"നല്ല പ്രൈവസിയുണ്ട് !! 2 മണിക്കൂർ ചെസ്സ് കളിച്ചിരിക്കാൻ 349 രൂപ, കളി കഴിഞ്ഞില്ലെങ്കിൽ 6 മണിക്കൂറിന് വെറും 399 രൂപ മാത്രം" ; ക്ഷേത്രനഗരിയായ ഗുരുവായൂരിനെ അപമാനിക്കാൻ ശ്രമമെന്ന് ശശികല ടീച്ചർ

"Great privacy! ₹349 for two hours of chess; if the game isn't finished, it's just ₹399 for six hours"—Sasikala Teacher alleges an attempt to insult the temple town of Guruvayur.

ദ്വയാർത്ഥ പ്രയോ​ഗത്തിലൂടെ ഒരു യുവതി തിരുവനന്തപുരം സ്വദേശിയുടെ ഹോട്ടലിന്റെ പരസ്യമാണ് ഗുരുവായൂരിനെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിച്ചിരിച്ചത്. മാധവി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രചരിക്കുന്നത്.  വീഡിയോയിൽ "നല്ല പ്രൈവസിയുണ്ട്" എന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെട്ടതായും, അത് ഗുരുവായൂർ പോലുള്ള വിശുദ്ധ ക്ഷേത്രനഗരത്തിന്റെ പ്രതിച്ഛായ തകർക്കുന്നതാണെന്നും വിമർശകർ ആരോപിക്കുന്നു.

 തൃശ്ശൂർ : ഹൈന്ദവ ക്ഷേത്ര നഗരിയായ ഗുരുവായൂരിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചരിച്ച ഒരു വീഡിയോക്കെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക‍്യവേദി നേതാവ് ശശികല ടീച്ചർ. ഗുരുവായൂരിലെ ഒരു ഹോട്ടലിനെ അനാശാസ്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സ്ഥലമെന്ന രീതിയിൽ ചിത്രീകരിച്ചുള്ള ഇൻസ്റ്റഗ്രാം വീഡിയോയാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

ദ്വയാർത്ഥ പ്രയോ​ഗത്തിലൂടെ ഒരു യുവതി തിരുവനന്തപുരം സ്വദേശിയുടെ ഹോട്ടലിന്റെ പരസ്യമാണ് ഗുരുവായൂരിനെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിച്ചിരിച്ചത്. മാധവി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രചരിക്കുന്നത്.  വീഡിയോയിൽ "നല്ല പ്രൈവസിയുണ്ട്" എന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെട്ടതായും, അത് ഗുരുവായൂർ പോലുള്ള വിശുദ്ധ ക്ഷേത്രനഗരത്തിന്റെ പ്രതിച്ഛായ തകർക്കുന്നതാണെന്നും വിമർശകർ ആരോപിക്കുന്നു.

"Great privacy! ₹349 for two hours of chess; if the game isn't finished, it's just ₹399 for six hours"—Sasikala Teacher alleges an attempt to insult the temple town of Guruvayur.

ഈ മഹതി പറയുന്ന  ഈ ഹോട്ടൽ ഇനി ഗുരുവായൂരിൽ  പ്രവർത്തിക്കണമോ? ഇനി അവിടെ കേറുന്നവരെ സമാജം എന്തു കണ്ണിലായിരിക്കും കാണുക. പരസ്യമായി ചെസ്സു'കളിക്ക് സൗകര്യം ഒരുക്കുന്ന ഈ ഹോട്ടൽ അടച്ചുപൂട്ടുക തന്നെ വേണമെന്നാണ് ശശികല ടീച്ചർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം 

ഈ മഹതി പറയുന്ന  ഈ ഹോട്ടൽ ഇനി ഗുരുവായൂരിൽ  പ്രവർത്തിക്കണമോ?
ഇനി അവിടെ കേറുന്നവരെ സമാജം എന്തു കണ്ണിലായിരിക്കും കാണുക.
പരസ്യമായി ചെസ്സു'കളിക്ക് സൗകര്യം ഒരുക്കുന്ന ഈ ഹോട്ടൽ അടച്ചുപൂട്ടുക തന്നെ വേണം

അതെ സമയം, ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെ വീഡിയോയ്‌ക്കെതിരെയും പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങളാണ് ഉയരുന്നത്. എന്നാൽ, ഈ വിഷയത്തിൽ ഹോട്ടൽ അധികൃതരുടെയോ ബന്ധപ്പെട്ട അധികാരികളുടെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Tags