ബെംഗളുരുവിലെ ടെക്കിക്ക് ശമ്പളമായി 18 ലക്ഷം രൂപ കിട്ടിയിട്ടും തികയുന്നില്ല, ജീവനക്കാരന് മറുപടിയുമായി ശതകോടീശ്വരനായ കമ്പനി ഉടമ


ബെംഗളുരു: വമ്പന്‍ തുക ശമ്പളമായി ലഭിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണെന്ന് കഴിഞ്ഞദിവസം ബെംഗളുരുവിലെ ഒരു ടെക്കി വെളിപ്പെടുത്തിയിരുന്നു. വര്‍ഷം 18 ലക്ഷം രൂപ ശമ്പളമായി ലഭിക്കുന്ന ഇയാള്‍ക്ക് ചെലവുകള്‍ കഴിച്ച് മാസം 40,000 ത്തോളം രൂപ മാത്രമാണ് സമ്പാദിക്കാന്‍ കഴിയുന്നത് എന്നായിരുന്നു തുറന്നുപറച്ചില്‍. ഇതിനു പിന്നാലെ ഒരു കമ്പനി ഉടമ ഇയാള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്.
5,000 കോടി രൂപയിലധികം ആസ്തിയുള്ള തൈറോകെയര്‍ സ്ഥാപകനായ ഡോ. എ. വേലുമണി മിതവ്യയം പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. മിതവ്യയം ശീലിച്ചില്ലെങ്കില്‍ ജീവിതത്തില്‍ ബുദ്ധിമുട്ടും. നിങ്ങള്‍ എത്രമാത്രം സമ്പാദിക്കുന്നു എന്നതല്ല വിജയം. നിങ്ങള്‍ക്ക് എത്ര കുറച്ച് മാത്രമേ ആവശ്യമുള്ളൂ എന്നതിലാണെന്നാണ് അദ്ദേഹം പറയുന്നത്.
വേലുമണിയുടെ മറുപടിക്ക് പിന്നാലെ ഒട്ടേറെപ്പേര്‍ വിഷയത്തില്‍ പ്രതികരണവുമായെത്തി. യഥാര്‍ത്ഥ വിജയം അളക്കുന്നത് വരുമാനത്തിലൂടെ മാത്രമല്ല, സമാധാനപരവും സംതൃപ്തവുമായ ജീവിതം കെട്ടിപ്പടുക്കുന്നതിലൂടെയാണെന്ന് ചിലര്‍ ഊന്നിപ്പറഞ്ഞു. ഒരാള്‍ എത്രമാത്രം സമ്പാദിക്കുന്നു എന്നതല്ല, മറിച്ച് അത് എത്ര വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചാണെന്നാണ് വേറെ ചിലരുടെ അഭിപ്രായം.

ബെംഗളൂരുവിലെ ഉയര്‍ന്ന ജീവിതച്ചെലവ് പലവട്ടം ചര്‍ച്ചയായിട്ടുണ്ട്. ഉയര്‍ന്ന വാടക, ചെലവേറിയ സ്‌കൂള്‍ ഫീസ്, വീട്ടുജോലിക്കാരുടെ ശമ്പളം എന്നിവ കണക്കാക്കുമ്പോള്‍ ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച ശമ്പളം ലഭിച്ചാലും സമ്പാദിക്കുക ബുദ്ധിമുട്ടാണെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടു.