അയ്യന്റെ സന്നിധിയിൽ പൂജിച്ച സ്വർണ ലോക്കറ്റ്; ഏഴു ദിവസത്തിനിടെ വിറ്റു പോയത് 184 ലോക്കറ്റുകൾ

Gold locket worshipped in the presence of Ayyan; 184 lockets sold in seven days
Gold locket worshipped in the presence of Ayyan; 184 lockets sold in seven days

ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർഥാടനമാണ്   ശബരിമല ദർശനം .ശബരിമലയുടെ പരിശുദ്ധി നെഞ്ചിലേറ്റാൻ ആഗ്രഹിക്കുന്ന ഓരോ ഭക്തനും സ്വന്തമാക്കുന്ന ഒന്നാണ്  അയ്യപ്പ ചിത്രം പതിപ്പിച്ച സ്വർണ്ണ ലോക്കറ്റ് .ക്ഷേത്ര ദർശനത്തിന്റെ ആചാരപരവും  ആത്മീയവുമായ അനുഭവം ഓർമപ്പെടുത്തുന്ന ഈ ലോക്കറ്റുകൾക്ക് ഭക്തർക്കിടയിൽ സവിശേഷ സ്ഥാനമാണുള്ളത് .

tRootC1469263">

ശബരിമല ശ്രീകോവിൽ പൂജിച്ച അയ്യപ്പ ചിത്രം പതിപ്പിച്ച സ്വർണ്ണ ലോക്കറ്റിന് ഭക്തജനങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത് . വില്പന ഏഴു ദിവസം പൂർത്തിയായപ്പോൾ  56 പവൻ തൂക്കമുള്ള 184 സ്വർണ ലോക്കറ്റുകൾ സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് വഴി വിതരണം ചെയ്തു. 

2 ഗ്രാമിന്റെ 155 ലോക്കറ്റുകളും, 4 ഗ്രാമിന്റെ 22 ലോക്കറ്റുകളും 8 ഗ്രാമിന്റെ 7 ലോക്കറ്റുകളുമാണ് വിതരണം ചെയ്തത്. വിഷുദിനത്തിലാണ് ഭക്തർക്കായി ലോക്കറ്റ് വിതരണം ചെയ്യാൻ ആരംഭിച്ചത്. വിഷുവിനോട് അനുബന്ധിച്ച പൂജകൾക്ക് ആറു ദിവസവും ഇടവമാസ പൂജകൾക്കായി നട തുറന്ന ഇന്നലെയുമായി ഏഴു ദിവസമാണ് ഭക്തജനങ്ങൾക്ക് ലോക്കറ്റ് കൈപ്പറ്റാൻ അവസരം ഉണ്ടായിരുന്നത്.

Gold locket worshipped in the presence of Ayyan; 184 lockets sold in seven days

ഏഴു ദിവസം പൂർത്തിയാക്കുമ്പോൾ 184 ഭക്തർ പണമടച്ച് ലോക്കറ്റ് കൈപ്പറ്റി. ആകെ 56.7 പവൻ തൂക്കമുള്ള ലോക്കറ്റുകൾ ആണ് ഇതുവരെ വിതരണം ചെയ്തത്.  (www.sabarimalaonline.org) എന്ന വെബ്സൈറ്റ് വഴിയോ  ശബരിമല സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നേരിട്ട് എത്തിയോ സ്വർണ്ണ ലോക്കറ്റുകൾ ബുക്ക് ചെയ്യാം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് വഴിയാണ് ലോക്കറ്റുകളുടെ വിതരണം.

ഓൺലൈനായി ബുക്ക് ചെയ്യുന്നവരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ എത്തി ലോക്കറ്റുകൾ കൈപ്പറ്റേണ്ടതാണ് . രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള സ്വർണ്ണ ലോക്കറ്റുകളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തർക്കായി ഒരുക്കിയിരിക്കുന്നത്. രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300/- രൂപയും നാല് ഗ്രാം സ്വർണ ലോക്കറ്റിന് 38,600/- രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റ് 77,200/- രൂപയുമാണ് നിരക്ക്.. ബുക്കിങ് ആരംഭിച്ച് രണ്ട് ദിവസത്തിനകം തന്നെ 100 ഭക്തർ ലോക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു

Tags