ജാതി പേര് ബ്രാന്‍ഡിന് വേണ്ടി, എങ്ങിനെയെങ്കിലും പണമുണ്ടാക്കണം, നിള നമ്പ്യാര്‍ കുരുക്കിലേക്ക്, വൈറലായി ഒരു കുറിപ്പ്

nila nambiar

കൊച്ചി: ന്യൂഡ് ഫോട്ടോ ഷൂട്ടിലൂടെ പ്രശസ്തയായ നിള നമ്പ്യാര്‍ നിയമക്കുരുക്കിലേക്കെന്ന് റിപ്പോര്‍ട്ട്. മുസ്ലീമായ ആസിയ ആണ് മതംമാറി നിള നമ്പ്യാര്‍ ആയത്. എന്നാല്‍, നമ്പ്യാര്‍ എന്ന ജാതിപ്പേര് ഉപയോഗിച്ചത് അപകീര്‍ത്തികരമാണെന്നുകാട്ടി നിയമനടപടിയിലേക്ക് നീങ്ങാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനമുണ്ട്.

നിള നമ്പ്യാരെക്കുറിച്ച് വലിയ വാദപ്രതിവാദമാണ് നവ മാധ്യമങ്ങളില്‍ നടക്കുന്നത്. ഇവരുടെ പേരിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തി. മികച്ച കരിയറിന് വേണ്ടിയാണ് ജാതിപ്പേര് ചേര്‍ത്തതെന്ന നടി മഹിമ നമ്പ്യാരുടെ പരാമര്‍ശം ഇതിനോട് ചേര്‍ത്തുവെക്കുന്നവരുണ്ട്. എന്നാല്‍, അതേ ജാതിയില്‍ ജനിക്കാത്ത നിള നമ്പ്യാര്‍ ജാതിപ്പേര് ഉപയോഗിക്കരുതെന്ന് ഒരുവിഭാഗം പറയുന്നു.

നിള നമ്പ്യാരുടെ ജാതിപ്പേരുമായി ബന്ധപ്പെട്ട് വൈറലാകുന്ന കുറിപ്പ്,
 
ഈ സ്ത്രീക്ക് നിലനില്‍പ്പാണ് ആവശ്യം. ഒരു വശത്ത് ഹാപ്പിലി ഡിവോഴ്സ്‌ഡെന്ന് കൊടുക്കുകയും മറുവശത്തു പോയിരുന്ന്
'ഡിവോഴ്‌സ്ഡ് എന്ന് കാണുമ്പോള്‍ ആളുകള്‍ കൂടുതല്‍ വരും'
എന്ന് പറയുന്ന നിളയുടെ അടിസ്ഥാനപരമായ ആവശ്യം നിലനില്‍പ്പ് തന്നെയാണ്.
'ഉള്ള ജോലി കൊണ്ട് ജീവിക്കാന്‍ പറ്റുന്നില്ല' (അതുകൊണ്ടീ തൊഴില്‍ തിരഞ്ഞെടുത്തു)
'സിറ്റുവേഷന്‍ കൊണ്ടാണീ തൊഴില്‍ തിരഞ്ഞെടുത്തത്'

'നാട്ടിലോട്ട് പോവാനും വയ്യ ഇവിടെ നിക്കാനും വയ്യ . 2 പേരും കൂടി ആലോചിച്ചുള്ള തീരുമാനമാണിത്' (ഭര്‍ത്താവും നിളയും )
ഇത്രയൊക്കെ ലളിതമായാണ് അവര്‍ കാര്യങ്ങള്‍ പല തവണ പലരൂപത്തിലായി പറയുന്നത്. അതിനെയൊക്കെയാണ് വളച്ചൊടിച്ചു സ്ത്രീ ശരീരത്തിന്റെ രാഷ്ട്രീയമൊക്കെയായിട്ടാളുകള്‍ വാ തോരാതെ സംസാരിക്കുന്നത് . ഒരു തേങ്ങയും ഇല്ല. സ്ത്രീ ശരീരത്തിന് വിപണിയില്‍ നല്ല മൂല്യമുണ്ട്. ഇല്ലെന്ന് പറഞ്ഞാലും ഉണ്ടെന്നത് തന്നെയാണ് യാഥാര്‍ഥ്യം. ആ മൂല്യം തിരിച്ചറിയുന്ന മനുഷ്യരില്‍ ചിലര്‍ അതിനെയങ് വിറ്റ് ക്യാഷാക്കും. അത് ഏത് രീതിയില്‍ വില്‍ക്കണമെന്നത് മാത്രമാണ് പേഴ്‌സണല്‍ ചോയ്‌സ്.

