ഓറല്‍ സെക്‌സിലൂടെ ഗര്‍ഭിണിയാകുമോ?, വിദഗ്ധരുടെ മറുപടിയിങ്ങനെ


ഓറല്‍ സെക്സിനെക്കുറിച്ച് വ്യാപകമായ മിഥ്യാധാരണകള്‍ ആളുകള്‍ക്കിടയില്‍ വളരെക്കാലമായി നിലവിലുണ്ട്. ലൈംഗിക ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ കൂടുതല്‍ ദമ്പതികള്‍ അടുത്തകാലത്തായി ഈ രീതിയിലുള്ള സെക്‌സ് ഇഷ്ടപ്പെടുന്നുണ്ട്. ശുചിത്വം പ്രധാനമാണെന്നതിനാല്‍ ഇക്കാര്യത്തില്‍ ആളുകള്‍ ബോധവാന്മാരാണെന്നും അടുത്തിടെ നടത്തിയ ഒരു സര്‍വേ വെളിപ്പെടുത്തി.
ഏറ്റവും ആനന്ദദായകമായ ലൈംഗിക പൊസിഷനുകളിലൊന്നായാണ് ഓറല്‍ സെക്‌സ് കരുതപ്പെടുന്നത്. എന്നാല്‍, എല്ലാ ആളുകളും ഈ രീതി ഇഷ്ടപ്പെടുന്നവരല്ല. പലരും ഓറല്‍ സെക്‌സിന് വൈമുഖ്യം കാട്ടാറുമുണ്ട്.
വാസ്തവത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് പ്രകാരം ഓറല്‍ സെക്സ് നിയമവിരുദ്ധമാണ്. ഇത് പ്രകൃതിവിരുദ്ധ ലൈംഗികതയായി കണക്കാക്കുന്നു. നിയമപരമായ നിയന്ത്രണങ്ങള്‍ കൂടാതെ, ചില മത വിശ്വാസികളും ഓറല്‍ സെക്‌സ് നിഷിദ്ധമാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്.
ഓറല്‍ സെക്സിനെ സംസ്‌കാരവുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിപ്പിക്കുകയും പതിവാണ്. അത് കേവലം ആനന്ദകരമായ ഒരു പ്രവൃത്തിയായി അവര്‍ കണക്കാക്കുന്നില്ല. ഓറല്‍ സെക്സിനെ കുറിച്ചുള്ള അജ്ഞത യുവതികളായ പെണ്‍കുട്ടികളില്‍ പലപ്പോഴും ഗര്‍ഭധാരണത്തെ ബാധിക്കുമെന്ന് ഭയപ്പെടുന്നു. അല്ലെങ്കില്‍ അവരുടെ ക്രമരഹിതമായ ആര്‍ത്തവത്തെ ഓറല്‍ സെക്സില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെടുത്തിയേക്കാം. ഓറല്‍ സെക്സിനെ ലൈംഗിക ഇടപെടലിന്റെ ഒരു സാധാരണ ഭാഗമായി ചിലര്‍ കാണുന്നില്ല. ഇത് ഒരു അശ്ലീല പ്രവൃത്തിയായാണ് അവര്‍ കണക്കാക്കുന്നത്.

ഓറല്‍ സെക്സിന് ഒരിക്കലും ക്ലൈമാക്സ് ഉണ്ടാക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് പരീക്ഷിക്കാതെയോ അതിനെക്കുറിച്ച് ശരിയായ അറിവില്ലാതെയോയാണ് മണ്ടത്തരങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതേസമയം, ഇത്തരം ലൈംഗികത ഇഷ്ടമാണെന്നും എന്നാല്‍ പങ്കാളികളുടെ വൃത്തിയില്ലായ്മ കാരണം ഇതിന് സമ്മതിക്കാറില്ലെന്നും ചില സ്ത്രീകള്‍ തുറന്നുപറയാറുണ്ടെന്ന് ലൈംഗിക വിദഗ്ധര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഓറല്‍ സെക്സ് 100 ശതമാനം സുരക്ഷിതമല്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് അണുബാധയ്ക്ക് കാരണമാകും. ഏറ്റവും മോശം കാര്യം, ഓറല്‍ സെക്സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അവരുടെ ലൈംഗിക രോഗങ്ങളെക്കുറിച്ച് വ്യക്തമായി അറിയില്ലെങ്കില്‍ പങ്കാളികളിലേക്ക് രോഗം പകരാന്‍ കാരണമാകും. അതിനാല്‍, നിങ്ങള്‍ ഓറല്‍ സെക്സില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഓറല്‍ സെക്‌സില്‍ കോണ്ടം ഉപയോഗിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നതും സുരക്ഷിതത്വം കണക്കിലെടുത്താണ്.
