കെഎസ്ഇബി കാട്ടുകള്ളന്മാര്‍, സോളാറില്‍ പറ്റിക്കുന്നു, ഓണ്‍ ഗ്രിഡ് ആക്കല്ലേയെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

google news
dgp r sreelekha

കൊച്ചി: കറന്റ് ബില്‍ കുറയ്ക്കാനായി സോളാര്‍ പാനല്‍ സ്ഥാപിച്ചെങ്കിലും പഴയതിനേക്കാള്‍ കൂടുതല്‍ നിരക്ക് ഇപ്പോള്‍ അടയ്‌ക്കേണ്ടിവരുന്നതായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. സോളാര്‍ ഓണ്‍ ഗ്രിഡ് ആക്കിയതോടെ നമ്മുടെ സോളാറിലെ വൈദ്യുതി കെഎസ്ഇബി എടുക്കുകയാണെന്നും യാതൊരു സാമ്പത്തിക ലാഭവും ഉപഭോക്താവിനില്ലെന്നും ബില്‍ കോപ്പി ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് ശ്രീലേഖ ആരോപിച്ചു.

വിരമിച്ചശേഷം വിവാദ പരാമര്‍ശം നടത്തി ശ്രദ്ധേയയായ വ്യക്തിയാണ് ശ്രീലേഖ. നടി ആക്രമണ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍, ദിലീപിനെ സഹായിക്കുന്ന തരത്തില്‍ ഇവര്‍ ഇടപെട്ട തെളിവുകള്‍ പിന്നീട് പുറത്തുവന്നു. തന്റെ യുട്യൂബ് ചാനല്‍ ദിലീപിനോട് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഉള്‍പ്പെടെ ശ്രീലേഖ പറഞ്ഞ ചാറ്റുകളാണ് പുറത്തുവന്നത്.

ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്,

വീട്ടിൽ സോളാർ വെക്കുമ്പോൾ ON GRID ആക്കല്ലേ.. KSEB കട്ടോണ്ട് പോകും!

രണ്ടു വർഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ്‌ ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് bill മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോൾ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ₹10,030.!?!?!
അതായത് solar വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതൽ! വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാൽ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീൻ വെച്ച് എന്തെക്കെയോ കണക്കുകൾ. മുൻപൊരു പരാതി നൽകിയിരുന്നു. അപ്പോൾ കുറെ technical പദങ്ങൾ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല.
പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി.
മറ്റു സംസ്ഥാനങ്ങളെക്കാൾ ഇരട്ടി യൂണിറ്റിന് ചാർജ് ചെയ്യുന്ന KSEB, മീറ്ററിൽ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാൽ നമ്മൾ ഉൽപാദിപ്പിക്കുന്ന സോളാറിനു അവർ തരുന്ന വിലയുടെ പകുതിയിൽ താഴെ!
എന്റെ 5 KW സോളാർ മാസം 500 മുതൽ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവർ കണക്കാക്കൂ.. അവർക്കതിന്റെ വില അത്രയല്ലേ ഉള്ളൂ?
അനധികൃത പവർ കട്ട്‌ സമയത്തും, ലൈൻ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂർ കറന്റ്‌ ഇല്ലാത്ത സമയവും നമ്മൾ സോളാറിലൂടെ കറന്റ്‌ ഉണ്ടാക്കി അവർക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും.
അത് കൊണ്ട്, സോളാർ വെക്കുമ്പോൾ ബാറ്ററി വാങ്ങി off grid വെക്കുന്നതാണ് നല്ലത്. അതാവുമ്പോൾ നമ്മുടെ കറന്റ്‌ നമുക്ക് തന്നെ കിട്ടുമല്ലോ!
ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങൾക്കെങ്കിലും ഗുണമുണ്ടാവട്ടെ!
കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല!

കഴിഞ്ഞ മാസത്തെ bill താഴെയുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായാൽ പറയണേ?

Tags