നാടു വെളുപ്പിക്കാൻ ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപക മരക്കൊള്ള ; വനം വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒത്താശ ചെയ്യുന്നു

Widespread timber poaching to other states to whiten the country; Forest Department and local self-government institutions are colluding
Widespread timber poaching to other states to whiten the country; Forest Department and local self-government institutions are colluding

കണ്ണൂർ: കണ്ണൂർ ജില്ലയിൽ നിന്നും വ്യാപകമായി മരം മുറിച്ചു കടത്തുന്നു ഇതര സംസ്ഥാന ലോബികൾ പിടിമുറുക്കുന്നു. കർണാടകകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘമാണ് വടക്കൻ ജില്ലകളായ കണ്ണൂർ കാസർകോട് ജില്ലകളിൽ തണൽ മരങ്ങൾ ഉൾപ്പെടെ ചുളുവിലയ്ക്കെടുത്ത് മുറിച്ചു തള്ളുന്നത്. ഇവ ലോറികളിൽ ഉരുപ്പിടികളായി അട്ടിയിട്ട് സംസ്ഥാനത്തിൻ്റെ അതിർത്തി തന്നെ കടത്തുകയാണ്.

 സ്ഥലങ്ങൾ പാട്ടത്തിനെടുത്താണ് ഇവർ മുറിച്ച മരങ്ങൾ കൂട്ടിയിടുന്നത്. കണ്ണൂർജില്ലയിലെ മലയോര മേഖലയിലാണ് ഇവർ പിടി മുറുക്കിയിരിക്കുന്നത് തുടക്കത്തിൽ ദേശീയ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടു മുറിച്ചു മാറ്റിയ മരങ്ങളാണ് ഇവർ വിലയ്ക്കെടുത്തിരുന്നത്. തുടർന്ന് നഗര സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി മുറിച്ചു മാറ്റിയ മരങ്ങളും വിലയ്ക്കു വാങ്ങി കൊണ്ടുപോയി. ഇതിനു ശേഷമാണ് അനാവശ്യമായി വ്യാപക മരം മുറി തുടങ്ങിയത്. ഇതിന് തദ്ദേശ സ്വയംഭരണസ്ഥാപങ്ങളും കൂട്ടുനിന്നതോടെ നാടു വെളുക്കാൻ തുടങ്ങി.

 വർഷങ്ങൾക്ക് മുൻപ് ഗുജറാത്തിൽ ഇതിനു സമാനമായ മരം കൊള്ള നടന്നിരുന്നു. ഒടുവിൽ നാട് വെളുക്കാൻ തുടങ്ങിയപ്പോൾ സർക്കാർ മരം കൊള്ളനിയമവിരുദ്ധമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനു സമാനമായ കാര്യമാണ് ഇപ്പോൾ കേരളത്തിലും നടക്കുന്നത്. കർണാടകയിലെ വൻകിട പ്ളൈവുഡ് കമ്പിനികളിലേക്കാണ് മുറിച്ച മര ഉരുപിടികൾ എത്തിക്കുന്നത്. ഇതിന് പ്രത്യേക ഏജൻ്റുമാർ തന്നെ പ്രവർത്തിക്കുന്നുണ്ട്. 

മരങ്ങൾ മുറിച്ചു കടത്തി ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാൽ തദ്ദേശിയരായ പ്ളെ വുഡ് നിർമ്മാണ കമ്പിനികളും മരമില്ലുകാരും പ്രതിസന്ധിയിലാണ്. ഇതിനെതിരെ വനം വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ഇവരുടെ പരാതി. സാധാരണ മരങ്ങൾ മുറിക്കുമ്പോൾ വനം വകുപ്പിൻ്റെ നിരാക്ഷേപപത്രം വാങ്ങണം. ഇതിനായി പരിസ്ഥിതി പ്രവർത്തകരെ കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് ജില്ലാ സമിതിയും പ്രവർത്തിക്കുന്നുണ്ട്. 

ഇതിനെയൊക്കെ അട്ടിമറിച്ചു കൊണ്ടാണ് ചില തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും രാഷ്ട്രീയനേതാക്കളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യും ഒത്താശയോടെ മരകൊള്ള നടത്തുന്നത്.
 

Tags

News Hub