ഓറല്‍ സെക്സില്‍ കന്യകാത്വം നഷ്ടപ്പെടാമെന്ന് കരുതുന്നവരും ചുരുക്കമല്ല. എന്നാല്‍, ലൈംഗികാവയവങ്ങള്‍ തമ്മില്‍ യാതൊരു സമ്പര്‍ക്കവുമില്ലാത്ത ഓറല്‍ സെക്സിന് കന്യകാത്വുമായി യാതൊരു ബന്ധവുമില്ല. ഓറല്‍ സെക്സ് ഗര്‍ഭിണിയാക്കുമെന്ന് ധരിക്കുന്നവരുമുണ്ട്. ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തവര്‍ ഈ രീതിയില്‍ പല തെറ്റിദ്ധാരണകളും വെച്ചുപുലര്‍ത്തുന്നവരാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഒരാളുടെ വ്യക്തിപരമായ ശുചിത്വം പൂര്‍ണ്ണമായും അവരുടെ സഹജമായ ദിനചര്യകളെയും ശീലങ്ങളെയും ആശ്രയിച്ചിരിക്കും. വാകൊണ്ടുള്ള ലൈംഗികതയോട് ഇന്ത്യക്കാര്‍ക്ക് പൊതുവെ താത്പര്യം കുറവാണ്. ഒരു പങ്കാളി മാത്രമാണെങ്കില്‍ ഓറല്‍ സെക്‌സ് അധികം ഭയക്കേണ്ടതില്ലെന്ന് ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍, പങ്കാളി ഒരാള്‍ മാത്രമാണെങ്കിലും ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്.
ഓറല്‍ സെക്‌സിന് മുമ്പും ശേഷവും ലൈംഗികാവയവങ്ങള്‍ വൃത്തിയുള്ള വെള്ളംകൊണ്ട് കഴുകണം. ജോലിക്കുശേഷം വീട്ടിലെത്തിയവര്‍ നിങ്ങളുടെ പങ്കാളിയെ അലോസരപ്പെടുത്തുന്ന ഗന്ധം ഒഴിവാക്കാന്‍ കുളിക്കുക.
എച്ച്‌ഐവി, ലൈംഗികമായി പകരുന്ന മറ്റ് അണുബാധകള്‍ (എസ്ടിഐ) എന്നിവയുടെ അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് ഓറല്‍ സെക്സ് എന്ന് കരുതുന്നതും മണ്ടത്തരമാണ്. ഓറല്‍ സെക്സിനിടെ ശരീര സ്രവങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നു എന്നതാണ് വസ്തുത. അതിനാല്‍ അണുബാധകള്‍ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഓറല്‍ സെക്‌സിന് അനുയോജ്യമായ കോണ്ടം ഇപ്പോള്‍ വിപണിയിലുണ്ട്. കോണ്ടം ധരിച്ചുള്ള ഓറല്‍ സെക്‌സ് ഏറെക്കുറെ സുരക്ഷിതമായിരിക്കും. പുരുഷ ബീജം വായിലെത്തുന്നത് സ്ത്രീകളില്‍ അറപ്പുളവാക്കും. അതിനാല്‍ കോണ്ടം ഉപയോഗപ്രദമാണ്.