കേരളത്തിലെ സ്പാകളില്‍ ഇഷ്ടമുള്ളവരെ തെരഞ്ഞെടുത്ത് ഹാപ്പി എന്‍ഡിങ്, ബംഗ്ലാദേശില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും സ്ത്രീകളെത്തുന്നു, ഹണി ട്രാപ്പും വ്യാപകം
ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് മുന്‍കൂട്ടി പണമടച്ച് ഇഷ്ടമുള്ള സ്ത്രീകളെ തെരഞ്ഞെടുക്കുന്ന രീതിയാണ് മിക്ക സ്പാകളിലും നടക്കുന്നത്.
കൊച്ചി: കേരളത്തിലെ സ്പാ കേന്ദ്രങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുവെന്ന് പോലീസ് കണ്ടെത്തി. അടുത്തിടെ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ സ്പാ എന്ന പേരില്‍ നടന്ന റെയ്ഡുകളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. മസാജ്, ആയുര്‍വേദ ചികിത്സ എന്നീ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും യഥാര്‍ത്ഥത്തില്‍ ലൈംഗിക സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.
കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടന്ന റെയ്ഡുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പല വിവരങ്ങളും കണ്ടെത്തി. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് മുന്‍കൂട്ടി പണമടച്ച് ഇഷ്ടമുള്ള സ്ത്രീകളെ തെരഞ്ഞെടുക്കുന്ന രീതിയാണ് മിക്ക സ്പാകളിലും നടക്കുന്നത്.
പണമടയ്ക്കുന്നതിന് മുമ്പ് 'എക്സ്ട്രാ സര്‍വീസ്' വേണോ എന്ന് ചോദിക്കും. സമ്മതിച്ചാല്‍ രണ്ടോ മൂന്നോ സ്ത്രീകളെ മുന്നില്‍ നിര്‍ത്തും. ഇഷ്ടമുള്ളവരെ തിരഞ്ഞെടുത്താല്‍ നേരെ സ്വകാര്യ മുറിയിലേക്ക് കൊണ്ടുപോകും. ഇത്തരം സ്ഥലങ്ങളില്‍ 'ഹാപ്പി എന്‍ഡിങ്' എന്ന പേരില്‍ അധിക സേവനങ്ങള്‍ വ്യാപകമായി നടക്കുന്നുവെന്ന് പോലീസ് സ്ഥിരീകരിക്കുന്നു.
സംസ്ഥാനമൊട്ടാകെ ഇത്തരം അനധികൃത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഔദ്യോഗികമായും അനധികൃതമായും മൂവായിരത്തോളം കേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് പോലീസ് വിലയിരുത്തുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ ഇവ കൂടുതലാണ്.
സ്പാ, മസാജ് സെന്ററുകള്‍ക്ക് പ്രത്യേക ലൈസന്‍സ് സംവിധാനം നിലവിലില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള സാധാരണ അനുമതി മാത്രമേ ലഭിക്കൂ. ആയുര്‍വേദ ക്ലിനിക്കുകള്‍ക്ക് മാത്രമാണ് ഭാരതീയ ചികിത്സാ വകുപ്പ് ലൈസന്‍സ് നല്‍കുന്നത്. ചികിത്സയില്ലാത്ത സ്വകാര്യ സ്പാകള്‍ക്ക് മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ല. ഇതാണ് നിയന്ത്രണമില്ലായ്മയ്ക്ക് വഴിവയ്ക്കുന്നത്. പരാതി വന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കോ മെഡിക്കല്‍ കൗണ്‍സിലിലേക്കോ ഫോര്‍വേഡ് ചെയ്യുകയല്ലാതെ മറ്റ് നടപടികള്‍ സാധ്യമല്ലെന്ന് അധികൃതര്‍ പറയുന്നു.
പല കേന്ദ്രങ്ങളിലും കേരളത്തിന് പുറത്തുനിന്നുള്ള സ്ത്രീകളെയാണ് നിയമിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം ബംഗ്ലാദേശ് സ്വദേശിനികളും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരില്‍ സമീപകാലത്ത് ബംഗ്ലാദേശി സ്ത്രീകളെ സ്പാ കേന്ദ്രങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു. സാധുവായ പാസ്‌പോര്‍ട്ടോ വിസയോ ഇല്ലാതെ താമസിച്ച് ജോലി ചെയ്തിരുന്നവരാണിവര്‍. സാമൂഹ്യ മാധ്യമങ്ങളിലെ ജോലി പരസ്യങ്ങളിലൂടെ യുവതികളെ ആകര്‍ഷിച്ച് പിന്നീട് നിര്‍ബന്ധിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങളിലേക്ക് തള്ളുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അനധികൃത സ്പാകളില്‍ ഹണി ട്രാപ്പ്, മയക്കുമരുന്ന് വ്യാപാരം, ബ്ലാക്ക് മെയില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി പരാതികളുണ്ട്. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ കേന്ദ്രങ്ങള്‍ക്ക് പോലും ഇത്തരം സ്ഥാപനങ്ങള്‍ ചീത്തപ്പേര് ഉണ്ടാക്കുന്നു.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ലൈസന്‍സ് നടപടികള്‍ വ്യക്തമാക്കുകയും ചെയ്തില്ലെങ്കില്‍ ഈ പ്രവണത തുടരുമെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുജനങ്ങള്‍ ഇത്തരം സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കേണ്ടതുണ്ട്.
.jpg)