ഇവിടെ നിള തിരഞ്ഞെടുത്ത രീതി എല്ലാവര്‍ക്കും എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഒന്നുമല്ല, സ്വീകര്യമായ ഒന്നുമല്ല, എന്നിടത്തു മാത്രമാണ് നിള വ്യത്യസ്തയാവുന്നത്. അതവരുടെ 'തൊലിക്കട്ടി'യായി മാത്രമേ എനിക്ക് തോന്നുന്നൊള്ളൂ. കാരണം അവര്‍ക്ക് നിലനില്‍ക്കാന്‍ ആ തൊലിക്കട്ടി ഉണ്ടായേ മതിയാവൂ.
പിന്നെ ഇതിനിടയില്‍ ആസിയ എങ്ങനെ നിളയായി, നിളയിലെങ്ങനെ നമ്പ്യാര്‍ എന്ന വാല്‍ കടന്നു കൂടിയെന്നൊന്നും തല പുകഞ്ഞു ചിന്തിക്കേണ്ട കാര്യമൊന്നുമില്ല. സംഗതി സിംപിള്‍ ആണ്. വെറും സിമ്പിള്‍.  അത് നിലനില്‍പ്പിന്റെ ഭാഗം മാത്രമാണ്.
മതത്തിന്റെ ഭാരങ്ങളൊന്നും തലയില്‍ ചുമക്കേണ്ട.

ആരാധനാലയത്തില്‍ പോകുന്നുണ്ടോ, പ്രാര്‍ത്ഥിക്കുന്നുണ്ടോ , ദൈവ വിശ്വസിയാണോ എന്നൊന്നും ഒരു മത പണ്ഡിതനും അന്വേഷിക്കില്ല.
വസ്ത്രം, നടപ്പ്, ഇടപെടല്‍ തുടങ്ങി ഒന്നിലും ഒരുത്തനും പേരിന് പോലും കൈകടത്തില്ല.
മതഗ്രന്ഥം അനുശാസിക്കുന്ന പോലെ ജീവിക്കണമെന്ന് ഒരു തരിമ്പ് പോലും നിര്‍ബന്ധമില്ല
തിരഞ്ഞെടുക്കുന്ന തൊഴില്‍ പോലും മതത്തിനും മതാനുയായികള്‍ക്കും പ്രശ്‌നമാകില്ല
- ഇങ്ങനൊരു സെയ്ഫ് സോണ്‍ലേക്ക് മതം മാറാന്‍ മനുഷ്യന് തോന്നുകയാണെങ്കില്‍ അതും നിലനില്‍പ്പിന്റെ ഭാഗം മാത്രമാണ്.
(സംശയമുണ്ടെങ്കില്‍ ചുമ്മാ ഒന്ന് ചിന്തിച്ചു നോക്കൂ, അവര് വളര്‍ന്നു വന്നൊരു കമ്മ്യൂണിറ്റിയെ പോലെ, ഒരു പക്ഷേ അതിലുമപ്പുറം നിയന്ത്രണങ്ങളുള്ള ഒരു കമ്മ്യൂണിറ്റിയാണ് ഹിന്ദു കമ്മ്യൂണിറ്റിയെങ്കില്‍ അറിഞ്ഞു കൊണ്ടവരതില്‍ തല വെക്കുമോ? ഇല്ല. അത്രേ ഒള്ളൂ സംഭവം )
പിന്നത്തേത് മറ്റേതാണ്. ആ ജാതിവാല്‍.
'നമ്പ്യാര്‍'.
'പേരില്‍ ഒരു വാലുണ്ടെങ്കില്‍ കരിയറിന് ഗ്രോത്തുണ്ടാകും'മെന്നും പറഞ് മഹിമ എന്ന പേരിനൊപ്പം നമ്പ്യാര്‍ എന്ന വാല്‍ ചേര്‍ത്ത മഹിമ നമ്പ്യാരുള്ള നാടല്ലേ ഇത്. അതൊന്നോര്‍ത്ത മതി. ആ ജാതിവാലിന് പുറകിലെ രാഷ്ട്രീയം എളുപ്പത്തില്‍ ക്ലിക്കാവാന്‍.
അതാ പറഞ്ഞെ 'നിലനില്‍പ്പ്. അത് മാത്രമാണ് പ്രധാനം'.
NB : പിന്നെ മറ്റേ ഷക്കീല, നളിനി ജമീലയൊക്കെ മതം മാറാത്ത ഒരു കഥയില്ലേ?  ആ കഥ പറയണ്ട. അവര് മതം മാറീല.  ഇവര് മാറി. ബിക്കോസ് ഓരോ ജീവിതവും ഓരോന്നാണ്.

nila nambiar

 

Tags