ഇന്ത്യയുടെ ലോകകപ്പ് ഹീറോ സഞ്ജു സാംസണ്‍ ടീമിന് പുറത്തായത് ബിസിസിഐയുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനെന്ന് ആരാധകര്‍, തിലകിനെ വൈസ് ക്യാപ്റ്റനായി ഉയര്‍ത്തി

Sanju Samson

ബിസിസിഐ സഞ്ജുവിനെ റെസ്റ്റ് ചെയ്തതാണോ ഡ്രോപ്പ് ചെയ്തതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ലോകകപ്പിന് ശേഷമുള്ള ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് മത്സരങ്ങളിലെ പരാജയം തീരുമാനത്തിന് കാരണമായെന്നാണ് സൂചന.

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ച് പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയ സഞ്ജു സാംസണിനെ സിംബാബ്വേക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയത് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നു. ലോകകപ്പ് നേട്ടത്തിന് ശേഷം വെറും മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനം (5, 0, 1) മാത്രം കാരണമായി ഒരു ഹീറോയെ പുറത്താക്കുന്ന ബിസിസിഐയുടെ തീരുമാനം നീതിരഹിതമാണെന്നാണ് ആരാധകരുടെ വാദം.

ജൂലൈ 23, 25, 27 തീയതികളില്‍ ഹറാരെയില്‍ നടക്കുന്ന മൂന്ന് ടി20 മത്സരങ്ങളിലേക്കുള്ള 15 അംഗ ടീമില്‍ നിന്നാണ് സഞ്ജുവിനെ ഒഴിവാക്കിയത്. ശ്രേയസ് അയ്യര്‍ നായകനും തിലക് വര്‍മ വൈസ് ക്യാപ്റ്റനുമായ ടീമില്‍ 15 വയസ്സുള്ള വൈഭവ് സൂര്യവംശിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിസിസിഐ സഞ്ജുവിനെ റെസ്റ്റ് ചെയ്തതാണോ ഡ്രോപ്പ് ചെയ്തതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ലോകകപ്പിന് ശേഷമുള്ള ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് മത്സരങ്ങളിലെ പരാജയം തീരുമാനത്തിന് കാരണമായെന്നാണ് സൂചന.

ലോകകപ്പില്‍ 321 റണ്‍സ് നേടി ടൂര്‍ണമെന്റിന്റെ നായകനായ സഞ്ജു പൊടുന്നനെ പുറത്തായതിന്റെ കാരണം ബിസിസിഐയുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

ലോകകപ്പ് ജയിപ്പിച്ച സഞ്ജുവിനെ ഡ്രോപ്പ് ചെയ്തു? സഞ്ജു ഇല്ലെങ്കില്‍ ഗംഭീറിനുപോലും ജോലി നഷ്ടപ്പെടുമായിരുന്നു, എന്ന് ഒരു ആരാധകന്‍ വിമര്‍ശിച്ചു. വെറും മൂന്ന് മോശം ഇന്നിങ്‌സിന് ലോകകപ്പ് ഹീറോയെ പുറത്താക്കുന്നത് അന്യായം. യുവതാരങ്ങള്‍ക്ക് ചാന്‍സ് നല്‍കുന്നത് നല്ലത്, പക്ഷേ സഞ്ജുവിനെ ഇങ്ങനെ അപമാനിക്കരുതെന്നാണ് മറ്റൊരു ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്.

സഞ്ജുവിനോട് വിരമിക്കാന്‍ പറയുന്നവരും വിദേശ ടീമിന് വേണ്ടി കളിക്കാന്‍ പറയുന്നവരുമുണ്ട്. ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ നിരാശയും ദേഷ്യവുമാണ് പ്രകടമാകുന്നത്. ലോകകപ്പ് നേട്ടത്തിന് ശേഷം ചില മോശം മത്സരങ്ങള്‍ക്ക് ഒരു താരത്തെ ഇങ്ങനെ ഒഴിവാക്കുന്നത് ടീമിനുള്ളിലെ സമ്മര്‍ദ്ദവും അസ്ഥിരതയും വര്‍ദ്ധിപ്പിക്കുമെന്നാണ് പലരുടെയും അഭിപ്രായം.

ബിസിസിഐയുടെ കാഴ്ചപ്പാടില്‍ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ടീമിന്റെ ബാലന്‍സ് മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. അംബാട്ടി റായുഡുവിനെ പോലുള്ള മുന്‍ താരങ്ങള്‍ സഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags