ഫിറ്റ്‌നസ് സെന്ററില്‍ യുവതിയെ പീഡിപ്പിച്ച ശരത് നമ്പ്യാര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍, നേരത്തേയും പരാതി, പിടിയിലായത് ഇങ്ങനെ

Sarath Nambiar

കണ്ണൂര്‍: ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ശരത് നമ്പ്യാര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍. കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം നാരായണന്‍ കുട്ടിയുടെ മകനാണ് ശരത് നമ്പ്യാര്‍. ഇയാളുടെ ആരോഗ്യ എന്ന പേരിലുള്ള ഫിറ്റ്‌നസ് സെന്ററില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

ഫിറ്റ്‌നസ് സെന്ററില്‍ ഫിസിയോ തെറാപ്പി ചികിത്സയും നല്‍കുന്നുണ്ട്. തെറാപ്പിസ്റ്റിന്റെ യോഗ്യത ഇല്ലാത്ത വ്യക്തയാണ് ശരത്. നേരത്തെ ശരത്തിന്റെ ചികിത്സക്ക് വിധേയനായ വ്യക്തി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ ഫിസിയോ തെറാപ്പിസ്റ്റ് പരിശീലനം പൂ
ര്‍ത്തിയാക്കിയിട്ടില്ലെന്ന് കണ്ടെത്തി. വ്യാജ ചികിത്സ തുടര്‍ന്നാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഇയാള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വിവരം.

വനിതാ ഫിസിയോ തെറാപ്പിസ്റ്റായിരുന്നു കഴിഞ്ഞദിവസം യുവതിയെ പരിശോധിച്ചത്. ഇവര്‍ പോയശേഷം ശരത് നമ്പ്യാര്‍ മുറിയില്‍ കടന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മുറി അകത്തു നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഇവിടെനിന്നു പുറത്തിറങ്ങിയ ഉടന്‍ യുവതി ബന്ധുക്കളുമായി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

ശരത് നമ്പ്യാര്‍ ഫിസിയോ തെറാപ്പിസ്റ്റ് എന്ന വ്യാജേന രോഗികളെ ചികിത്സിച്ച് കമ്പളിപ്പിക്കുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്ന് ഫിസിയോ തെറാപ്പിസ്റ്റുകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയായ കെഎപിസി ജില്ലാ കമ്മിറ്റിയും രംഗത്തെത്തി.

Sarath Nambiar

ശരത് നമ്പ്യാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചയോടെ ഒരു സംഘം ആളുകള്‍ സ്ഥാപനത്തിലെ ഉപകരണങ്ങളും ചില്ലും തകര്‍ത്തു. അക്രമം നടത്തിയ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സ്ഥാപനത്തിനെതിരെ മുമ്പും ഇത്തരം ആരോപണം ഉണ്ടായെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

 

Tags