുണ്ട്. ഹർജിക്കാരൻ്റെ ആവശ്യപ്രകാരമാണ് സീൽഡ് കവറിൽ രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നത്.ബോഡി ബിൽഡർമാരുടെ ഇൻസ്പെക്ടർ നിയമനത്തിൽ മുൻ ആഭ്യന്തര നെക്രട്ടറിയും നിലവിൽ ചീഫ് സെക്രട്ടറിയുമായ  ബിശ്വനാഥ് സിൻഹ, നിയമനത്തിന് നിർണ്ണായക ഗുപാർശ നൽകിയ അഡ്മിനിസ്ട്രേഷൻ  എഡിജിപി  ആയിരുന്ന എസ് ശ്രീജിത്ത് , ഫയലിൽ ഒപ്പിട്ട സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖർ എന്നിവർക്ക് എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് അഡ്വ. കെ എം ഷാജഹാൻ  ഹൈകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.

വിജിലൻസ് അന്വേഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ആഭ്യന്തര ന്നെകട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കെ, ധൃതിപിടിച്ച് എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയായി പ്രമോട്ട് ചെയ്തതിനെയും  നേരത്തെ ഹൈക്കോടതി രൂക്ഷമായാണ് വിമർശിച്ചിരുന്നത്. വിജിലൻസ് ക്ലിയറൻസ് നേടിയാണോ ശ്രീജിത്തിന് ഉദ്ദ്യോഗ കയറ്റം നൽകിയതെന്ന ചോദ്യവും ജസ്റ്റിസ് ബദറുദ്ദീൻ സർക്കാർ അഭിഭാഷകനോട് ചോദിച്ചിരുന്നു. വിജിലൻസ് ക്ലിയറൻസ് വാങ്ങാതെയും , കാലാവധി കഴിഞ്ഞ സ്‌ക്രീനിങ് കമ്മറ്റി തീരുമാനപ്രകാരവുമാണ്  ശ്രീജിത്തിനെ ഡിജിപിയായി ഉദ്ദ്യോഗകയറ്റം നൽകിയതെന്നാണ് ഹർജിക്കാരൻ ആരോപിക്കുന്നത്.

Tags