ഏകീകൃത തൊഴിൽവേതന നിയമവ്യവസ്ഥ അതിഥിത്തൊഴിലാളികൾക്കും ബാധകമാക്കണം
അതിഥി തൊഴിലാളികൾ പലയിടങ്ങളിലും തോന്നുംപടി വേതനം ചോദിയ്ക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. പെരുമ്പാവൂരടക്കമുള്ള പ്രധാനപട്ടണങ്ങളിളെല്ലാം 'ഭായി' തൊഴിലാളികളുടെ പരമാവധി ദിവസവേതന നിരക്ക് പ്രദർശിപ്പിച്ചുകൊണ്ടുള്ള ബോർഡുകൾ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭായിമാർ ദിവസവേതനം വർധിപ്പിച്ചതോടെ നിർമ്മാണ-വ്യവസായ മേഖലയാകെ പ്രതിസന്ധിയിലായതായി വ്യവസായികളും പറയുന്നു.
പെരുമ്പാവൂർ : കേരളത്തിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ വിവിധ മേഖലകളിൽ പണിയെടുക്കുന്നയിടമാണ് പെരുമ്പാവൂരും പരിസര പ്രദേശങ്ങളും. വേതനവർദ്ധന ആവശ്യപ്പെട്ടുകൊണ്ട് ഇവർ തൊഴിലുടമകളും തൊഴിൽദാതാക്കളായ കോൺട്രാക്ടർമാരുമായി നിരന്തരമായ വാക്കുതർക്കങ്ങൾ പതിവായതോടെ തൊഴിലാളികളുടെ ദിവസക്കൂലി തൊഴിൽവകുപ്പിന്റെ ചട്ടപ്രകാരമുള്ള നിരക്കിലേയ്ക്ക് നിജപ്പെടുത്തണമെന്ന ആവശ്യവുമായി കോൺട്രാക്ടർമാർ രംഗത്ത്.
അതിഥി തൊഴിലാളികൾ പലയിടങ്ങളിലും തോന്നുംപടി വേതനം ചോദിയ്ക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. പെരുമ്പാവൂരടക്കമുള്ള പ്രധാനപട്ടണങ്ങളിളെല്ലാം 'ഭായി' തൊഴിലാളികളുടെ പരമാവധി ദിവസവേതന നിരക്ക് പ്രദർശിപ്പിച്ചുകൊണ്ടുള്ള ബോർഡുകൾ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭായിമാർ ദിവസവേതനം വർധിപ്പിച്ചതോടെ നിർമ്മാണ-വ്യവസായ മേഖലയാകെ പ്രതിസന്ധിയിലായതായി വ്യവസായികളും പറയുന്നു.

കെട്ടിട നിർമ്മാണ മേഖലയിലും മറ്റും അതിഥി തൊഴിലാളികളുടെ ദിവസവേതനത്തിൽ വൻവർധനയാണുണ്ടായിരിക്കുന്നത്. അനിയന്ത്രിതമായ കൂലികൂട്ടൽ തടയുന്നതിനായി, അതിഥി തൊഴിലാളികളുടെ ദിവസക്കൂലി സംസ്ഥാന ലേബർ ആക്ട് പ്രകാരം നിജപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നിലവിൽ തമിഴ്നാട് ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തിയിട്ടുള്ള തൊഴിലാളികൾ പ്രതിദിനം 1000 മുതൽ 1100 രൂപ വരെ വാങ്ങുന്നത് വിപണിയിൽ അസമത്വമുണ്ടാക്കുന്നതായും, ഇത് ചെറുകിട വ്യവസായങ്ങളെയും സാധാരണക്കാരായ കെട്ടിട നിർമാതാക്കളെയും കടുത്ത പ്രതിസന്ധിയിലാക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തൊഴിൽ നിയമപ്രകാരം വൈദഗ്ധ്യത്തിനനുസരിച്ച് ലേബർ വകുപ്പ് നിശ്ചയിച്ചിട്ടുള്ള മിനിമം വേതന പരിധിയായ ₹550 മുതൽ ₹650 വരെ ഉള്ള നിരക്കിലേക്ക് ദിവസക്കൂലി ഏകീകരിക്കണമെന്ന ആവശ്യവുമായി തൊഴിലുടമകളും കോൺട്രാക്ടർമാരും രംഗത്തുവന്നിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന തൊഴിൽനിയമങ്ങൾ പ്രകാരം തദ്ദേശീയരായ തൊഴിലാളികൾക്ക് ലഭിക്കുന്ന അതേ നിയമപരമായ വേതനത്തിനു തുല്യമായ വേതനത്തിനെ അന്യസംസ്ഥാന തൊഴിലാളികൾക്കും അർഹതയുള്ളൂ. എന്നാൽ വേതനത്തെച്ചൊ ല്ലിയുള്ള വാക്കുതർക്കങ്ങൾ പലസ്ഥലത്തും തൊഴിലുടമകൾക്ക് നേരെയുള്ള കയ്യാങ്കളിയിലേയ്ക്കു വരെ എത്തുന്നുണ്ടെന്നുള്ള പരാതിയുണ്ട്. കേന്ദ്ര-സംസ്ഥാന തൊഴിൽവകുപ്പിന്റെ അടിയന്തരമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നാണ് തൊഴിലുടമകളുടെയും കോൺട്രാക്ടർമാരുടെയും ആവശ്യം. അല്ലാത്തപക്ഷം വ്യവസായ, നിർമ്മാണമേഖലയിലെ ചെറുകിട നാമമാത്രസംരംഭങ്ങൾ നിർത്തിപ്പോകുകയെ വഴിയുള്ളൂ എന്ന് ഉടമകളും പറയുന്നു.
.jpg)

