ഇടത്തേക്കോ വലത്തേക്കോ ?; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അവലോകനം
പ്രതിപക്ഷ നേതാവ് വിഡി സതീശന് സ്വാഭാവികമായി ലഭിക്കുന്ന മേല്‍കൈ ഇത്തവണയും ലഭിച്ചു. എന്നാല്‍ പ്രി പോള്‍ സര്‍വെകളുണ്ടായിരുന്ന പിന്തുണ കുറഞ്ഞുവെന്നതും കാണാം. എങ്കിലും കോണ്‍ഗ്രസില്‍ നിന്ന് സതീശനാണ് 21.2 ശതമാനം പേരും മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നത്. 11.2 പേരുടെ പിന്തുണയുമായി ചെന്നിത്തല മൂന്നാം സ്ഥാനത്ത് തുടരുന്നതും കാണാം
കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരണമെന്ന് ജനം ആഗ്രഹിക്കുന്നു. പിണറായി ഭരണത്തിന്റെ യാത്രാമൊഴി കൂടിയായി പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇതിലെ ഏറെ കൗതുകം 50 ശതമാനത്തിലേറെ കേരളത്തിലെ ജനത മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ നിന്നാകണമെന്ന് കരുതുന്നുവെന്നാണ് ഇന്ത്യാ ടുഡേയുടെ നേതൃത്വത്തില്‍ പോള്‍ മന്ത്ര നടത്തിയ സര്‍വെ പറയുന്നത്. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള മറ്റു കോണ്‍ഗ്രസ് നേതാക്കളുടെ ജനപിന്തുണ കൂടി പരിഗണിക്കുമ്പോള്‍ അതിനിയും വര്‍ധിക്കും.
പ്രതിപക്ഷ നേതാവ് വിഡി സതീശന് സ്വാഭാവികമായി ലഭിക്കുന്ന മേല്‍കൈ ഇത്തവണയും ലഭിച്ചു. എന്നാല്‍ പ്രി പോള്‍ സര്‍വെകളുണ്ടായിരുന്ന പിന്തുണ കുറഞ്ഞുവെന്നതും കാണാം. എങ്കിലും കോണ്‍ഗ്രസില്‍ നിന്ന് സതീശനാണ് 21.2 ശതമാനം പേരും മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നത്. 11.2 പേരുടെ പിന്തുണയുമായി ചെന്നിത്തല മൂന്നാം സ്ഥാനത്ത് തുടരുന്നതും കാണാം. പക്ഷെ, യഥാര്‍ത്ഥ ട്വിസ്റ്റ് കെസി വേണുഗോപാല്‍ ജനപിന്തുണ ഉയര്‍ത്തിയയിടത്താണ്. പ്രി പോള്‍ സര്‍വെകളില്‍ 2 മുതല്‍ 3 ശതമാനം മാത്രമായിരുന്നു മുഖ്യമന്ത്രി പദവിയില്‍ പരിഗണിക്കാന്‍ കെസി വേണുഗോപാലിന്റെ പിന്തുണ. അതാണ് കുത്തനെ ഉയര്‍ന്ന് 17.8 ശതമാനമായി വര്‍ധിച്ചത്.

മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സംസ്ഥാനത്തുണ്ടായ പൊതുബോധമാണ് കെസി വേണുഗോപാല്‍ ജനപിന്തുണയില്‍ ഗ്രാഫ് ഉയര്‍ത്താന്‍ ഇടയാക്കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ദേശീയ നേതാവ് കൂടിയായ കെസി വേണുഗോപാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖം ആയി മാറുകയായിരുന്നു.സോഷ്യല്‍ എഞ്ചിനിയറിംഗ് രംഗത്തെ വൈദഗ്ധ്യവും കെസി വേണുഗോപാലിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തേണ്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ അഞ്ചിന ഇന്ദിരാ ഗ്യാരന്റി ആസൂത്രണം ചെയ്ത് സംസ്ഥാന വ്യാപകമായി പ്രചരണം നടത്തിയതും ജനപിന്തുണ ഉയര്‍ത്താന്‍ കെസി വേണുഗോപാലിന് കഴിഞ്ഞു.
ലോക്‌സഭയിലും പുറത്തും ബിജെപിക്കും മോദി അമിത് ഷാ ദ്വയങ്ങള്‍ക്കെതിരായ പോരാട്ടവും ന്യൂനപക്ഷങ്ങള്‍ക്ക് ഇടയിലും വലിയ സ്വീകാര്യനാക്കി.കേരളത്തിലെ പ്രമുഖ ഭൂരിപക്ഷ-പിന്നോക്ക സമുദായങ്ങള്‍ക്ക് ഇടയിലും കെസി വേണുഗോപാലിന്റെ ജനപ്രീതി ഉയര്‍ന്നതാണ് രണ്ട് ശതമാനത്തില്‍ നിന്നും പിന്തുണ 17.8 ലേക്ക് ഉയരാന്‍ ഇടയാക്കിയത്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് പിണായി വിജയന്റെ പിന്തുണയ്ക്ക് വലിയ ഇടിവുണ്ടായി. 29 മുതല്‍ 32 ശതമാനം പേരുടെ പിന്തുണ ഉണ്ടായിരുന്ന പിണറായി വിജയന് പൊതുസ്വീകാര്യതിയില്‍ വലിയയിടിവാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. അതേസമയം കെകെ ശൈലജ ഗ്രാഫ് ഉയര്‍ത്തുകയും ചെയ്തു. സിപിഎമ്മില്‍ നിന്ന് പിണറായി വിജയന് തൊട്ടുപിന്നിലാണ് കെ കെ ശൈലജ സ്ഥാനം പിടിച്ചത്. എന്നിട്ടും ശൈലജയ്ക്ക് ജയസാധ്യതയുള്ള ഒരു നിയമസഭാ സീറ്റ് നല്‍കാത്തത് എന്തുകൊണ്ടായിരുന്നു ചോദ്യത്തിന് വരുദിവസങ്ങളില്‍ സിപിഎം നേതൃത്വം മറുപടി പറയേണ്ടിവരും.

ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖറിന് കോണ്‍ഗ്രസിലെ രമേശ് ചെന്നിത്തലയുടെ അടുത്ത് സ്വീകാര്യത ലഭിച്ചുവെന്നത് ബിജെപി അണികളിലും ആവേശം നിറയക്കുന്നു. ഇത്തവണം കാര്യമായ നേട്ടം ബിജെപി ഉണ്ടാക്കില്ലെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. സിപിഎം-ബിജെപി ഡീലിന്റെ പ്രയോജനം ഏതെങ്കിലും മണ്ഡലങ്ങളിലുണ്ടായിട്ടുണ്ടോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
പത്തിലേറെ എക്‌സിറ്റ് പോളുകള്‍ യുഡിഎഫിന് ഭരണം പ്രവചിക്കുമ്പോള്‍ അതിന് നിര്‍ണ്ണായകമായ ഘടകം കടുത്ത പിണറായി വിരുദ്ധതയും കോണ്‍ഗ്രസിന്റെ അഞ്ചിന ഇന്ദിരാ ഗ്യാരന്റിയും തന്നെയാണ്. ദക്ഷിണന്ത്യേയിലെ തന്നെ കോണ്‍ഗ്രസ് സംഘപരിവാര്‍ വിരുദ്ധ മുഖമായ കെസി വേണുഗോപാലിനെ ഇത്തവണ കോണ്‍ഗ്രസ് ഫലപ്രദമായ പ്രയോജനപ്പെടുത്തിയതും ഗുണം ചെയ്തു.സാമുദായി സംഘടനകളും മത സാമൂഹിക സംഘടനകളുമായി നല്ലബന്ധം പുലര്‍ത്താന്‍ സാധിച്ചതും യുഡിഎഫിന്റെ വിജയത്തിന് വഴിയൊരുക്കുന്നതിന് ഘടകങ്ങളായി. ഒരു ഘട്ടത്തില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും കോണ്‍ഗ്രസില്‍ നിന്ന് അകലം പാലിച്ചപ്പോള്‍ അത് തിരിച്ചടിയാകുമെന്ന് കണ്ട് അവരെ ചേര്‍ത്ത് നിര്‍ത്താന്‍ കെസി വേണുഗോപാലിലൂടെ നേതൃത്വത്തിന് സാധിച്ചതും വിജയത്തിന് അനുകൂലമായ സാഹചര്യം ഒരുക്കി.

തിരഞ്ഞെടുപ്പിന് മുന്നെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി കോണ്‍ഗ്രസിന് ഏകോപിപ്പിക്കാനും അത് അനുസരിച്ചുള്ള പദ്ധതികള്‍ ആസുത്രണം ചെയ്ത് നടപ്പാക്കാന്‍ കഴിഞ്ഞതും ഗുണകരമായി. അതില്‍ പ്രധാനം വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനായി കോണ്‍ഗ്രസ് സ്വീകരിച്ച നടപടികളാണ്. എഐസിസിയുടെ സാഹയത്തോടെ ബുത്ത് തലത്തില്‍ നിശ്ചിത തുക ശമ്പളമായി നിശ്ചയിച്ച് ആളെ നിശ്ചയിച്ചാണ് ഇത്തവണ വോട്ടര്‍ പട്ടിക പേര് ചേര്‍ക്കല്‍ യജ്ഞത്തില്‍ കോണ്‍ഗ്രസ് പങ്കാളിയായത്. അതിന്റെ പ്രയോജനം ഫലത്തിലും പ്രതിഫലിച്ചു.
.jpg)

