പൊലിസ് അന്വേഷണത്തിൽ ഹർഷാദ് കുടുങ്ങിയത് കാമുകിയുടെ ഫോൺ വിളിയെ തുടർന്ന്; കണ്ണൂരിലെ പൊലിസിന് തലവേദനയായ മയക്കുമരുന്ന് കേസിലെ പ്രതി ഒടുവിൽ പിടിയിൽ


കണ്ണൂർ : കണ്ണൂർസെൻട്രൽ ജയിൽ നിന്നും ഒരു മാസം മുമ്പ് തടവുചാടിയ പ്രതിയെ കാമുകിയോടൊപ്പം അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് കണ്ണൂർ ടൗൺ പൊലിസിന് അഭിമാനമായി.തമിഴ്നാട്ടിലെ മധുരകാരക്കുടി കല്ലൽ എന്ന സ്ഥലത്തുള്ള രഹസ്യ കേന്ദ്രത്തിൽ നിന്നാണ് കണ്ണൂർ കോയ്യോട് സ്വദേശിയായ ഹർഷാദിനെപോലീസ് അറസ്റ്റ് ചെയ്തത്.
tRootC1469263">ഇയാളെ നിരന്തരം ഫോണിൽ ബന്ധപ്പെട്ട് കൊണ്ടിരുന്ന കാമുകി മധുര സ്വദേശിനി അപ്സര യെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് ഒളിസങ്കേതത്തിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.ജയിലിൽ നിന്നും ബൈക്കിൽ ' രക്ഷപ്പെടാൻ സഹായിച്ചതിന് സഹോദരൻ റിസ്വാനെയും അറസ്റ്റ് ചെയതിട്ടുണ്ട്. തലശേരിയിലെ ഒരു സ്ഥാപനത്തിൽ ടാറ്റു പഠിക്കാനാണ് അപ്സരകേരളത്തിലേക്ക് എത്തിയത്.

സ്ഥാപന ഉടമയുടെ സുഹൃത്തായ ഹർഷാദുമായി പിന്നീട് അടുപ്പത്തിലവുകയായിരുന്നു. ഇവരു മൊന്നിച്ച് ഒരു ഫ്ളാറ്റിൽ ഹർഷാദ് താമസിച്ചു വരികയായിരുന്നു.കണ്ണൂർ എസിപി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം മധുര ഭാരതി നഗറിലെ വെച്ചാണ്അറസ്റ്റ് ചെയ്തത്. കാമുകിയായ അപ്സര ടാറ്റൂ ജോലി ചെയ്തു വരികയാണ്. തലശ്ശേരിയിൽ വന്നപ്പോഴാണ് ഹർഷാദുമായി പരിചയത്തിലും പ്രണയത്തിലുമായത്.
മധുരയിലെ ഒരു സബ് കലക്ടറുടെ ഫ്ലാറ്റ് വാടകക്കെടുത്ത് രണ്ടാഴ്ചയോളം അവിടെയാണ് സുരക്ഷിതമായി ഹർഷാദ് കാമുകിക്കൊപ്പം ആദ്യം താമസിച്ചത്.വധശ്രമം, കവർച്ച തുടങ്ങി 17 കേസുകളിൽ പ്രതിയായ ഹർഷാദ്കഴിഞ്ഞ ജനുവരി 14ന് കാലത്ത് 6:40 ആണ് ജയിലിൽ നിന്ന് പുറത്തേക്കൊന്നും പത്രം എടുക്കാൻ പോയി രക്ഷപ്പെട്ടത്.
ഇതിനു ശേഷം ഇയാൾ ബംഗ്ളൂരിലേക്ക് മുങ്ങുകയായിരുന്നു.