എഡിജിപി ശ്രീജിത്തിന് എതിരെ അന്വേഷണം ആവശ്യപ്പെട്ട ഫയലുകൾ പിടിച്ചു വയ്ക്കുന്നത് ആര് ?
ഏത് ഉന്നതന് എതിരായ പരാതി ആയാലും അക്കാര്യത്തിൽ സത്യസന്ധമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട്. ഇക്കാര്യത്തിൽ തൻ്റെ ഓഫീസ് പോലും ഇടപെടൽ നടത്തരുത് എന്ന് അദ്ദേഹം പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ളതുമാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഈ നിർദ്ദേശത്തിന് വിരുദ്ധമായ ഇടപെടലുകളാണ് ഇപ്പോൾ സെക്രട്ടറിയേറ്റിലെ ബന്ധപ്പെട്ട വിഭാഗത്തിൽ സംഭവിച്ചിരിക്കുന്നത്.
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷൻ എഡിജിപി എസ്.ശ്രീജിത്തിന് എതിരായി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയലുകൾ സെക്രട്ടറിയേറ്റിൽ പിടിച്ചു വച്ചിരിക്കുന്നതായി സൂചന. സംസ്ഥാന വിജിലൻസ് ഡയറക്ട്രേറ്റ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് നൽകിയ പരാതികളാണ് നിയമവിരുദ്ധമായി പിടിച്ചു വച്ചിരിക്കുന്നത്. ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതനാണെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. മൂന്ന് വ്യക്തികൾ നൽകിയ വ്യത്യസ്ത പരാതികളാണ് ഒരുപോലെ ചുവപ്പ് നാടയിൽ കുരുക്കിയിട്ടിരിക്കുന്നത്.
tRootC1469263">കേന്ദ്ര സർവ്വീസിൽ ഉള്ള ഉദ്യോഗസ്ഥർക്ക് എതിരായ അന്വേഷണം നടത്തുന്നതിന് സർക്കാറിൻ്റെ അനുമതി വിജിലൻസിന് ആവശ്യമായതിനാൽ ഇത്തരം പരാതികൾ ലഭിച്ചാൽ വിജിലൻസ് ഡയറക്ടറേറ്റ് അത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയാണ് ചെയ്യാറുള്ളത്. ഇവിടെ നിന്നും ഫയലുകൾ ചീഫ് സെക്രട്ടറിയുടെ നിയന്ത്രണത്തിലുള്ള ജി.എ.ഡി വിഭാഗത്തിലാണ് എത്തുക. ഇവിടെ ഇരിക്കുന്ന ഉദ്ദ്യോഗസ്ഥർ പല ഫയലുകളും പിടിച്ചു വയ്ക്കുന്നതായ ആക്ഷേപം മുൻപും നിരവധി തവണ ഉയർന്നിട്ടുണ്ട്. ഈ ഇടപെടലിന് പിന്നിൽ ആരാണ് എന്നതാണ് ഇനി അറിയാനുള്ളത്.
ഏത് ഉന്നതന് എതിരായ പരാതി ആയാലും അക്കാര്യത്തിൽ സത്യസന്ധമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട്. ഇക്കാര്യത്തിൽ തൻ്റെ ഓഫീസ് പോലും ഇടപെടൽ നടത്തരുത് എന്ന് അദ്ദേഹം പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ളതുമാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഈ നിർദ്ദേശത്തിന് വിരുദ്ധമായ ഇടപെടലുകളാണ് ഇപ്പോൾ സെക്രട്ടറിയേറ്റിലെ ബന്ധപ്പെട്ട വിഭാഗത്തിൽ സംഭവിച്ചിരിക്കുന്നത്.
വിജിലൻസ് ഡയറക്ടറേറ്റിൽ നിന്നും കൈമാറിയ ഫയലുകൾക്ക് പുറമെ കേന്ദ്ര ആഭ്യന്തര വകുപ്പും സെൻട്രൽ വിജിലൻസ് കമ്മിഷണറും ഉചിതമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് കൈമാറിയ ഫയലുകൾ ചീഫ് സെക്രട്ടറിയുടെ ഓഫീസിലും തളയ്ക്കപ്പെട്ട നിലയിലാണ് ഉള്ളത്. ഇതിനെതിരെ പരാതിക്കാർ കോടതിയെ സമീപിച്ചാൽ ചീഫ് സെക്രട്ടറി ഉൾപ്പെടെ കുടുങ്ങുമെന്നാണ് നിയമ വിദഗദർ ചൂണ്ടിക്കാട്ടുന്നത്.
മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരായി അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിൽ എത്തുന്ന ഫയലുകളിൽ ഉടൻ അന്വേഷണത്തിന് അനുമതി നൽകുന്ന സെക്രട്ടറിയേറ്റിലെ ഉന്നതർ എഡിജിപി ശ്രീജിത്തിനെ ഇങ്ങനെ നിയമവിരുദ്ധമായി സഹായിക്കുന്നതിന് പിന്നിൽ സാമ്പത്തിക താൽപര്യം ഉണ്ടോ എന്നതിനെ കുറിച്ച് സി.ബി.ഐ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണമെന്ന ആവശ്യവും ഇതിനോടകം തന്നെ പരാതിക്കാരിൽ നിന്നും ഉയർന്നു കഴിഞ്ഞിട്ടുണ്ട്..
.jpg)

