ആദ്യംഷുക്കൂർ, പിന്നെ ധനരാജ് ,പ്രമാദമായ രാഷ്ട്രീയ കൊലപാതക കേസുകളിൽ പൊലിസിൻ്റെ ഗൂഡാലോചന സിദ്ധാന്തങ്ങൾ പൊളിഞ്ഞു

First Shukoor then Dhanaraj the police conspiracy theories in high profile political murder cases have collapsed

തളിപ്പറമ്പ: സാമാന്യബോധമുള്ആരും വിശ്വസിക്കാത്ത വധഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ച പോലീസിൻ്റെ വീഴ്ചയാണ് ധനരാജ് കേസിൽ 16 പ്രതികളെയും വെറുതെ വിടാൻ കാരണമായതെന്ന് വിമർശനം ഉയരുന്നു 10 വർഷം മുൻപ് ധനരാ ജിനെ കൊന്ന ദിവസം ഗൂഢാ ലോചന നടന്നുവെന്നാണ് കുറ്റപ ത്രത്തിൽ ഉള്ളത്. ആർ.എസ്. എസ് പ്രവർത്തകനായ കുഞ്ഞി കൃഷ്‌ണന്റെ വീടിൻ്റെ ഗൃഹപ്ര വേശന ദിവസമായിരുന്നു.

അന്ന് അവിടെ എത്തിയ പ്രതികളായ വിപിൻ, വൈശാഖ്, പ്രജിത്ത് ലാൽ, ബിജു, രാജേഷ് കുമാർ, രാജീവൻ എന്നിവർ ഒത്തു ചേർന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്. ഇവിടെ വെച്ച് കൊടുത്തയച്ച വാൾ എന്തായി എന്ന് പറയുന്നത് കേട്ടുവെന്നാണ് സാക്ഷി മൊഴി. സി. പി.എം നേതാവായ പഞ്ചായത്ത് മെമ്പർ രമേശനാണ് പോലീസിൽ മൊഴി നൽകിയത്. എന്നാൽ ഇവിടെയും സാക്ഷി മൊഴിയിൽ ധനരാജ് എന്ന വാക്കേ ഉച്ചരിച്ചതായി പറയുന്നില്ല ഇതു കുറ്റപത്രത്തിലും എഴുതിയില്ല ഇതു കാരണം തളിപറമ്പ് സെഷൻസ് കോടതി ജഡ്ജ് സാക്ഷിമൊഴി നിരുപാധികം തള്ളു കയായിരുന്നു.  

Setback for the CPM in Kannur: CPM leadership left sweating following the verdict in the Dhanaraj murder case, as unease spreads among party ranks in Payyannur.

അതുകൊണ്ട് തന്നെ കോടതിയിലും ഈ കാര്യം രമേശനെ കൊണ്ടു പറ യിപ്പിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. വധ ഗൂഢാലോ ചന തള്ളാൻ കോടതി കണ്ട ത്തിയത് ഈ കാരണങ്ങളൊക്കെയാണ്. കുന്നരു കക്കൻപാറ മുത്തപ്പൻ ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന ആദ്യ ഗുഢാലോചന സിദ്ധാന്തവും കോടതി വിശ്വാസത്തിലെടുത്തില്ല. ആർ എസ് എസ് ശാഖയിൽ ധന രാജിനെ കൊല്ലാൻ ഗൂഡാലോചന നടന്നു വെന്നായിരുന്നു കുറ്റപത്രത്തിലുള്ളത്. അരിയിൽഷുക്കൂർ വധക്കേസിലും മാധ്യമ വാർത്തകളെ തുടർന്ന് പൊലീസ് കുറ്റപത്രത്തിൽ ഗൂഡാലോചനയും പാർട്ടി കോടതിവിചാരണയും എഴുതിപ്പിടിപ്പിച്ചിരുന്നു.

പി ജയരാജനെ അക്രമിച്ചത് ഷുക്കൂറാണെന്ന് വ്യക്തമാവുന്നതിനായി ഫോട്ടോയെടുത്ത് തടഞ്ഞുവെച്ച സിപിഎം പ്രവർത്തകർ എം എസ് എമ്മായി അയച്ചു കൊടുത്തു വെന്നായിരുന്നു ആരോപണം എന്നാൽ ഈ ഫോൺ പിടിച്ചെടുക്കാനോ ഡിജിറ്റൽ രേഖകൾ ഹാജരാക്കാനോ കഴിയാതെ വന്നപ്പോൾ ഗൂഡാലോചന സിദ്ധാന്തം പൊളിഞ്ഞു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ പി ജയരാജൻ, ടി വി രാജേഷ് എന്നിവരുടെ മുൻപിൽ വെച്ചു അവിടെയെത്തിയ പ്രവർത്തകരിൽ ചിലർ ഷുക്കൂറിനെ കൊല്ലണമെന്ന് പറയുന്നത് കേട്ടുവെന്നാണ് സാക്ഷിമൊഴി എന്നാൽ ഇതു കോടതിയിൽ തെളിയിക്കാൻ പൊലിസിന് കഴിഞ്ഞില്ല രണ്ട് മുഖ്യ സാക്ഷികൾ കൂറുമാറിയതോടെ ഈ ഗൂഡാലോചന സിദ്ധാന്തവും കോടതി മുറിക്കുള്ളിൽ വിചാരണ വേളയിൽ പൊളിഞ്ഞു.

shukoor

Tags