മദ്രസകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി, ബിജെപി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി, സംഘപരിവാര്‍ കൈപ്പിടിയിലാക്കുന്നത് ഇങ്ങനെ

Vande Mataram Madrasa

മദ്രസാ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥനാ സമയത്ത് വന്ദേ മാതരം ആലപിക്കണം. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരും. 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരമേറ്റതിന് പിന്നാലെ സ്‌കൂളുകളിലും മദ്രകളിലുമെല്ലാം വന്ദേമാതരം നിര്‍ബന്ധമാക്കി ബിജെപി സര്‍ക്കാര്‍. മദ്രസാ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥനാ സമയത്ത് വന്ദേ മാതരം ആലപിക്കണം. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരും. 

സംസ്ഥാനത്തെ ഗവണ്‍മെന്റ് മോഡല്‍ മദ്രസകള്‍, ഗവണ്‍മെന്റ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍, അംഗീകൃത ശിശു ശിക്ഷാ കേന്ദ്രങ്ങള്‍, മധ്യമിക് ശിക്ഷാ കേന്ദ്രങ്ങള്‍, തുടങ്ങി മൈനോറിറ്റി അഫയേഴ്സ് ആന്‍ഡ് മദ്രസാ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള എല്ലാ അംഗീകൃത മദ്രസകള്‍ക്കും ബാധകമാണ്. 

പശ്ചിമ ബംഗാളിലെ എല്ലാ സ്‌കൂളുകളിലും വന്ദേ മാതരം നിര്‍ബന്ധമാക്കിയ ഉത്തരവിന്റെ തുടര്‍ച്ചയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് എല്ലാ സര്‍ക്കാര്‍, സഹായത്തോടെയുള്ള സ്‌കൂളുകളിലും രാവിലെ അസംബ്ലിയില്‍ വന്ദേ മാതരം ആലപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ എല്ലാവരും പങ്കെടുക്കണമെന്നും കര്‍ശനമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

മൈനോറിറ്റി അഫയേഴ്സ് ആന്‍ഡ് മദ്രസാ എജ്യൂക്കേഷന്‍ മന്ത്രി ഖുദിരാം തുഡു ഉത്തരവിനെ സ്വാഗതം ചെയ്തു. സംസ്ഥാനത്തെ മറ്റ് സ്‌കൂളുകള്‍ പോലെ മദ്രസകളിലും ദേശീയതയുടെ ഭാഗമായി വന്ദേ മാതരം പാടണമെന്നാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 

ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത് പ്രകാരം, എല്ലാ സ്ഥാപനങ്ങളിലും അസംബ്ലി പരിപാടികളില്‍ ഏകീകൃത നടപടി ഉറപ്പാക്കാനാണ് ഈ തീരുമാനം. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും, സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും, വെസ്റ്റ് ബംഗാള്‍ ബോര്‍ഡ് ഓഫ് മദ്രസാ എജ്യൂക്കേഷന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.

ചിലര്‍ ഇതിനെ ദേശസ്‌നേഹം വളര്‍ത്താനുള്ള നല്ല നടപടിയെന്ന് സ്വാഗതം ചെയ്യുമ്പോള്‍, മറ്റുചിലര്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ത്തുന്നു. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്ന കാരണത്താല്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാന്‍സകള്‍ മാത്രമാണ് ഔദ്യോഗിക പരിപാടികളില്‍ ആലപിച്ചിരുന്നത്. കഴിഞ്ഞദിവസം യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മുഴുവന്‍ വരികളും ആലപിച്ചത് വിവാദമായിരുന്നു.

Tags