എടോ തെമ്മാടി തന്റെയൊന്നും വഴിയല്ല കേരളം നടന്നത്, ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ച് ഗോപകുമാര്‍

mv govindan joseph pamplany
mv govindan joseph pamplany

ദശാബ്ദങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനവും നിലപാടും ചേര്‍ന്നാണ് ഗോവിന്ദനെ ഗോവിന്ദന്‍ മാസ്റ്ററാക്കുന്നത്. വെള്ളപ്പാവാടയിട്ട പൗരോഹിത്യ ജീര്‍ണ്ണതയ്ക്ക് രാഷ്ട്രീയ വ്യക്തിത്വം മനസിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ഗോവിന്ദച്ചാമിയുമായി ഉപമിച്ച കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയിലിനെതിരെ തോമസ് ഐസക്കിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍. 

ദശാബ്ദങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനവും നിലപാടും ചേര്‍ന്നാണ് ഗോവിന്ദനെ ഗോവിന്ദന്‍ മാസ്റ്ററാക്കുന്നത്. വെള്ളപ്പാവാടയിട്ട പൗരോഹിത്യ ജീര്‍ണ്ണതയ്ക്ക് രാഷ്ട്രീയ വ്യക്തിത്വം മനസിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

tRootC1469263">

തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവസരവാദിയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ സമൂഹത്തെ സംഘപരിവാര്‍ ആക്രമിക്കുമ്പോഴും ബിജെപിയെ പിന്തുണച്ചതാണ് ഗോവിന്ദന്റെ പരാമര്‍ശത്തിന് കാരണമായത്.

ഗോപകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഗോവിന്ദന്‍ എന്നതു പേരാണ്. അയാളെ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നറിയപ്പെടുന്നത് അയാള്‍ ആര്‍ജ്ജിച്ച സാമൂഹ്യ മൂലധനത്തിന്റെ അടയാളമാണ്. ദശാബ്ദങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനവും നിലപാടും ചേര്‍ന്നാണ് ഗോവിന്ദനെ ഗോവിന്ദന്‍ മാസ്റ്ററാക്കുന്നത്. അത് വ്യക്തിയ്ക്ക് കൈവരുന്ന രാഷ്ട്രീയ സാംഗത്യത്തിന്റെ രൂപമാണ്. പക്ഷെ നീണ്ട വെള്ളപ്പാവാടയിട്ട പൗരോഹിത്യ ജീര്‍ണ്ണതയ്ക്ക് രാഷ്ട്രീയ വ്യക്തിത്വം മനസിലാക്കാന്‍ കഴിയുമെന്നു കരുതുന്നതെങനെയാണ്? പാംപ്ലാളിനി എന്ന അഴുക്ക് ഗോവിന്ദന്‍ മാസ്റ്ററെ ഗോവിന്ദനായി മാത്രം മനസിലാക്കുന്നത് അയാളുടെ അധമമായ ജാതി ജീര്‍ണ്ണത മൂലമാണ്. 

വേറൊരു പരമ തെമ്മാടി ഗോവിന്ദച്ചാമിയെന്ന ക്രിമിനലായ പെര്‍വേര്‍ട്ടിനോട് ചേര്‍ത്ത് വെച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെ താരതമ്യം ചെയ്യുന്നത്. നിനക്കൊക്കെ ചേരുന്നത് ബംജ്രഗദളാണ്. കേരളത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും നിന്നെ തല്ലാന്‍ കഴിയില്ല. അതിന്റെ കാരണം അഴുക്കപയലേ നിനക്കു മനസിലാകാന്‍ വഴിയില്ല.
എടോ തെമ്മാടി തന്റെയൊന്നും വഴിയല്ല കേരളം നടന്നത്.
ഇനിയും ആയിരിക്കില്ല.

Tags