ഉത്സവകാലത്തു മാത്രമുള്ള ആചാരം ; തൃച്ഛംബരത്തെ വിഖ്യാതമായ മോതിരം വച്ച് തൊഴൽ

A ritual that only occurs during festivals; the famous ring is worn on the Thrichambaram.

തളിപ്പറമ്പ് :  വടക്കെ മലബാറിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവാഘോഷങ്ങളിൽ ഒന്നാണ് തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം . ആചാരാനുഷ്ഠാനങ്ങളാല്‍ വിഖ്യാതമാണ്  പെരിഞ്ചെല്ലൂർ ഗ്രാമത്തിലുള്ള തൃച്ചംബരം ക്ഷേത്രവും അവിടെ നടക്കുന്ന മഹോത്സവവും . 14 ദിനങ്ങൾ നീണ്ടു നിൽക്കുന്ന തൃച്ചംബരം ക്ഷേത്രോത്സവത്തിന് എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുണ്ട്  .തൃച്ചംബരത്ത് ഉത്സവകാലത്തു മാത്രമുള്ള ഒരു ആചാരമാണ് മോതിരം വച്ച് തൊഴൽ .

tRootC1469263">

ജ്യേഷ്ഠാനുജന്മാരായ ബലഭദ്ര സ്വാമിയും ശ്രീകൃഷ്ണനും  പൂക്കോത്ത് നടയിലെ ബാലലീലകൾ കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിൽ എത്തിയ ശേഷം കളിയുടെ ക്ഷീണം തീർക്കാൻ നീരൂക്കും തറയിൽ വിശ്രമിക്കുന്ന സമയത്താണ് മോതിരം വച്ച് തൊഴൽ ചടങ്ങ് നടക്കുന്നത്. തൃച്ചമ്പരം ക്ഷേത്രത്തിൽ ചൊവ്വാഴ്ച മുതൽ മോതിരം വെച്ച തൊഴൽ ആരംഭിക്കും .തൊട്ടിലും കുഞ്ഞും, കാള,കലപ്പ തുടങ്ങിയ രൂപങ്ങൾ സമർപ്പിക്കാറുണ്ടെങ്കിലും തൃച്ചംബരത്ത് മോതിരം വച്ച് തൊഴൽ തന്നെയാണ് ഏറെ പ്രധാനപ്പെട്ടത്. 

A ritual that only occurs during festivals; the famous ring is worn on the Thrichambaram.

 ആനന്ദത്തിൽ മുഴുകിയിരിക്കുന്ന ഏട്ടൻ്റെയും അനിയൻ്റെയും മുന്നിൽ ഭക്ത ജനങ്ങൾ വിശിഷ്ടമായ തൃഛംബരത്തെ ഇലഞ്ഞി മരത്തിൻ്റെ ഇലയിൽ മോതിരം വച്ച് ഇഷ്ടകാര്യസിദ്ധിക്കായും, മറ്റും പ്രാർഥിക്കുന്നു. കുട്ടികൾ സന്തോഷത്തോടെ ഇരിക്കുന്നനേരം ആണല്ലോ അവരുടെ അരികിൽ നിന്ന് കാര്യസാധ്യം നടക്കുക. 

അത് തന്നെയാണ് ഈ ചടങ്ങിൻ്റെയും ഐതിഹ്യം. കംസനെ നിഗ്രഹിച്ചതിന് സമ്മാനമായി അർപ്പിക്കുന്നതാണ് മോതിരമെന്നും ചെറിയ കുട്ടികളെ കാണാൻ പോകുമ്പോൾ നാം സമ്മാനമായി മോതിരങ്ങൾ നൽകുന്നതിൻ്റെ പഴയ പതിപ്പാണ് ഈ ആചാരമെന്ന വാദവും നിലനിൽക്കുന്നുണ്ട്. 


പുലർച്ചെയാണ് ഈ ചടങ്ങ് നടക്കുക. ഉത്സവത്തിൻ്റെ അവസാനം, ഏട്ടനും അനിയനും കൂടിപിരിയുന്ന ദിനത്തിലും ഈ ചടങ്ങ് നടക്കും.പരദേശി ബ്രാഹ്മണ കുടുംബത്തിനാണ് ഇതിന്റെ ചുമതല.


 ശ്രീ ശംബര മഹർഷി ഭഗവദ്‌വിലാസങ്ങൾ കാണാൻ തപസ്സനുഷ്ഠിച്ച വനഭൂമിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെന്നും, അതിന്റെ ഓർമ്മയ്ക്കായി തിരു ശംബര എന്ന പേരിൽ നിന്നാണ് തൃച്ചമ്പരം ക്ഷേത്രത്തിനു ആ പേരു വന്നത് എന്നാണ് ഐതിഹ്യം.

Tags