നവീന്‍ ബാബു എന്‍ഒസി നല്‍കിയത് കൃത്യ സമയത്ത്, പരാതി ആത്മഹത്യയ്ക്ക് ശേഷമെന്ന് സംശയം, തെളിവുമായി ഹരീഷ് വാസുദേവന്‍

Harish Vasudevan
Harish Vasudevan

കണ്ണൂര്‍: ആത്മഹത്യചെയ്ത എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് കൃത്യസമയത്താണ് അഡ്വ. ഹരീഷ് വാസുദേവന്‍. ആറുമാസം വൈകിപ്പിച്ചെന്ന വാദം തെറ്റാണെന്നും ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ എന്‍ഒസി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതി വ്യാജമാണെന്നും ഹരീഷ് ആരോപിക്കുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സദുദ്ദേശപരമായി അഴിമതിക്കെതിരെ ദിവ്യ പ്രസംഗിച്ചതാണെന്ന ദിവ്യയുടെ വാദം വെള്ളം തൊടാതെ വിശ്വസിച്ചാണ് CPIM ഉം അത്തരം തുറന്നുകാട്ടലുകള്‍ വേണമെന്ന് മറ്റുപലരും നിലപാട് എടുത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് എടുക്കുംമുന്‍പ് പ്രാഥമികമായി ഒരു സാധാരണക്കാരന്‍ നോക്കേണ്ട സംഗതികള്‍ പോലും ദിവ്യ നോക്കിയിട്ടില്ല എന്ന് കാണാം.

പോലീസ് റിപ്പോര്‍ട്ട് അടക്കം മറ്റുരേഖകള്‍ അപേക്ഷകന് അനുകൂലമാണോ? എന്നിട്ടും ഫയല്‍ ADM അനാവശ്യമായി വെച്ചുകൊണ്ടിരുന്നോ? ഇതിന് മൂന്നും Yes കിട്ടിയാല്‍ മാത്രമേ ADM ന്റെ കോര്‍ട്ടില്‍ ബോള്‍ വരുന്നുള്ളൂ. ADM നേ വിളിക്കേണ്ട കാര്യം ദിവ്യയ്ക്ക് വരുന്നുള്ളൂ. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പേ ശിപാര്‍ശ കൊടുത്തുകഴിഞ്ഞു എന്ന് ദിവ്യ പറഞ്ഞു കഴിഞ്ഞു.

വാര്‍ത്ത അനുസരിച്ച് പ്രശാന്തന്‍ NOC ക്ക് അപേക്ഷ കൊടുത്തത്: ഡിസംബര്‍ 02. (അന്ന് നവീന്‍ ബാബു കണ്ണൂര്‍ ADM ആയിട്ടില്ല.)  പഞ്ചായത്തില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് കിട്ടിയത്:  ഫെബ്രുവരി 21. ഫയര്‍ ഓഫീസറില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട്: ഫെബ്രുവരി 22. പോലീസില്‍ നിന്ന് പ്രതികൂല റിപ്പോര്‍ട്ട്: ഫെബ്രുവരി 28. തഹസില്‍ദാറില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട്: മാര്‍ച്ച് 30. സപ്ലൈ ഓഫീസറില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട്: മാര്‍ച്ച് 31.
വാഹനങ്ങളുടെ അപകട സാധ്യത ചൂണ്ടിക്കാണിച്ച് SP നല്‍കിയ പ്രതികൂല റിപ്പോര്‍ട്ട് പരിഗണിച്ച്, NOC നിഷേധിക്കാമായിരുന്നിട്ടും അത് ചെയ്യാതെ ടൌണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു നവീന്‍ ബാബു. ടൌണ്‍ പ്ലാനറുടെ അനുകൂല റിപ്പോര്‍ട്ട് കിട്ടിയത്: സെപ്റ്റംബര്‍ 30.

ADM നവീന്‍ ബാബു NOC ഒപ്പിട്ടു നല്‍കിയത്.
ഒക്ടോബര്‍ 9.  സെപ്റ്റംബര്‍ 30 നും ഒക്ടോബര്‍ 9 നുമിടയില്‍ പ്രവര്‍ത്തി ദിവസങ്ങള്‍: 6
ഇതാണോ ദിവ്യ ആരോപിച്ച മാസങ്ങളുടെ delay? ആ ആരോപണം baseless ആയിരുന്നു. കള്ളമായിരുന്നു. Without bonafides.
വ്യാജപരാതി?

