ന്യൂസിലന്‍ഡിനെതിരെ തോറ്റതല്ല, കോഹ്ലിയും രോഹിത്തും ചേര്‍ന്ന് നാണംകെടുത്തിയതാണ്, സ്പിന്നിനെതിരെ മുട്ടുവിറയ്ക്കുന്നു, കളി മതിയാക്കി പോകണമെന്ന് ആരാധകര്‍


ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ തോല്‍വിയോടെ രോഹിത് കോഹ്ലി ഫ്‌ലോപ്പ് ഷോ ഇനി വേണ്ടെന്നും ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് വിരമിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യയുടെ സീനിയര്‍ കളിക്കാര്‍ക്ക് വിമര്‍ശനവുമായി ആരാധകര്‍. മൂന്നു ടെസ്റ്റിലും തോറ്റെന്ന വമ്പന്‍ നാണക്കേടിലാണ് രോഹിത്തും സംഘവും. ക്യാപ്റ്റന്‍ രോഹിത്തിനും വിരാട് കോഹ്ലിയും പരമ്പരയിലുടനീളം ഫോം കണ്ടെത്താനാകാത്തത് ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണമായി.
ഈ മാസം ഓസ്ട്രേലിയയ്ക്കെതിരെ ആരംഭിക്കുന്ന അഞ്ച് മത്സര ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകരും മുന്‍ കളിക്കാരും ആശങ്കയിലാണ്. ഓപ്പണറായി തിളങ്ങാന്‍ കഴിയാത്ത രോഹിത്തും സ്പിന്നിനെതിരെ താളംതെറ്റുന്ന കോഹ്ലിയും ഓസ്‌ട്രേലിയയില്‍ തിളങ്ങുമോ എന്നത് കണ്ടറിയണം.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ തോല്‍വിയോടെ രോഹിത് കോഹ്ലി ഫ്‌ലോപ്പ് ഷോ ഇനി വേണ്ടെന്നും ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് വിരമിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍ തുടങ്ങിയ യുവ കളിക്കാര്‍ക്ക് അവസരം നല്‍കണമെന്നാണ് നിര്‍ദ്ദേശം.
ടി20യില്‍ സ്‌പെഷ്യലിസ്റ്റുകളെ ആവശ്യമാണെന്ന് എല്ലാവരും പറയുന്നു. ടെസ്റ്റുകളുടെ കാര്യത്തിലും ഇത് ബാധകമാണെന്ന് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രോഹിതും കോഹ്ലിയും വിരമിക്കാനുള്ള സമയമായോ എന്ന് ചിന്തിക്കാന്‍ തുടങ്ങണം. ഏറ്റവും മികച്ച കളിക്കാര്‍ക്ക് എപ്പോള്‍ വിരമിക്കണമെന്ന് അറിയാമെന്നും ആരാധകന്‍ പറയുന്നു. ഐപിഎല്‍ മത്സരങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്നതിന്റെ ഫലമാണ് കാണുന്നെന്നാണ് മറ്റൊരാളുടെ കുറ്റപ്പെടുത്തല്‍.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും ഇന്ത്യന്‍ ജോഡിയെ വിമര്‍ശിച്ചു. ഈ പരമ്പരയിലെ വിരാട് കോഹ്ലി ഒരു ഫുള്‍ ടോസില്‍ ക്ലീന്‍ ബൗള്‍ഡായി. മറ്റൊരു ഇന്നിങ്‌സില്‍ റണ്ണൗട്ടും. ഇന്ത്യക്ക് ഡബ്ല്യുടിസി ഫൈനലിലെത്തണമെങ്കില്‍ പിഴവുകള്‍ തിരുത്തണമെന്ന് കൈഫ് എക്സില്‍ എഴുതി. മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയും കൈഫിനെ അനുകൂലിച്ചു. ആദ്യദിനത്തിലെ കോഹ്ലിയുടെ റണ്ണൗട്ടിനെ ന്യായീകരിക്കാനാകില്ലെന്നാണ് കുംബ്ലെയുടെ കുറ്റപ്പെടുത്തല്‍.
ഒരു ദിവസത്തെ കളിയുടെ അവസാന ഓവറിലോ അവസാന മിനിറ്റുകളിലോ വിരാട് കോഹ്ലി റണ്ണൗട്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. തെറ്റായ പുറത്താകലായിരുന്നു കോഹ്ലിയുടേതെന്നും അദ്ദേഹം വ്യക്തമാക്കി. കോഹ്ലിയുടെ ഈ പുറത്താകല്‍ മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്നായി ഈ പുറത്താകല്‍.