എങ്ങനെ കളിച്ചാലും ഇന്ത്യന്‍ ടീമില്‍, ഇപ്പോള്‍ വൈസ് ക്യാപ്റ്റനും, പന്ത് ബിസിസിഐയുടെ മാനസപുത്രനാണെന്ന് ആരാധകര്‍, സഞ്ജുവിന് അവസരം പോലും നല്‍കില്ല

Rishabh Pant
Rishabh Pant

ഐപിഎല്ലിന് തൊട്ടുപിന്നാലെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിന്റെ വൈസ് ക്യാപ്റ്റനായി ഋഷഭ് പന്തിനെ നിയമിച്ചതിനെതിരെ ആരാധകര്‍.

ന്യൂഡല്‍ഹി: ഐപിഎല്ലിന് തൊട്ടുപിന്നാലെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിന്റെ വൈസ് ക്യാപ്റ്റനായി ഋഷഭ് പന്തിനെ നിയമിച്ചതിനെതിരെ ആരാധകര്‍. ഐപിഎല്ലില്‍ മോശം ഫോമില്‍ കളിക്കുന്ന താരമാണ് പന്ത്. താരത്തിന്റെ കഴിഞ്ഞ ചില അന്താരാഷ്ട്ര മത്സരങ്ങളും നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍, പന്തിനെ ടീമിലെടുത്തത് ബിസിസിഐയുടെ ഇഷ്ടക്കാരനായതുകൊണ്ടാണെന്ന് ആരാധകര്‍ പറയുന്നു.

tRootC1469263">

ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ മികവ് തെളിയിച്ച പന്തിന്റെ നേതൃത്വപാടവവും ടീമിനോടുള്ള പ്രതിബദ്ധതയും കണക്കിലെടുത്താണ് തീരുമാനമെന്നാണ് ബിസിസിഐയുടെ പ്രതികരണം. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ റിഷഭ് പന്ത് ടീമിന് നല്‍കുന്ന സംഭാവനകള്‍ അമൂല്യമാണ്. ടെസ്റ്റ് ഫോര്‍മാറ്റിലെ പ്രകടനവും ഗെയിമിനോടുള്ള ആക്രമണോത്സുക സമീപനവും ടീമിന് കരുത്താണെന്നും ബിസിസിഐ വ്യക്തമാക്കി.

2022-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ വൈസ് ക്യാപ്റ്റനായി പന്ത് നിയമിതനായിരുന്നു. എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റില്‍ ഈ പദവി ലഭിക്കുന്നത് കരിയറിലെ സുപ്രധാന നാഴികക്കല്ലാണ്. 2018-ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പന്ത്, ഓസ്‌ട്രേലിയക്കെതിരായ 2018/19, 2020/21 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. 2024-ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ഡിസ്മിസലുകള്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡും പന്ത് സ്വന്തമാക്കി.

2022 ഡിസംബറില്‍ ഉണ്ടായ കാര്‍ അപകടത്തെ തുടര്‍ന്ന് 14 മാസത്തെ വിശ്രമത്തിന് ശേഷം 2024-ലെ ഐപിഎല്ലില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി തിരിച്ചെത്തിയ പന്ത്, ടെസ്റ്റ് ക്രിക്കറ്റിലും സ്ഥാനം ഉറപ്പിച്ചിരുന്നു.

നിലവില്‍ ബിസിസിഐയുടെ ഗ്രേഡ് ബി കരാറിന് കീഴില്‍ 3 കോടി രൂപ വാര്‍ഷിക വരുമാനം നേടുന്ന പന്തിന്, ഐപിഎല്ലിലെ മോശം പ്രകടനം ടെസ്റ്റില്‍ തിരുത്തേണ്ടതുണ്ട്. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായുള്ള പന്തിന്റെ നിയമനം, ഭാവിയില്‍ ടീം ഇന്ത്യയുടെ നായകസ്ഥാനത്തേക്കുള്ള സാധ്യതകളും തുറന്നിടുന്നുണ്ട്.

പന്തിനൊപ്പം ധ്രുവ് ജുറലാണ് വിക്കറ്റ് കീപ്പറായി ടീമിലുള്ള മറ്റൊരു കളിക്കാരന്‍. അതേസമയം, സഞ്ജു സാംസണിനെ ഒരിക്കല്‍ക്കൂടി ടെസ്റ്റ് ടീമില്‍ നിന്നും തഴഞ്ഞു. ഐപിഎല്ലിലെ നിരാശപ്പെടുത്തലിന് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ പന്തിന് ഇംഗ്ലണ്ട് പര്യടനം വലിയ വെല്ലുവിളിയാകും. രോഹിത് ശര്‍മ, വിരാട് കോഹ്ലി തുടങ്ങിയവരുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റന്‍.

Tags