ലോകകപ്പില്‍ പുതിയ ഫുട്‌ബോള്‍ നിയമങ്ങള്‍, സമയം നഷ്ടപ്പെടുത്തിയാല്‍ കോര്‍ണര്‍ കിക്ക് ലഭിക്കും, കളി കാണും മുന്‍പ് അറിയണം ഈ കാര്യങ്ങള്‍

Fifa New Rules

സമയനഷ്ടം കുറയ്ക്കുക, കളിയുടെ ഫ്‌ലോ മെച്ചപ്പെടുത്തുക, അച്ചടക്കം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ അംഗീകരിച്ച പുതിയ നിയമങ്ങള്‍ ഈ ടൂര്‍ണമെന്റില്‍ ആദ്യമായി പ്രയോഗത്തില്‍ വരും.

കൊച്ചി: മറ്റൊരു ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ലോകത്തിന് പുതിയൊരു അനുഭവം സമ്മാനിക്കാനായി എത്തുകയാണ്. പുതിയ ചില നിയമങ്ങളുമായാണ് ലോകകപ്പ് എത്തുന്നത് എന്നതിനാല്‍ ആരാധര്‍ ആകാഷംയോടെയാണ് ഇതിനെ ഉറ്റുനോക്കുന്നത്.

സമയനഷ്ടം കുറയ്ക്കുക, കളിയുടെ ഫ്‌ലോ മെച്ചപ്പെടുത്തുക, അച്ചടക്കം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ IFAB (International Football Aossciation Board) അംഗീകരിച്ച പുതിയ നിയമങ്ങള്‍ ഈ ടൂര്‍ണമെന്റില്‍ ആദ്യമായി പ്രയോഗത്തില്‍ വരും.

1. ത്രോ-ഇന്‍, ഗോള്‍-കിക്ക് കൗണ്ട്ഡൗണ്‍ (5 സെക്കന്‍ഡ്)

റഫറി കൈ ഉയര്‍ത്തി 5 സെക്കന്‍ഡ് വിസിബിള്‍ കൗണ്ട്ഡൗണ്‍ ആരംഭിക്കും.
ത്രോ-ഇന്‍ സമയത്തിനുള്ളില്‍ എടുക്കാത്തപക്ഷം എതിര്‍ ടീമിന് ത്രോ-ഇന്‍ ലഭിക്കും.
സമാന രീതിയില്‍ ഗോള്‍-കിക്ക് സമയത്തിനുള്ളില്‍ എടുക്കാതിരുന്നാല്‍ എതിര്‍ ടീമിന് കോര്‍ണര്‍ ലഭിക്കും.

ഈ നിയമം അഡീഷണല്‍ ടൈമിനെ ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

2. സബ്സ്റ്റിറ്റിയൂഷന്‍സിന് 10 സെക്കന്‍ഡ് പരിധി

സബ് ബോര്‍ഡ് കാണിച്ചതിന് ശേഷം പുറത്താകുന്ന കളിക്കാരന്‍ 10 സെക്കന്‍ഡിനുള്ളില്‍ ഏറ്റവും അടുത്തുള്ള സൈഡ് ലൈനിലൂടെ പുറത്തുകടക്കണം. പരിധി ലംഘിച്ചാല്‍ പകരം വരുന്ന കളിക്കാരന് കുറഞ്ഞത് ഒരു മിനിറ്റ് കാത്തിരിക്കേണ്ടിവരും. ഇതോടെ ടീം 10 കളിക്കാരുമായി തുടരണം.

3. ഫിസിയോ ട്രീറ്റ്‌മെന്റ് ഒരു മിനിറ്റ് ഓഫ്-ഫീല്‍ഡ്

ഫീല്‍ഡില്‍ ചികിത്സിക്കുന്ന ഔട്ട്ഫീല്‍ഡ് കളിക്കാര്‍ ട്രീറ്റ്‌മെന്റിന് ശേഷം ഒരു മിനിറ്റ് പുറത്ത് തുടരണം. ഗോള്‍കീപ്പര്‍മാര്‍ക്കും, ഗുരുതര പരിക്കുകള്‍ക്കും, എതിരാളി ബുക്ക്/സെന്റ് ഓഫ് ആയാല്‍ ഒഴിവാക്കലുകള്‍ ഉണ്ട്.

4. വായ മൂടുന്നത്  നേരിട്ട് റെഡ് കാര്‍ഡ്

എതിരാളിയുമായുള്ള കൈയ്യേറ്റത്തിനിടെ വായ മൂടിയാല്‍ നേരിട്ട് റെഡ് കാര്‍ഡ്. ഇത് അച്ചടക്കം ലംഘനത്തിനും വംശീയ വിവേചനത്തിനുമെതിരെയുള്ള നടപടിയാണ്.

5. VAR ന്റെ പുതിയ അധികാരങ്ങള്‍

തെറ്റായി വിളിക്കപ്പെട്ട കോര്‍ണര്‍ ക്വിക്ക് ചെക്ക് ചെയ്യാം. രണ്ടാമത്തെ യെല്ലോ കാര്‍ഡ് മൂലമുള്ള സെന്റ് ഓഫ് തെറ്റാണോ എന്നും റിവ്യൂ ചെയ്യാം (പക്ഷേ  സെക്കന്‍ഡ് യെല്ലോകള്‍ റിവ്യൂ ചെയ്യില്ല).

മറ്റ് പ്രധാന മാറ്റങ്ങള്‍

ഹൈഡ്രേഷന്‍ ബ്രേക്ക്‌സ് (ഓരോ ഹാഫിലും 3 മിനിറ്റ്), പ്രതിഷേധത്തിനായി ഫീല്‍ഡ് വിട്ടുപോയാല്‍ റെഡ് കാര്‍ഡ് സാധ്യത. ബോള്‍-ഇന്‍-പ്ലേ ടൈം കൂട്ടാനുള്ള ശ്രമമുണ്ടാകും.

ഫിഫ ചീഫ് റഫറീയിങ് ഓഫീസര്‍ പിയര്‍ലൂയിജി കൊളിന പറയുന്നത്, ഈ മാറ്റങ്ങള്‍ ഫാന്‍സിനും കളിക്കാര്‍ക്കും കൂടുതല്‍ ആസ്വദ്യകരമായ മത്സരങ്ങള്‍ സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ്. ഈ നിയമങ്ങള്‍ ലോകകപ്പിനു ശേഷം ലീഗുകളിലും ക്രമേണ പ്രയോഗത്തില്‍ വരുമെന്നാണ് സൂചന.

Tags