വിപ്ലവമായി മഹാരാജാസ് കോളേജിലെ ജെന്‍ഡര്‍ ശുചിമുറികള്‍, ആണിനും പെണ്ണിനുമെല്ലാം ഒരു ടോയ്‌ലറ്റ്


കൊച്ചി: ശുചിമുറികള്‍ക്ക് മുന്നില്‍ ആണ്‍, പെണ്‍, ഭിന്നലിംഗ ഭേദമില്ലാത്ത എറണാകുളം മഹാരാജ് കോളേജ്. ഇവിടുത്തെ ശുചിമുറിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കുമെല്ലാം കയറാം. ഇത്തരം ഏഴ് ശുചിമുറിയാണ് കോളേജിലുള്ളത്.
എഴുത്തുകാരന്‍ രാംമോഹന്‍ പാലിയത്ത് സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ശുചിമുറികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ജെന്‍ഡര്‍ സൗഹൃദ ടോയ്‌ലറ്റുകള്‍ രാജ്യത്തുതന്നെ അപൂര്‍വമാണ്. എന്നാല്‍, മഹാരാജാസിലെ കുട്ടികള്‍ക്ക് ഇതില്‍ പുതുമയില്ല. വര്‍ഷങ്ങളായി ഇവിടെ ഇങ്ങനെയാണ്.
ഈ ശുചിമുറികളില്‍ സങ്കോചമില്ലാതെ ആര്‍ക്കും കടന്നുവരാം. 57 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ജെന്‍ഡര്‍സൗഹൃദ ശുചിമുറിയില്‍ കയറുന്നതെന്ന് രാംമോഹന്‍ പാലിയത്ത് കുറിച്ചു. അതും അഞ്ചുവര്‍ഷം പഠിച്ച മഹാരാജാസ് കോളേജില്‍.
സ്‌കൂളുകളില്‍ ആണ്‍, പെണ്‍ വേര്‍തിരിവോടെ ടോയ്‌ലറ്റ് ഉപയോഗിച്ച കുട്ടികള്‍ക്ക് മഹാരാജാസിലെ ജെന്‍ഡര്‍ സൗഹൃദ ടോയ്‌ലറ്റ് അത്ഭുതമാണ്. ഇസ്ലാമിക് ഹിസ്റ്ററി ബ്ലോക്കില്‍ ആദ്യ ജെന്‍ഡര്‍സൗഹൃദ ശുചിമുറികള്‍ നിര്‍മിച്ചാണ് ഈ ആശയത്തിന് തുടക്കമിട്ടതെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ് ഷാജില ബീവി പറഞ്ഞു. 2021ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തപ്പോള്‍ അതിലും രണ്ട് ജെന്‍ഡര്‍സൗഹൃദ ശുചിമുറികളുണ്ടായി. പുതിയ ഓഡിറ്റോറിയത്തില്‍ രണ്ടെണ്ണവും ലൈബ്രറി സമുച്ചയത്തില്‍ ഒരെണ്ണവുംകൂടി തുടര്‍ന്ന് നിര്‍മിച്ചെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് കലാലയങ്ങളില്‍ പ്രവേശനം നല്‍കാന്‍ 2018ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 12 ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ കോളേജിലെത്തി. സൗഹൃദപരമായ അന്തരീക്ഷത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നത്.