കൈക്കൂലിക്കാര്‍ വിലസുന്ന നാട്ടില്‍ ഇങ്ങനേയും ഒരു ഉദ്യോഗസ്ഥ, അഴിമതിക്കാരിയെന്ന മുദ്രകുത്തിയവര്‍ക്ക് 25 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിലൂടെ മറുപടി, വിരമിച്ചശേഷം കുറ്റ വിമുക്തയാക്കിയ ലൈലയുടെ കഥ


ജീവിതം മാറ്റിമറിച്ച വ്യാജ അഴിമതി ആരോപണങ്ങളുടെ കരിനിഴലില്‍നിന്നു കാല്‍ നൂറ്റാണ്ടു നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവില്‍ മുക്തയാകുമ്പോള്‍ ഒരിക്കല്‍പ്പോലും കൈവിട്ടിട്ടില്ലാത്ത ആത്മവിശ്വാസമാണ് അവര്‍ക്ക് കരുത്തായത്.
മൂവാറ്റുപുഴ: അഴിതിയെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ അഴിമതിക്കേസില്‍ കുടുക്കുകയും അപമാനിക്കുകയും ചെയ്താലുള്ള അവസ്ഥ എന്തെന്ന് മൂവാറ്റുപുഴ നെല്ലാട് തോപ്പില്‍ വീട്ടില്‍ ലൈല രവീന്ദ്രന്റെ സര്‍വീസ് ജീവിതം പറഞ്ഞതരും.
ജീവിതം മാറ്റിമറിച്ച വ്യാജ അഴിമതി ആരോപണങ്ങളുടെ കരിനിഴലില്‍നിന്നു കാല്‍ നൂറ്റാണ്ടു നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവില്‍ മുക്തയാകുമ്പോള്‍ ഒരിക്കല്‍പ്പോലും കൈവിട്ടിട്ടില്ലാത്ത ആത്മവിശ്വാസമാണ് അവര്‍ക്ക് കരുത്തായത്.
tRootC1469263">1996 ല്‍ പിറവത്ത് അഗ്രികള്‍ചര്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്യുമ്പോള്‍ 3.47 ലക്ഷം രൂപയുടെ ക്രമക്കേടു നടത്തിയെന്ന ആരോപണം തെറ്റാണെന്ന്, കഴിഞ്ഞദിവസം വിജിലന്‍സ് പുനരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി അംഗീകരിക്കുമ്പോള്‍ നാളിതുവരെ നടത്തിയ നിയമ പോരാട്ടം വിജയം കണ്ടതിന്റെ ആശ്വാസത്തിലാണ് ലൈല.

കര്‍ഷകര്‍ക്കു ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകരുതെന്നു കരുതി നടത്തിയ നീക്കമാണ് തെറ്റിദ്ധരിക്കപ്പെട്ടത്. ട്രഷറി നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ തന്റെ കീഴിലുള്ള 8 കൃഷിഭവനുകള്‍ക്കു ലഭിക്കേണ്ടിയിരുന്ന തുക പിറവം അസിസ്റ്റന്റ് കൃഷി ഡയറക്ടറുടെ അക്കൗണ്ടിലേക്കു മാറ്റിയശേഷം കൃത്യമായി കൃഷിഭവനുകള്‍ക്കു വിതരണം ചെയ്തതാണു വിനയായത്.
കൃഷിഭവനുകള്‍ക്കു നല്‍കേണ്ട തുക സ്വന്തം അക്കൗണ്ടിലേക്കു മാറ്റി ലൈല അപഹരിച്ചു എന്നായിരുന്നു വിജിലന്‍സ് കേസ്. ഇതോടെ ജോലിയില്‍നിന്നു സസ്‌പെന്‍ഷന്‍, തരംതാഴ്ത്തല്‍ എന്നിവയ്ക്കു ലൈല വിധേയയായി.
സര്‍ക്കാരിനെ വെട്ടിച്ച് പണം കൈവശപ്പെടുത്തി എന്ന ആരോപണത്തില്‍ 2009 നവംബര്‍ 13ന് കേസ് കോടതിയില്‍ ഫയല്‍ ചെയ്തു. നിരപരാധിയാണെന്നും കേസില്‍നിന്ന് ഒഴിവാക്കണമെന്നും കാണിച്ച് ലൈല വിടുതല്‍ ഹര്‍ജി നല്‍കി. കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. തുടര്‍ന്ന് കോടതി വാദം കേട്ടു.
തുടരന്വേഷണത്തിന് വിജിലന്‍സ് ഹര്‍ജി നല്‍കിയതിനാല്‍ സപ്ലിമെന്ററി റിപ്പോര്‍ട്ടിനായി കേസ് നീണ്ടു. ആദ്യ കുറ്റപത്രത്തില്‍ പറഞ്ഞതുപ്രകാരം പണം അപഹരിച്ചിട്ടില്ലെന്ന സാക്ഷിമൊഴിയോടെ പിന്നീട് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. സര്‍ക്കാരിന് പണം നഷ്ടമുണ്ടാക്കിയിട്ടില്ലെങ്കിലും അനുമതിയില്ലാതെ തരംമാറ്റിയതായി സപ്ലിമെന്ററി ചാര്‍ജ് നല്‍കി കോടതിയോട് തുടര്‍നടപടി എടുക്കാന്‍ വിജിലന്‍സ് അപേക്ഷിച്ചു. ലൈല പണം അപഹരിച്ചിട്ടില്ലെന്നും വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന ആരോപണം തെറ്റാണെന്നും വിശദ വാദംകേട്ട കോടതി കണ്ടെത്തി. കൃഷി ഓഫീസറായി ജോലിയില്‍ പ്രവേശിച്ച ലൈല, അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് കേസ്. തുടര്‍ന്ന് കൃഷി ഓഫീസറാക്കി തരംതാഴ്ത്തി.
ജോലിയില്‍ കയറിയ അതേ പോസ്റ്റില്‍ നിന്നാണ് 2012ല്‍ അവര്‍ വിരമിച്ചത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയില്ല. അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും ലൈലയ്ക്ക് നിഷേധിക്കപ്പെട്ടു. വിജിലന്‍സ് കേസ് ഇല്ലായിരുന്നുവെങ്കില്‍ അസിസ്റ്റന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ എന്നീ പദവികള്‍ ലഭിക്കുമായിരുന്നു. ശമ്പളമായും പെന്‍ഷനായും ലഭിക്കേണ്ട ലക്ഷങ്ങളാണ് അവര്‍ക്ക് നഷ്ടമായത്.