ഐഐടി പരീക്ഷയില്‍ തോറ്റു, ഇപ്പോള്‍ 1.7 കോടി രൂപ ശമ്പളത്തോടെ ജോലി, ഏവര്‍ക്കും പ്രചോദനമായി ഒരു വിജയകഥ

Meta job

ഐഐടി എന്‍ട്രന്‍സ് പരീക്ഷയില്‍ പരാജയപ്പെട്ടത് അമിത് ദത്തയെ വല്ലാതെ തളര്‍ത്തിയിരുന്നു. സുഹൃത്തുക്കളും ക്ലാസ്മേറ്റുകളും മികച്ച കോളേജുകളിലേക്ക് പോകുമ്പോള്‍ അമിത് അറിയപ്പെടാത്ത കോളേജിലായിരുന്നു.

ലണ്ടന്‍: ഐഐടി എന്ന ജീവിതസ്വപ്നം തകര്‍ന്നുപോയ ഒരു യുവാവ്, കഠിനാധ്വാനത്തിലൂടെയും കഴിവുകള്‍ മെച്ചപ്പെടുത്തിയതിലൂടെയും ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ മെറ്റയിലെ ലണ്ടന്‍ ഓഫീസില്‍ 1.7 കോടി രൂപ വാര്‍ഷിക ശമ്പളത്തോടെ ജോലി നേടി. അമിത് ദത്ത എന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ ജീവിതയാത്ര ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഐഐടി എന്‍ട്രന്‍സ് പരീക്ഷയില്‍ പരാജയപ്പെട്ടത് അമിത് ദത്തയെ വല്ലാതെ തളര്‍ത്തിയിരുന്നു. സുഹൃത്തുക്കളും ക്ലാസ്മേറ്റുകളും മികച്ച കോളേജുകളിലേക്ക് പോകുമ്പോള്‍ അമിത് അറിയപ്പെടാത്ത കോളേജിലായിരുന്നു. എന്നാല്‍, ഒരിക്കലും വിട്ടുകൊടുത്തില്ല. ഡിഗ്രി കഴിഞ്ഞ് സ്വയം പഠനത്തിലൂടെ ടെക് സ്‌കില്ലുകള്‍ മെച്ചപ്പെടുത്തി. മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ ചില കമ്പനികളില്‍ നിന്ന് നിരസിച്ചെങ്കിലും, 2022-ല്‍ ഗൂഗിളില്‍ ഫുള്‍ ടൈം ജോലി ലഭിച്ചത് വഴിത്തിരിവായി.

ആറ് ഘട്ടങ്ങളുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ ഇന്റര്‍വ്യൂകള്‍ അദ്ദേഹം വിജയകരമായി പാസായതോടെ മെറ്റ കമ്പനി ലണ്ടന്‍ ഓഫീസിലേക്ക് ക്ഷണിച്ചു. ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന അമിത് ദത്തയുടെ വാര്‍ഷിക ശമ്പളം ഏകദേശം 1.7 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഐടി പോലുള്ള പ്രശസ്തമായ സ്ഥാപനങ്ങള്‍ക്ക് പകരം കഴിവുകളിലും സ്‌കില്ലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. പരാജയങ്ങള്‍ തടസ്സമാക്കരുത്, അവയെ പാഠമാക്കുക എന്നാണ് അദ്ദേഹം മറ്റുള്ളവരോട് പറയുന്നത്.

അമിത് ദത്തയുടെ കഥ ഇന്‍സ്റ്റാഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വ്യാപകമായി പങ്കുവെക്കപ്പെടുകയാണ്. പരാജയത്തില്‍ നിന്ന് വിജയത്തിലേക്കുള്ള യാത്രയാണ് ജീവിതം എന്ന സന്ദേശം നല്‍കുന്ന കഥ യുവാക്കളെ പ്രചോദിപ്പിക്കുന്നുണ്ട്.
 

Tags