ആയിരം വില്ലുകൾ കാവൽ നിൽക്കുന്ന കാവ്; കൊട്ടിയൂരിലെ ആർക്കും പ്രവേശനമില്ലാത്ത ആയില്യാർ കാവ്

The forest guarded by a thousand bows; the Ayilyar forest in Kottiyoor, where no one can enter
The forest guarded by a thousand bows; the Ayilyar forest in Kottiyoor, where no one can enter

ദക്ഷിണ കാശി എന്നറിയപ്പെടുന്ന അക്കരെ - ഇക്കരെ ക്ഷേത്രങ്ങളായി സ്ഥിതി ചെയ്യുന്ന ശ്രീ കൊട്ടിയൂർ സന്നിധാനത്തിൽ ഇക്കരെയുള്ള ക്ഷേത്രത്തിന്റെ തൊട്ടടുത്താണ് ശ്രീആയില്യാർ കാവ്.ആയിരം വില്ലുകൾ കാവൽ നിൽക്കുന്ന കാവ് എന്നു കരുതപ്പെടുന്നു ആയില്യാർ കാവ്.

ദക്ഷപുത്രിയും മഹാദേവപത്നിയുമായ സതിദേവി, ദേവന്റെ മനസ്സിനെ അറിയാതെയും പരിപൂർണ്ണ സമ്മതമില്ലാതെയും ദക്ഷയാഗത്തിനായി കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. എന്നിരുന്നാലും ദേവിയുടെ സഹായത്തിനും സംരക്ഷണത്തിനുമായി മഹാദേവൻ , തന്റെ ഭൂതഗണങ്ങളെ സതീദേവിയുടെ സഹായത്തിനും സംരക്ഷണത്തിനുമായി കൂടെ അയച്ചു. ഭൂതഗണ സമേതയായ ദേവി യാഗത്തിനെത്തിച്ചേരുകയും ഭൂതഗണങ്ങൾ വില്ലുവച്ച് ഇന്നത്തെ ആയില്യാർ കാവിൽ വിശ്രമിച്ചു എന്നുമാണ് ഐതിഹ്യം.

tRootC1469263">

Elephants and women will return from the presence of Kottiyoor Mahadev today

ഇടവ മാസത്തിലെ ചോതിനാളിലും തൊട്ടു വരുന്ന മകം നാളിലും അർദ്ധരാത്രി മാത്രമാണ് ഇവിടെ മറ്റെവിടെയും ഇല്ലാത്ത അതി നിഗൂഢമായ പൂജകൾ നടക്കുന്നത്. ശിവ ഭൂതഗണങ്ങൾക്കു വേണ്ടിയുള്ള അതി നിഗൂഢ പൂജകളാണ് ഇവിടെ നടക്കുന്നതെന്ന് പറയപ്പെടുന്നു. 
പൂജ കഴിഞ്ഞ് അർദ്ധരാത്രിക്ക് ശേഷം പ്രസാദം വാങ്ങിക്കുന്ന സമയം മാത്രമേ ഇതിന്റെ അടുത്തേക്ക് ഭക്തജന പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

വർഷത്തിൽ ഈ രണ്ടു നാളൊഴികെ ഒരിക്കലും ഈ കാവിനുളളിൽ മനുഷ്യർക്ക് ആർക്കും തന്നെ പ്രവേശനമില്ല."അപ്പട"യണ് ഇവിടുത്തെ പ്രസാദമായി അറിയപ്പെടുന്നത്.ഇത് അരിപ്പൊടി, മഞ്ഞപ്പൊടി ,ശർക്കര എന്നിവ ചേർത്ത് വാഴയിലയിൽ വച്ച് കനലിൽ ചുട്ടെടുത്ത ശേഷം മന്ത്ര ശുദ്ധി വരുത്തി നിവേദിക്കുന്നു.

There is a mystery behind the Appada Nivedyam in Kottiyoor!!

ഇവിടെ നിന്നും ലഭിക്കുന്ന "അപ്പട" എന്ന പ്രസാദം കഴിക്കുന്ന ആചാരാനുഷ്ഠാന നിബദ്ധനായ ആൾക്ക് അതിന്റെ രുചി കയ്പായി അനുഭവപ്പെട്ടാൽ പാരമ്പര്യമായി അയാൾ ആർജിച്ച മന്ത്ര-തന്ത്രാദി വിദ്യകളെല്ലാം അടുത്ത തലമുറക്ക് കൈമാറണമെന്നാണ് ,കാരണം 
ഒരു വർഷം കൂടിയെ അയാൾ ജീവിച്ചിരിക്കൂ എന്നാണ് വിശ്വാസം.


രഹസ്യമായുള്ള ചടങ്ങുകൾ അനന്തരാവകാശികൾക്ക് കൈമാറാനുള്ള സമയമായി എന്നതിന്റെ സൂചനയാണിത്.ഭക്തർക്ക് ഇവിടെ നേർച്ചയായി അമ്പും വില്ലും സമർപ്പിക്കാവുന്നതാണ്.ഏക്കറോളം പരന്നു കിടക്കുന്ന നിബിഢ വനമാണ് ആയില്യാർകാവ്. ജൈവ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമാണിവിടം.


 

Tags