-------

ആത്മഹത്യാ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ പ്രശാന്തന്റെ ഒരു പരാതിയുടെ സ്‌ക്രീന്‍ഷോര്‍ട്ടു വെച്ചാണ്  ''പരാതിയില്‍ കൃത്യമായ നടപടി അവര്‍ സ്വീകരിച്ചിട്ടുണ്ട്'' എന്ന് അണികള്‍ വാദിച്ചത്. ഈ പരാതി കൊടുത്തിട്ടുമില്ല CMO യില്‍ കിട്ടിയിട്ടുമില്ല എന്ന കാര്യം ഇപ്പോള്‍ പുറത്തുവന്നു കഴിഞ്ഞു. Email ഓ ഡോക്കറ്റ് നമ്പറോ തെളിവായി ഇല്ല. കളക്ടര്‍ക്കോ വിജിലന്‍സിനോ കോപ്പി പോലുമില്ല. പിന്നെന്ത് കണ്ടിട്ടാണ് ദിവ്യ അത് ഏറ്റെടുത്തത്?
ഇത് വ്യാജമായി എഴുതി തയ്യാറാക്കിയത് തന്നെ ആത്മഹത്യവാര്‍ത്ത അറിഞ്ഞ ശേഷമാണെന്നാണ് അത് സസൂക്ഷ്മം വായിച്ചാല്‍ തോന്നുന്നത്. Pls see the wordings. 'എ ഡി എം ചുമതല വഹിച്ച''. In past tense. 7 ആം തീയതിയിലെ ഫോണ്‍ കോളില്‍ പ്രശാന്തന്‍ പറയുന്നുണ്ട് 11 ആം തീയതി വരെ ADM മാറുന്നില്ല എന്ന്.

ഒരാള്‍ ആ സ്ഥാനത്ത് നിന്ന് മാറിയെന്ന് ബോദ്ധ്യമായ ശേഷം എഴുതിയാലെ 'ADM ചുമതല വഹിച്ച'' എന്നെഴുതിപ്പോവൂ. അല്ലെങ്കില്‍ ''ചുമതല വഹിക്കുന്ന'' എന്നോ ''ചുമതലയുള്ള'' എന്നോ എഴുതും. സെന്റോഫിന് മുന്‍പാണ് പരാതി എഴുതിയിരുന്നതെങ്കില്‍ ഇതങ്ങനെ വരാന്‍ സാധ്യതയില്ല. ആത്മഹത്യാ വാര്‍ത്ത അറിഞ്ഞ ശേഷം ഈ പരാതി തയ്യാറാക്കിയതാണെങ്കില്‍ ഒരുപക്ഷേ ഇതാവാം ഈ ക്രൈമിലെ ഒരു കൈക്കുറ്റപ്പാട്.
ഈ പരാതിയുടെ email എവിടെ? സ്‌ക്രീന്‍ഷോട്ട് ആദ്യമായി പുറത്ത് വന്നത് ആരുടെ കയ്യില്‍ നിന്ന്. ആത്മഹത്യാവാര്‍ത്ത അറിഞ്ഞ ശേഷമാണ് ഇത് തയ്യാറാക്കിയതെങ്കില്‍ പ്രശാന്തനു അതിനു ആരുടെയൊക്കെ സഹായം കിട്ടി? ദിവ്യയുമായോ ഭര്‍ത്താവുമായോ പ്രശാന്തന്‍ സെന്റോഫിന് മുമ്പും ശേഷവും സംസാരിച്ചിട്ടുണ്ടോ? എത്രവട്ടം? ഒരു ക്യാമറമാനെ വിളിച്ചിരുത്തിയ ശേഷമാണ് പ്രസംഗിച്ചത് എന്ന ആരോപണവും പ്രതികളുടെ ഫോണ്‍ കോള്‍ ഹിസ്റ്ററി എടുത്ത് അന്വേഷിക്കണം.

പ്രസംഗം മാത്രമല്ല ഇതില്‍ ദിവ്യയ്ക്ക് റോള്‍ എന്ന വസ്തുതകള്‍ വരുന്നു. അപ്പോള്‍ എന്റെ മുന്‍നിലപാട് മാറുന്നു. പോലീസ് എടുത്ത കേസില്‍ മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ അന്വേഷിക്കപ്പെടണം.
ഇതൊക്കെ പോലീസ് ഇപ്പോള്‍ അന്വേഷിക്കണം. തെളിവ് ശേഖരിക്കാന്‍ വൈകുന്ന ഓരോ നിമിഷവും ഈ കേസ് തേഞ്ഞുമാഞ്ഞു പോകും.

Tags