ആദ്യസിനിമയില്‍ തന്നെ പീഡനപരമ്പര; മലയാളത്തില്‍ നിന്നും ഓടിപ്പോയ തെന്നിന്ത്യന്‍ നടിമാര്‍ ഒട്ടേറെ,താരങ്ങള്‍ക്ക് ഒത്താശ ചെയ്യാന്‍ സംവിധായകരും


കണ്ണൂര്‍: മലയാളത്തിലെ ഏറ്റവും സൂപ്പര്‍ഹിറ്റായ ഒരു ചിത്രത്തില്‍ അഭിനയിക്കേണ്ടിവന്ന തെന്നിന്ത്യന്‍ നടി തന്റെ ഹോട്ടല്‍ മുറിയില്‍ രാത്രിയില്‍ വരാത്തതിന് ഷൂട്ടിങ് മുടങ്ങേണ്ടിവന്ന ചരിത്രം ഇന്‍ഡസ്ട്രീയില്‍ നേരത്തെ പറഞ്ഞു കേട്ടതാണ്. സൂപ്പര്‍താരം തന്നെ നിര്‍മാതാവായ ചിത്രം പായ്ക്ക് അപ്പു ചെയ്യുമെന്ന ഭീഷണിയാണ് നടിയെ ഇരയാക്കിയത്.
മികച്ച സിനിമകളെടുത്തിരുന്ന സംവിധായകന് അവരുടെ കാലുപിടിക്കേണ്ടി വന്നു. ഉന്തിതളളിയാണ് നടിയെ വയലന്റായ താരത്തിന്റെ മുറിയിലേക്ക് ഇയാള്‍ കടത്തിവിട്ടത്. പ്രതിഫലം കൂടുതല്‍ തരാമെന്നും അടുത്ത ചിത്രത്തില്‍ നായികയാക്കാമെന്നും പറഞ്ഞു പ്രലോഭിച്ചായിരുന്നു കടുംകൈ. എന്നാല്‍ ആസംഭവത്തിനു ശേഷം മാനസിക നിലതെറ്റിയ നടികാരണം ഷൂട്ടിങുകള്‍ ദിവസങ്ങളോളം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
ഒടുവില്‍ ഒരു കൗണ്‍സിലറുടെ സഹായത്തോടെ മനോനില വീണ്ടെടുത്തതാണ് നടി അവശേഷിച്ച സീനുകള്‍ പൂര്‍ത്തിയാക്കിയത്. അഡ്വാന്‍സ് പണം കൈപ്പറ്റി സിനിമയില്‍ നിന്നും പിന്‍മാറിയാല്‍ കേസ് കൊടുക്കുമെന്നായിരുന്നു താരത്തിന്റെ ഭീഷണി. തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നും മലയാളത്തില്‍ അഭിനയിക്കാനെത്തുന്ന നടിമാരാണ് കൊടും പീഡനങ്ങള്‍ക്കിരയാക്കുന്നത്. ഇവരെ നായക നടന്‍മാര്‍ക്കായി വശത്താക്കാക്കാന്‍ പ്രത്യേക ഗ്യാങ് തന്നെ അണിയറയിലുണ്ട്. അഡ്ജസ്റ്റു
ചെയ്താല്‍ ഇനിയും അവസരങ്ങള്‍ ലഭിക്കുമെന്നാണ് ഇവര്‍ നല്‍കുന്ന ഓഫര്‍. പണവുംമറ്റു സൗകര്യങ്ങളും ഇതിനൊപ്പം വാഗ്ദ്ധാനം ചെയ്യും.

തെന്നിന്ത്യന്‍ താരറാണിയായ സില്‍ക്ക് സ്മിത താന്‍ അനുഭവിക്കേണ്ടിവന്ന ചൂഷണങ്ങള്‍ അക്കാലത്തെ പല ഇന്റര്‍വ്യൂകളിലും തുറന്നു പറഞ്ഞിട്ടുണ്ട്. തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ ഒന്നോ രണ്ടോ വേഷങ്ങള്‍ ചെയ്തതിനു ശേഷമാണ് പലതെന്നിന്ത്യന്‍ നടിമാരും മലയാളത്തിലെത്തുന്നത്. എന്നാല്‍ ഇവിടെയുളള സാഹചര്യം മനസിലാക്കി വരുമ്പോഴെക്കും ഇവര്‍ കെണിയില്‍ വീണുകഴിഞ്ഞിരിക്കും.
ഒന്നോ രണ്ടോ ചിത്രം കൊണ്ടു മലയാളത്തോട് ഗുഡ് ബൈ പറഞ്ഞ നിരവധി തെന്നിന്ത്യന്‍ നടിമാരുണ്ട്. സിനിമയിലേക്ക് അവസരം തേടുന്ന സ്ത്രീകളോട് ആദ്യം ചോദിക്കുന്നത് വിട്ടുവീഴ്ച്ചയ്ക്കു തയ്യാറാണോയെന്നാണ്. ചില പ്രശസ്ത നടിമാരെ ചൂണ്ടിക്കാട്ടി ഇവരെല്ലാവരും സിനിമയില്‍ മുന്നേറിയതും പണം സമ്പാദിച്ചതും വിട്ടുവീഴ്ച്ച ചെയ്തിട്ടാണെന്ന് പറയാറുണ്ടെന്ന് പീഡനത്തിനിരയായ നടിമാര്‍ ഹേമാകമ്മിഷന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.
അവസരം വാഗ്ദ്ധാനം ചെയ്യുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പെടെയുളളവര്‍ ഏതുവിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകണമെന്ന് നടിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ട്.
വിട്ടുവീഴ്ച്ച, ഒത്തുതീര്‍പ്പ് എന്നീ വാക്കുകള്‍ മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക നടിമാര്‍ക്കും പരിചിതമാണ്. താരങ്ങളും സംവിധായകരും ആവശ്യപ്പെടുമ്പോള്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ സജ്ജമായിരിക്കണമെന്നും വിളിച്ചാല്‍ ഏതുപാതിരാത്രിയിലും കതകു തുറന്നു നല്‍കണമെന്നാണ് ഇതിന്റെ വ്യംഗ്യാര്‍ത്ഥം.