രാവിലെയുള്ള സെക്‌സിന് ഗുണങ്ങള്‍ ഏറെ, ലൈംഗിക ഹോര്‍മോണ്‍ വര്‍ദ്ധിക്കും, എപ്പോഴും ചെറുപ്പമായിരിക്കാം, രോഗപ്രതിരോധശേഷി കൂട്ടാം

things do

 

രാവിലെ ഉണര്‍ന്നശേഷം പലരുടേയും പ്രധാന കാര്യങ്ങളിലൊന്ന് നല്ലൊരു കാപ്പി കുടിക്കുക എന്നതാണ്. എന്നാല്‍ നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനു മുന്‍പ് മറ്റൊരു മികച്ച കാര്യമുള്ളത് പലര്‍ക്കും അറിയില്ല. അതിരാവിലെയുള്ള ലൈംഗിക ബന്ധത്തെക്കുറിച്ചാണ്. പ്രഭാത സെക്സ് നിങ്ങളുടെ ദിവസം എളുപ്പമാക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ എനര്‍ജി ലെവലുകള്‍ വര്‍ദ്ധിപ്പിക്കാനും സമ്മര്‍ദ്ദം ഒഴിവാക്കാനും സഹായിക്കും. രതിമൂര്‍ച്ഛ ലഭിക്കുന്നത് തീര്‍ച്ചയായും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും.

ലൈംഗികതയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം പ്രഭാതമാണ്, കാരണം, നിങ്ങളുടെ ശരീരം അതിന് പൂര്‍ണമായും തയ്യാറെടുത്തിരിക്കും. ഈ സമയത്ത് ഈസ്ട്രജന്റെയും ടെസ്റ്റോസ്റ്റിറോണിന്റെയും അളവ് അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നതാണ് ഇതിന് കാരണം. ഹോര്‍മോണുകളുടെ അളവ് ലിബിഡോയെ സ്വാധീനിക്കുന്നതായി ഒരു പഠനത്തില്‍ കണ്ടെത്തി.

ഉയര്‍ന്ന ടെസ്റ്റോസ്റ്റിറോണ്‍ അളവ് പങ്കാളിയുടെ ലിബിഡോ വര്‍ദ്ധിപ്പിക്കുകയും ലൈംഗിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് 2007 ലെ ഒരു പഠനം പറയുന്നു. ഉയര്‍ന്ന ടെസ്റ്റോസ്റ്റിറോണ്‍ അളവ് ഉദ്ധാരണ ശക്തി വര്‍ദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍

പ്രഭാത സെക്സിന്റെ ഗുണം അത് നിങ്ങളെയും പങ്കാളിയെയും കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുമെന്നതാണ്. ലൈംഗികത ഓക്‌സിടോസിന്‍ ഉത്പാദിപ്പിക്കുന്നു. പ്രണയത്തെയും ബന്ധത്തെയും നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുവാണ് ഓക്‌സിടോസിന്‍. സെക്സിനിടെ ഇത് പുറത്തുവരുമ്പോള്‍, പങ്കാളിയുമായി ആ ദിവസം മുഴുവന്‍ ഊഷ്മളമായ ബന്ധം നിങ്ങള്‍ക്ക് അനുഭവപ്പെടും.

സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തി നേടാനും അതിരാവിലെയുള്ള സെക്‌സ് സഹായിക്കും. 2010 ലെ ഒരു പഠനത്തില്‍, സന്തോഷകരമായ പ്രവര്‍ത്തനങ്ങള്‍ സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുമെന്ന് കണ്ടെത്തി. അതിനര്‍ത്ഥം നിങ്ങള്‍ ജോലിക്ക് പോകുന്നതിന് മുമ്പ് സെക്‌സ് ചെയ്യുന്നത് ദിവസം മുഴുവന്‍ മികച്ച മാനസികാവസ്ഥയിലാക്കും.

പ്രഭാത ലൈംഗികത എന്‍ഡോര്‍ഫിനുകള്‍ ഉത്പാദിപ്പിക്കുന്നു. മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാന്ത്രിക വേദന നിവാരണ രാസവസ്തുക്കളാണിത്. അതുകൊണ്ടാണ് സെക്‌സ് ക്ലൈമാക്‌സ് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നുന്നത്.

രാവിലെ സെക്സ് ചെയ്യുന്നത് ഒരു മണിക്കൂര്‍ ട്രെഡ്മില്ലില്‍ ഓടുന്നതിന് തുല്യമായിരിക്കില്ലെങ്കിലും നല്ലൊരു വ്യായാമം തന്നെയാണ് ലൈംഗികത. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ ഗവേഷണ പ്രകാരം സെക്സ് മിനിറ്റില്‍ അഞ്ച് യൂണിറ്റ് കലോറി ഇല്ലാതാക്കുന്നു. അത് നടക്കാന്‍ പോകുന്നതിനു തുല്യമാണ്.

മസ്തിഷ്‌ക ശക്തി വര്‍ദ്ധിപ്പിക്കാനും പ്രഭാത സെക്‌സ് സഹായിക്കും. സെക്‌സ് ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെയും ഹോര്‍മോണുകളുടെയും ഒരു മിശ്രിതം പുറപ്പെടുവിക്കുന്നുവെന്ന് ഒന്നിലധികം പഠനങ്ങള്‍ കാണിക്കുന്നു. പ്രത്യേകിച്ചും, ഡോപാമൈന്‍, ഫീല്‍ ഗുഡ് ഹോര്‍മോണ്‍. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും അറിവിനും ഗുണം ചെയ്യും.

2015 ലെ ഒരു പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയത്, ബാക്ടീരിയ, വൈറസുകള്‍, മറ്റ് അണുക്കള്‍ എന്നിവയ്ക്കെതിരെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ സെക്‌സിന് സാധിക്കുമെന്നാണ്.

പ്രഭാത സെക്സ് നിങ്ങളുടെ യുവത്വം നിലനിര്‍ത്തും. ഓക്‌സിടോസിന്‍, ബീറ്റാ എന്‍ഡോര്‍ഫിന്‍സ്, മറ്റ് ആന്റി-ഇന്‍ഫ്‌ലമേറ്ററി തന്മാത്രകള്‍ പുറത്തുവിടുന്നതിനാല്‍ ലൈംഗികത ചെറുപ്പം നിലനിര്‍ത്തുമെന്ന് വിദഗ്ധര്‍ കരുതുന്നു. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇതിലും കുറഞ്ഞ സെക്‌സില്‍ ഏര്‍പ്പെടുന്നവരേക്കാള്‍ കൂടുതല്‍ ചെറുപ്പമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Tags