'ഷാനി മതംമാറി അന്നയായി, സംഘികളോട് അന്നു പറഞ്ഞത് ഓര്‍മയുണ്ടോ?'

shani prabhakaran
shani prabhakaran

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചയിലെ വാക് പ്രയോഗത്തിന്റെ പേരില്‍ മനോരമ ന്യൂസ് മാധ്യമപ്രവര്‍ത്തകയായ ഷാനി പ്രഭാകരനെതിരെ ഇടത് പ്രൊഫൈലുകള്‍ രംഗത്ത്. പിണറായി മിത്തോ എന്ന തലക്കെട്ട് നല്‍കി ചര്‍ച്ച നടത്തിയതിനാണ് ഷാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൈബര്‍ സഖാക്കള്‍ എത്തിയിരിക്കുന്നത്.

tRootC1469263">

വീണ സിഎംആര്‍എല്ലില്‍ നിന്നും മാസപ്പടി വാങ്ങിയതായ ആരോപണത്തില്‍ മുഖ്യമന്ത്രിയും മകളും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് മനോരമ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, അതിനായി ഉപയോഗിച്ച തലക്കെട്ട് വ്യക്തിഹത്യയാണെന്നും മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

നേരത്തെ മനോരമയിലെ അവതാരകനായ പ്രിജി ജോസഫിനെ വിവാഹം കഴിക്കാനായി ഷാനി മതംമാറിയിരുന്നു. അന്ന പ്രിജി ജോസഫ് എന്ന പേരും സ്വീകരിച്ചു. അന്ന് സംഘപരിവാറുകാര്‍ ഇതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ മൗനം പാലിച്ച് അവഗണിക്കാനാണ് തീരുമാനമെന്നും ഷാനി പറഞ്ഞിരുന്നു. മിണ്ടാതിരിക്കാനുള്ള ഷാനിയുടെ ഈ അവകാശം എങ്ങിനെയാണ് പിണറായി വിജയനും മകള്‍ക്കും ഇല്ലാതാകുന്നതെന്ന് ഇടതു സഹയാത്രികനായ ഡോ. ഷാനവാസ് എആര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

ഷാനവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ശ്രീമതി ഷാനി പ്രഭാകരനോടാണ്...
'പിണറായി മിത്തോ' എന്നുള്ള താങ്കളുടെ പരിപാടി കണ്ടു.
മകള്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ പിണറായി വിജയനും തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ വീണ വിജയനും മൗനം പാലിക്കുന്നു എന്നതാണ് ഷാനി പ്രഭാകരന്‍ എന്ന മാ പ്ര വലിയ കുറ്റമായി കണ്ടത്. അതാണത്രേ ഇത്തരമൊരു  പരിപാടി ചെയ്യാനുള്ള ചേതോവികാരം .
ഷാനി പ്രഭാകരന്‍ എന്ന മാ പ്ര ക്ക് ഇത്തരമൊരു പരിപാടി ചെയ്യാനുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഷാനിയുടെ ഇരട്ടത്താപ്പ് ചൂണ്ടി കാണിച്ചേ പറ്റൂ.

ഷാനി പ്രഭാകരന് അറിയാമായിരിക്കും,  സ്ത്രീകള്‍ക്കായി മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന ഒരു ദ്വൈവാരിക ഉണ്ട് -- വനിത എന്നാണ് പേര്.
2020 ഒക്ടോബര്‍ 5 ആം തിയതി ഇറങ്ങിയ വനിതയില്‍ ഷാനിയുമായുള്ള അഭിമുഖം വിജീഷ് ഗോപിനാഥ് ചെയ്തത് പ്രസിദ്ധീകരിച്ചിട്ടുള്ളത് ഷാനി മറന്ന് കാണാന്‍ വഴിയില്ല.

മനോരമാ ന്യൂസിന്റെ ചീഫ് ന്യൂസ് പ്രൊഡ്യൂസറും അവതാരകനുമായ പ്രിജി ജോസഫിനെ ഷാനി പ്രണയിച്ചു കല്യാണം കഴിച്ചിരുന്നല്ലോ . അന്ന് കല്യാണം കഴിക്കുന്നതിന് മുന്‍പ് ഷാനി പ്രഭാകരന്‍  മതം മാറി അന്ന പ്രിജി ജോസഫ് എന്ന പേര് സ്വീകരിച്ചിരുന്നു താനും.
ആയിടക്ക് ഒരിക്കല്‍ ന്യൂസ് അവറില്‍ ഷാനി സംഘ പരിവാറുകാര്‍ക്കെതിരെ  പറഞ്ഞപ്പോള്‍ സംഘികള്‍ ഷാനിക്കെതിരെ വ്യാപകമായ ആക്ഷേപങ്ങള്‍ അഴിച്ചു വിട്ടിരുന്നു. അന്ന പ്രിജി ജോസഫ് എന്ന പേര് എന്തു കൊണ്ട് ചാനലില്‍ ഉപയോഗിക്കുന്നില്ല എന്നൊക്കെയുള്ള വളരെ മോശവുമായ ആരോപണങ്ങള്‍ സംഘികള്‍ പ്രചരിപ്പിച്ചിരുന്നു.

സ്വന്തം ഐഡന്റിറ്റിയെ തന്നെ ചോദ്യം ചെയ്യുന്ന ഇത്ര ഗുരുതരമായ ആരോപണങ്ങളോട് ഷാനി പ്രതികരിച്ച രീതി ഓര്‍മ്മ ഉണ്ടല്ലോ, അല്ലെ.
''ആക്രമിക്കുന്നവര്‍ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നത്; അവഗണിച്ചു ധൈര്യത്തോടെ മുന്നോട്ടു പോകുക' എന്നും 'ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാതെ മൗനം പാലിക്കാനാണ് താല്പര്യം ' എന്നും പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ അല്ലെ?
തീര്‍ച്ചയായും അറ്റവും മൂലയും ഇല്ലാത്ത ആരോപണങ്ങളോട് പ്രതികരിക്കാതെ മൗനം പാലിക്കാന്‍ ഷാനി പ്രഭാകരന്  അവകാശമുണ്ട്.
എനിക്ക് എന്നല്ല ആര്‍ക്കും അത് നിഷേധിക്കാന്‍ കഴിയില്ല.

പക്ഷേ ഇതേ അവകാശം എന്ത് കൊണ്ടാണ് ഷാനി പ്രഭാകരന്‍ വീണ വിജയനും പിണറായി വിജയനും നല്‍കാത്തത്?
അറ്റവും മൂലയും ഇല്ലാത്ത ആരോപണങ്ങളോട് ശ്രീ പിണറായിയും മകളും മൗനം പാലിക്കുന്നേ എന്ന് ചര്‍ച്ചിക്കുന്ന ഷാനി പ്രഭാകരന് ഇത്തരം ആരോപണങ്ങളോട് ഷാനി പ്രഭാകരന് മൗനം പാലിക്കാനുള്ള അതേ അവകാശം പിണറായിക്കും മകള്‍ക്കും ഇല്ലേ എന്ന് കേരള സമൂഹത്തോട് വ്യക്തമാക്കണം.

 

 

Tags