ഇലക്ട്രിക് പോസ്റ്റും ലൈനുമൊന്നുമില്ലാതെ വായുവിലൂടെ വൈദ്യുതി വീട്ടിലെത്തും, വമ്പന്‍ കണ്ടുപിടുത്തവുമായി ഫിന്‍ലന്‍ഡ്

Finland

പ്ലഗുകളോ, വയറുകളോ, പരമ്പരാഗത കേബിളുകളോ ഇല്ലാതെ വൈദ്യുതി ഒഴുകും. വീടുകള്‍, വ്യവസായം എന്നിവയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് പുതിയ പരീക്ഷണവിജയം.

 ന്യൂഡല്‍ഹി: ഇലക്ട്രിക് പോസ്റ്റും ലൈനുമൊന്നുമില്ലാതെ വൈദ്യുതി വീട്ടിലെത്തുന്നകാലം അതിവിദൂരമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഫിന്‍ലന്‍ഡിലെ ഒരുസംഘം ശാസ്ത്രജ്ഞന്മാര്‍. വയറുകളില്ലാതെ വായുവിലൂടെ വൈദ്യുതി കൈമാറ്റം ചെയ്യാമെന്ന് ഇവര്‍ തെളിയിച്ചു. ശബ്ദ തരംഗങ്ങള്‍ (സൗണ്ട് വേവ്‌സ്), ലേസര്‍, റേഡിയോ ഫ്രീക്വന്‍സികള്‍ എന്നിവയുടെ സംയോജനം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.

tRootC1469263">

പ്ലഗുകളോ, വയറുകളോ, പരമ്പരാഗത കേബിളുകളോ ഇല്ലാതെ വൈദ്യുതി ഒഴുകും. വീടുകള്‍, വ്യവസായം എന്നിവയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് പുതിയ പരീക്ഷണവിജയം. അക്കൗസ്റ്റിക് വയര്‍ എന്ന അദൃശ്യമായ ഒരു പാതയാണ്, ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച് വൈദ്യുതിയെ നിയന്ത്രിച്ച് കൊണ്ടുപോകുന്നത്.

ഫിന്‍ലന്‍ഡ് ഇപ്പോള്‍ വയര്‍ലെസ് വൈദ്യുതി ഗവേഷണത്തില്‍ ലോകത്ത് മുന്‍നിരയിലാണ്. പരമ്പരാഗത വയര്‍ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന ഈ സാങ്കേതികവിദ്യ ഭാവിയില്‍ വൈദ്യുതി വിതരണ രീതി മാറ്റിമറിക്കാന്‍ സാധ്യതയുണ്ട്.

പരീക്ഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ഇത് വലിയ സാധ്യതകള്‍ തുറന്നുകാട്ടുന്നു. വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമായി ഉപയോഗിക്കാന്‍ സമീപകാലത്തുതന്നെ സാധിക്കുമെന്നാണ് പ്രതീക്ഷ.
 

Tags