നിരോധനം മറികടന്ന് ഭാരവാഹനങ്ങൾ പ്രവേശിക്കുന്നു ; പഴയ ഇരിട്ടിപ്പാലം തകർച്ചയുടെ വക്കിൽ
ഇരിട്ടി: ഇരിട്ടിയിൽ പുതിയ പാലം വന്നതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ളപഴയ പാലത്തെ അവഗണിക്കുന്നതായി പരാതി. പൈതൃക സ്മാരകമാക്കുമെന്ന് പുതിയ പാലം ഉദ്ഘാടന സമയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞിരുന്നുവെങ്കിലും പെയിന്റിംഗ് പ്രവൃത്തി മാത്രം നടത്തി പാലത്തെ സംരക്ഷിക്കാമെന്നാണ് നോക്കുന്നത്.10 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ പഴയ പാലത്തിലൂടെ കടന്ന് പോകരുതെന്നിരിക്കെ ഇപ്പോൾ കുറച്ചു നാളുകളായി ഇത്തരം വാഹനങ്ങളും നിശ്‌ചിത അളവിൽ കൂടുതൽ ഉയരത്തിൽ ലോഡുകൾ കയറ്റിയ ലോറികളും ഇതുവഴി പോകുന്നുണ്ട്.
tRootC1469263">ഉയരത്തിൽ ലോഡുകൾ കയറ്റിയ ലോറികൾ പാലത്തിൽ കുടുങ്ങിയ സംഭവങ്ങൾ വർധിച്ചുവരികയാണ്. ഒരു മാസത്തിനുള്ളിൽ അഞ്ചോളം ലോറികളാണ് ഇത്തരത്തിൽ കുടുങ്ങിയത്. പാലത്തിന്റെ മുകളിലെ ഇരുമ്പ് കമ്പിയിൽ തട്ടി പാലത്തിന് തന്നെ ബലക്ഷയം സംഭവിക്കുന്ന സ്‌ഥിതിയുമുണ്ട്. പാലത്തിന് മുകളിലൂടെ ഉയരം കൂടിയ വാഹനങ്ങൾ കടന്നുപോകതെന്നും ഭാരം കൂടിയ വാഹനങ്ങൾ കടന്നുപോകരുതെന്ന് ബോർഡ് സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും അത് ഡ്രൈവർമാരുടെ കണ്ണിൽപ്പെടാറില്ല.
ഒരു ബോർഡ് ഒടിഞ്ഞ നിലയിലും മറ്റൊന്ന് വായിക്കാൻ പോലും കഴിയാത്ത രീതിയിലുമാണ്. പലപ്പോഴും പരിചയമില്ലാത്ത ഡ്രൈവർമാരാണ് ഇത്തരത്തിൽ വാഹനങ്ങൾ പാലത്തിനു മുകളിൽ കയറ്റുന്നത്. പാലം എത്തുന്നതിനു മുൻപേ തന്നെ പാലത്തിന്റെ ഉയരത്തിന് സമാനമായി മറ്റെന്തെങ്കിലും താൽക്കാലിക സംവിധാനം ഒരുക്കിയാൽ പാലത്തിൽ വാഹനങ്ങൾ തട്ടുന്നത് ഒഴിവാക്കാം. കൂടുതലായും രാത്രികാലങ്ങളിലാണ് ഇത്തരത്തിൽ വാഹനങ്ങൾ കുടുങ്ങുന്നത്. അതിനാൽ ഇവിടെ മുന്നറിയിപ്പ് ലൈറ്റുകളോ റിഫ്ളക്‌ടറുകളോ സ്‌ഥാപിക്കേണ്ടതുണ്ട്. ഇത്രയും നാളുകളായിട്ടും ബന്ധപ്പെട്ട അധികൃതർ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾക്ക് പരാതിയുണ്ട്. ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ പാലത്തിന് കാര്യമായ ബലക്ഷയമൊന്നും സംഭവിച്ചിട്ടില്ല. മലയോര മേഖലയിലെ ചരിത്ര കൗതുകങ്ങളിലൊന്നാണ് പഴയ ഇരിട്ടിപ്പാലം.
.jpg)


