പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന് ബോണസ്, ക്യാപ്റ്റനാകും, രോഹിത്തിന് മതിയായി


മുംബൈ: ഐപിഎല്‍ താരലേലം ഡിസംബറില്‍ നടക്കാനിരിക്കെ ഫ്രാഞ്ചൈസികള്‍ പുതിയ സീസണിലേക്കുള്ള കളിക്കാരെ തെരഞ്ഞെടുക്കുന്ന തിരക്കിലാണ്. കളിക്കാന്‍ താത്പര്യമില്ലാത്ത കളിക്കാര്‍ പിന്‍വാങ്ങുമ്പോള്‍ പുതിയ കളിക്കാരെ എത്തിക്കാനും മറ്റു ടീമുകളിലേക്കുള്ള താരക്കൈമാറ്റമെല്ലാം ഇനിയുള്ള ദിവസങ്ങളിലുണ്ടാകും.
tRootC1469263">ഐപിഎല്‍ ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് ആണ് ഏവരുടേയും ശ്രദ്ധാകേന്ദ്രം. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കളിക്കാരെ നിലനിര്‍ത്താനുള്ള അവസാന ദിവസം പാണ്ഡ്യയെ ഗുജറാത്ത് നിലനിര്‍ത്തിയെങ്കിലും 15 കോടfയില്‍ അധികം തുകയ്ക്ക് താരത്തെ മുംബൈയ്ക്ക് കൈമാറാന്‍ ഗുജറാത്ത് തയ്യാറായി.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ ചീഫ് സെലക്ടറുമായ ക്രിസ് ശ്രീകാന്ത്, ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്‍ 2024 ന് മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയെത്തുമെന്ന ഊഹാപോഹങ്ങളില്‍ നേരത്തെ പ്രതികരിച്ചിരുന്നു. കരാര്‍ ഉറപ്പിച്ചാല്‍ ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിനെ നയിക്കുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്ന് ശ്രീകാന്ത് പറഞ്ഞു.
ഹാര്‍ദിക്കിനെ ഐപിഎല്‍ 2021 ന് ശേഷം മുംബൈ ഇന്ത്യന്‍സ് വിട്ടയച്ചിരുന്നു. 2022 സീസണിലെ രണ്ട് പുതിയ ഫ്രാഞ്ചൈസികളില്‍ ഒന്നായ ഗുജറാത്ത് ടൈറ്റന്‍സ്, ഓള്‍റൗണ്ടറെ നായകനാക്കി. ആദ്യ സീസണില്‍ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. ഡേവിഡ് മില്ലര്‍, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി എന്നിവരെ പോലെയുള്ള മികച്ച പ്രതിഭകള്‍ ഗുജറാത്ത് സൂപ്പര്‍ താരങ്ങളായി.
രോഹിത് ശര്‍മ മുംബൈ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള താത്പര്യം പ്രകടിപ്പച്ചതോടെയാണ് പാണ്ഡ്യയെ വീണ്ടും എത്തിക്കാന്‍ മുംബൈ ശ്രമിച്ചത്. ഏകദിന ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ നയിച്ച രോഹിത് അടുത്ത സീസണില്‍ വിട്ടുനില്‍ക്കുമെന്ന അഭ്യൂഹവും സജീവമാണ്.
പാണ്ഡ്യ എത്തുകയാണെങ്കില്‍ അത് മുംബൈ ഇന്ത്യന്‍സിന് ഒരു വലിയ ബോണസാണെന്ന് ശ്രീകാന്ത് പറഞ്ഞിരുന്നു. നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും, അവന്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ക്യാപ്റ്റനാണ്. മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാള്‍. ചിന്തിക്കുന്ന ക്യാപ്റ്റനാണ്. അതുകൊണ്ടുതന്നെ മുംബൈ ഇന്ത്യന്‍സിന് പാണ്ഡ്യ ഒരു ബോണസ് ആയിരിക്കും. എംഎസ് ധോണി വിരാട് കോഹ്ലിക്ക് കീഴില്‍ കളിച്ചതുപോലെ രോഹിത് പാണ്ഡ്യയ്ക്ക് കീഴില്‍ കളിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.