യൂറോ കപ്പ് നേട്ടം ലോകകപ്പ് പോലെ, നിരാശ മറച്ചുവെച്ച് ക്രിസ്റ്റിയാനോ, മെസ്സിക്ക് ഒപ്പമെത്താനാകാതെ സൂപ്പര്‍താരം

cristiano ronaldo lionel messi

യൂറോ 2016-ലെ പോര്‍ച്ചുഗലിന്റെ വിജയത്തെയാണ് അദ്ദേഹം ലോകകപ്പിന് തുല്യമായി കണക്കാക്കിയത്. ലോകകപ്പ് സ്വപ്‌നം അവസാനിപ്പിച്ചെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളില്‍ പോര്‍ച്ചുഗലിനായി കളി തുടരും.

ന്യൂയോര്‍ക്ക്: ലോകകപ്പില്‍ റൗണ്ട് ഓഫ് 16-ല്‍ സ്‌പെയിനിനോട് 0-1 തോല്‍വി വഴങ്ങിയതോടെ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കിരീടമോഹത്തിനും വിരാമമായിരിക്കുകയാണ്. 

സ്‌പെയിനിനെതിരായ മത്സരത്തില്‍ മൈക്കല്‍ മെറിനോയുടെ സ്റ്റോപ്പേജ് ടൈം ഗോളിന് മുന്നില്‍ പോര്‍ച്ചുഗല്‍ തോറ്റു. 41 വയസ്സുള്ള റൊണാള്‍ഡോയ്ക്ക് ഇത് ലോകകപ്പെന്ന സ്വപത്തിനായുള്ള ഒടുവിലത്തെ പ്രതീക്ഷയായിരുന്നു.

മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ വൈകാരികമായി പ്രതികരിച്ചു. ലോകകപ്പ് ഇങ്ങനെ വിട്ടുപോകുന്നത് സങ്കടകരമാണ്, ഞാന്‍ എല്ലാം നല്‍കി. എനിക്ക് ക്ലിയര്‍ കോണ്‍ഷ്യന്‍സ് ഉണ്ട്. ഫുട്‌ബോള്‍ ജീവിതം ഇങ്ങനെയാണ്. യൂറോ കപ്പ് നേട്ടം ലോകകപ്പ് പോലെയാണ്. പോര്‍ച്ചുഗലിനായി മൂന്ന് അന്താരാഷ്ട്ര കിരീടം നേടിയിട്ടുണ്ടെന്നും ക്രിസ്റ്റിയാനോ ഓര്‍മിപ്പിച്ചു.

യൂറോ 2016-ലെ പോര്‍ച്ചുഗലിന്റെ വിജയത്തെയാണ് അദ്ദേഹം ലോകകപ്പിന് തുല്യമായി കണക്കാക്കിയത്. ലോകകപ്പ് സ്വപ്‌നം അവസാനിപ്പിച്ചെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളില്‍ പോര്‍ച്ചുഗലിനായി കളി തുടരും. വരാനിരിക്കുന്ന യൂറോ കപ്പിലും ക്രിസ്റ്റ്യാനോ കളിക്കാനാണ് സാധ്യത.

ക്രിസ്റ്റിയാനോ ലോകകപ്പ് ഇല്ലാതെ മടങ്ങുമ്പോള്‍ ലയണല്‍ മെസ്സി 2022-ലെ ലോകകപ്പ് നേട്ടത്തോടെ ഗോട്ട് ചര്‍ച്ചയില്‍ മുന്നിലെത്തി. രണ്ട് കോപ്പ അമേരിക്കയും ലോകകപ്പും ഫൈനലിസീമയുമെല്ലാം ചേര്‍ന്ന് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര നേട്ടങ്ങള്‍ റൊണാള്‍ഡോയെക്കാള്‍ ശക്തമാണ്. ക്ലബ് തലത്തിലും മെസ്സിക്ക് കൂടുതല്‍ ട്രോഫികളുണ്ട്.

ബാലണ്‍ ഡി'ഓര്‍: മെസ്സി 8, റൊണാള്‍ഡോ 5.
ചാമ്പ്യന്‍സ് ലീഗ്: റൊണാള്‍ഡോ 5, മെസ്സി 4.
ലീഗ് ടൈറ്റിലുകള്‍: മെസ്സി 13+, റൊണാള്‍ഡോ 8+ (വിവിധ ലീഗുകളില്‍).

റൊണാള്‍ഡോ ക്ലബ് ലെവലില്‍ ഗോള്‍ സ്‌കോറിങ് റെക്കോര്‍ഡുകളും ചാമ്പ്യന്‍സ് ലീഗ് വിജയങ്ങളും കൊണ്ട് മുന്നില്‍ നിന്നെങ്കിലും, മെസ്സിയുടെ ലോകകപ്പ് നേട്ടം മുന്നില്‍ നിര്‍ത്തുന്നു.

റൊണാള്‍ഡോയുടെ കരിയര്‍ അസാധാരണമാണ്. യൂറോപ്പിലെ മൂന്ന് പ്രധാന ലീഗുകളിലും ടോപ് സ്‌കോറര്‍ ആയിട്ടുണ്ട്. മെസ്സിയുമായുള്ള താരതമ്യങ്ങള്‍ റൊണാള്‍ഡോയെ എപ്പോഴും ബാധിക്കുന്നുണ്ടെങ്കിലും, 40 വയസ് കഴിഞ്ഞിട്ടും കളി തുടരുന്നു.

ലോകകപ്പ് സ്വപ്നം പൂര്‍ത്തിയാകാത്തതിന്റെ നിരാശയുണ്ടെങ്കിലും, റൊണാള്‍ഡോയുടെ ലെഗസി അടയാളപ്പെടുത്തപ്പെട്ടതാണ്. യൂറോ കപ്പ് നേട്ടത്തെ ലോകകപ്പ് തലത്തിലേക്ക് ഉയര്‍ത്തുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ആരാധകരെ ആശ്വസിപ്പിക്കുന്നു. മെസ്സിയോട് ഒപ്പമെത്താന്‍ പല നേട്ടങ്ങളിലും കഴിഞ്ഞില്ലെങ്കിലും, റൊണാള്‍ഡോയുടെ ഗോള്‍ സ്‌കോറിങ് റെക്കോര്‍ഡുകള്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നും തിളങ്ങും.

Tags