മേയര്‍ ആര്യയെ കുറ്റം പറഞ്ഞവര്‍ ഇപ്പോള്‍ മാറ്റിപ്പറയുന്നു, ബിജെപി ഭരണത്തോടെ തിരുവനന്തപുരം മാലിന്യകൂമ്പാരമായി, മാറാത്തത് മാറുന്നതല്ല, നാറാത്തത് നാറാന്‍ തുടങ്ങിയെന്ന് സോഷ്യല്‍ മീഡിയ
മേയറായ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണസമിതി വന്നതോടെ നഗരം മാലിന്യകൂമ്പാരമായി മാറിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ആരോപണം.
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ ഭരണം ബിജെപി നേടിയതോടെ തിരുവനന്തപുരം നഗരത്തിലെ മാലിന്യനീക്കം ഉള്‍പ്പെടെ തടസ്സപ്പെട്ടെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. മാലിന്യ നീക്കം, ശുചിത്വം, ഭരണപരമായ വീഴ്ചകള്‍ എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയാണ് ഒരുവിഭാഗം രംഗത്തെത്തിയത്.
നേരത്തെ, നഗരസഭയുടെ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ കഴിഞ്ഞ കാലങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വന്‍ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഉയര്‍ന്നിരുന്നു. എന്നാല്‍, 2025-ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പോടെ ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ഏറ്റെടുത്തതോടെ ചിത്രം പൂര്‍ണമായും മാറിമറിഞ്ഞിരിക്കുന്നു.
മേയറായ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണസമിതി വന്നതോടെ നഗരം മാലിന്യകൂമ്പാരമായി മാറിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ആരോപണം. ആറ്റുകാല്‍ പൊങ്കാലയ്ക്കു ശേഷമുള്ള മാലിന്യ നീക്കത്തിലെ വീഴ്ചയും വിമര്‍ശനത്തിന് ഇടയാക്കി. മുഖ്യ റോഡുകള്‍ മാത്രമല്ല, ക്ഷേത്രപരിസരവും മറ്റ് പ്രദേശങ്ങളും ശുചീകരിക്കാന്‍ ദിവസങ്ങളോളമെടുത്തു.
ഹരിത കര്‍മ്മ സേനയുടെ വാഹനക്ഷാമം, മാലിന്യ ശേഖരണത്തിലെ കാലതാമസം എന്നിവ നിലവിലെ ഭരണത്തിന്റെ വീഴ്ചയായി ഭാഗമായി ചൂണ്ടിക്കാട്ടപ്പെടുന്നു. പൊങ്കാലയ്ക്കു ശേഷം മാത്രമല്ല, പൊതുവായ മാലിന്യ നീക്കവും നിന്നുപോയ അവസ്ഥയിലാണെന്ന ആരോപണമുണ്ട്.
രാഷ്ട്രീയ മാറ്റം മാത്രം മതിയാവില്ലെന്ന യാഥാര്‍ത്ഥ്യമാണ് തലസ്ഥാന നഗരത്തിന്റെ മാലിന്യ പ്രശ്‌നം വീണ്ടും തുറന്നുകാട്ടുന്നത്. മാറാത്തത് മാറുന്നതല്ല, നാറാത്തത് നാറാന്‍ തുടങ്ങി എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പരിഹാസം.
.jpg)

