കൈയ്യടി നേടി നാട്ടുകാർ, ഗോവിന്ദച്ചാമിയെ കുടുക്കിയത് നിതാന്തജാഗ്രത

Locals applauded, Nithanta Jagrata trapped Govindachamy


കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഗോവിന്ദച്ചാമിയെ കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന തളാപ്പ് റോഡിൽ 8.40 ന കണ്ടുവെന്ന വാർത്തയെ തുടർന്ന് നൂറ് കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. രാവിലെ 9.10  നാണ് തലയിൽ തുണി കെട്ടും ഭാണ്ഡവുമായി പാൻ്റ്സും ഷർട്ടുമിട്ട് ഗോവിന്ദച്ചാമി എ.കെ.ജി ആശുപത്രിക്ക് സമീപത്തു നിന്നും തെറ്റി തളാപ്പ് റോഡിലേക്ക് എത്തിയത്. കാനറ ബാങ്കിന് മുൻപിൽ ഡി സി.സി ഓഫീസിന് സമീപമെത്തിയപ്പോൾ ഓട്ടോറിക്ഷ തൊഴിലാളികളും വഴിയാത്രക്കാരും താടി വെച്ചു കോലം മാറിയിട്ടു പോലും ഗോവിന്ദച്ചാമിയെ തിരിച്ചറിയുകായിരുന്നു. 

ദ്യക്സാക്ഷികൾ തിരിച്ചറിഞ്ഞതോടെ ഗോവിന്ദച്ചാമി ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത പണി തീരാത്ത വീടിന് സമീപമുള്ളവനത്തിലേക്കാണ് ഗോവിന്ദച്ചാമി ഓടി കയറിയത്. നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും വിവരമറിയിച്ചതിനെ തുടർന്ന് പൊലിസ് സർവ സന്നാഹങ്ങളുമായി സ്ഥലത്ത് എത്തുകയായിരുന്നുഇയാളെ കണ്ടെത്താൻ നാട്ടുകാരുടെ ഭാഗത്തും ജാഗ്രതയുണ്ടായതിൽ അഭിനന്ദിക്കുന്നുവെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി.നിഥിൻ രാജ് പറഞ്ഞു.

 കൃത്യമായ തെരച്ചിൽ വിജയം കണ്ടു. മൂന്നര മണിക്കൂർ കൊണ്ട് പ്രതിയെ പിടികൂടി. പൊതുജനത്തിൻ്റെ ഭാഗത്ത് നിന്ന് നിരവധി വിവരങ്ങൾ ലഭിച്ചു. തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിൻ്റെ കിണറ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടുകാർ നൽകിയ വിവരമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് എസ്.പി. പറഞ്ഞു.

Tags