സൗജന്യ യാത്രയുടെ നേട്ടം തിരുവനന്തപുരത്തുകാര്‍ക്ക്, തലസ്ഥാന ജില്ലയില്‍ 687 ഓര്‍ഡിനറി, മലപ്പുറത്ത് വെറും 98 മാത്രം, സര്‍ക്കാര്‍ ആനുകൂല്യം എല്ലാ ജില്ലകളിലേയും വനിതകള്‍ക്ക് തുല്യമായി ലഭിക്കണം
ഏറ്റവും കൂടുതല്‍ നേട്ടം തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വനിതകള്‍ക്കാണ്. മലബാര്‍ മേഖലയില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ താരതമ്യേന വിരളമാണ്.
തിരുവനന്തപുരം: യുഡിഎഫ് ജൂണ്‍ 15 മുതല്‍ പ്രിയദര്‍ശിനി പദ്ധതി പ്രകാരം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര ആരംഭിച്ചിരിക്കുകയാണ്. ഒരു മാസം ഏകദേശം 65-70 കോടി രൂപയുടെ വരുമാന നഷ്ടം സര്‍ക്കാരിനുണ്ടാകും. ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമാണ് ആനുകൂല്യം ലഭിക്കുക.
കെഎസ്ആര്‍ടിസിക്ക് മൊത്തം 3,125 ഓര്‍ഡിനറി ബസ്സുകള്‍ ഉണ്ടെന്നാണ് കണക്ക്.
തിരുവനന്തപുരം: 687
കൊല്ലം: 415
പത്തനംതിട്ട: 150
ആലപ്പുഴ: 227
കോട്ടയം: 162
ഇടുക്കി: 125
എറണാകുളം: 325
തൃശൂര്‍: 153
പാലക്കാട്: 122
മലപ്പുറം: 98
കോഴിക്കോട്: 156
വയനാട്: 172
കണ്ണൂര്‍: 205
കാസര്‍ഗോഡ്: 128
തെക്കന്‍ ജില്ലകകളില്‍ (തിരുവനന്തപുരം, കൊല്ലം) മാത്രം ഏകദേശം 1,102 ബസ്സുകളുണ്ട്. വടക്കന്‍ ജില്ലകളില്‍ (പ്രത്യേകിച്ച് മലപ്പുറം, പാലക്കാട്) എണ്ണം ഗണ്യമായി കുറവാണ്.
ഏറ്റവും കൂടുതല്‍ നേട്ടം തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വനിതകള്‍ക്കാണ്. മലബാര്‍ മേഖലയില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ താരതമ്യേന വിരളമാണ്. ഭൂരിഭാഗം റൂട്ടുകളിലും പ്രൈവറ്റ് ബസുകളേയാണ് ആശ്രയിക്കേണ്ടി വരിക.
ഓര്‍ഡിനറി ബസുകള്‍ പ്രധാനമായും ലോക്കല്‍ ഇന്‍ട്രാ-ഡിസ്ട്രിക്ട് റൂട്ടുകളിലാണ്. അതിനാല്‍ ജോലിക്കായി ദീര്‍ഘദൂരം യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സൗജന്യം ഗുണം ചെയ്യില്ല.
സ്ത്രീ സശക്തീകരണത്തിനും ഗതാഗത ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നല്ല ഉദ്യമമാണിത്. എന്നാല്‍, ജില്ലകള്‍ തോറുമുള്ള ബസ് വിതരണത്തിലെ അസമത്വം, സേവന ത്തിലെ പരിമിതി, സാമ്പത്തിക ഭാരം എന്നിവ സമത്വമില്ല എന്ന വാദത്തിന് ബലം നല്‍കുന്നു.
ജില്ലാ തലത്തില്‍ ബസ് വിതരണം മെച്ചപ്പെടുത്തുക, ഫണ്ട് മാനേജ്‌മെന്റ് ഉറപ്പാക്കുക, പദ്ധതിയുടെ കര്‍ശനമായ അവലോകനം നടത്തുക എന്നിവയിലൂടെ മാത്രമേ യഥാര്‍ത്ഥ ഗുണം എല്ലാ ജില്ലകളിലെയും സ്ത്രീകളിലും എത്തൂ.
.jpg)

