പൂര്‍ണമായും എഥനോള്‍ മാത്രമുള്ള ഇന്ധനം, കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നേട്ടമാവുക നിതിന്‍ ഗഡ്കരിയുടെ കുടുംബത്തിന്, ശതകോടികളുടെ ബിസിനസ്, മൈലേജില്ല, റിപ്പയര്‍ കൂടുന്നു, വണ്ടി കട്ടപ്പുറത്താകുമോ?
എഥനോള്‍ പലയളവില്‍ ചേര്‍ത്ത ഇന്ധനത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ ശതകോടികളുടെ ബിസിനസ് വളര്‍ച്ചനേടുന്നത് കേന്ദ്ര മന്ത്രി ഗഡ്കരിയുടെ കുടുംബമാണ്.
ന്യൂഡല്‍ഹി: കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി 100% എഥനോള്‍ ഇന്ധനത്തിന് നിയമപരമായ അംഗീകാരം നല്‍കിയതായി പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. ഇത് പെട്രോള്‍-ഡീസലിന് ബദലായി ഫ്‌ലെക്‌സ്-ഫ്യൂവല്‍ വാഹനങ്ങള്‍ക്ക് (ഉദാ: മാരുതി വാഗണ്‍ആര്‍, ടൊയോട്ട, എംജി, ഹീറോ മോട്ടോകോര്‍പ്പ് മോഡലുകള്‍) വഴി തുറക്കുന്നു. ഇന്ത്യയുടെ ഇറക്കുമതി കുറയ്ക്കല്‍, ഫാമേഴ്‌സ് ഇന്‍കം, ക്ലീന്‍ എനര്‍ജി ലക്ഷ്യങ്ങളുടെ ഭാഗമാണ് ഇത്തരമൊരു നീക്കമെന്നാണ് വിശദീകരണം.
എഥനോള്‍ ഇന്ധനത്തിന് ഗുണവും ദോഷങ്ങളുമുണ്ട്. ഇന്ത്യയുടെ വാര്‍ഷിക ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാമെന്നതാണ് പ്രധാന നേട്ടം. എഥനോള്‍ ആഭ്യന്തര ഉല്‍പ്പാദനമായതിനാല്‍ കര്‍ഷകര്‍ക്കും നേട്ടമുണ്ടാകും. പഞ്ചസാര, ധാന്യങ്ങള്‍ എന്നിവയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും.
ഫോസില്‍ ഫ്യൂവലിനെ അപേക്ഷിച്ച് കുറഞ്ഞ പരിസ്ഥിതി മലിനീകരണം മാത്രമാണ്. ഹൈ-കംപ്രഷന്‍ എഞ്ചിനുകള്‍ക്ക് നല്ലത്, പുതിയ ഫ്‌ലെക്‌സ്-ഫ്യൂവല്‍ വാഹനങ്ങള്‍ക്ക് അനുയോജ്യവുമാണ്.
എഥനോളിന് പെട്രോളിനെ അപേക്ഷിച്ച് ഏകദേശം 30-34% കുറഞ്ഞ മെലേജ് ആണ് എന്നത് വാഹന ഉടമസ്ഥരെ സംബന്ധച്ച് തിരിച്ചടിയായണ്. ഇ100ല്‍ 20-30% മൈലേജ് ഡ്രോപ്പ് പ്രതീക്ഷിക്കാം.
നിലവിലെ പെട്രോള്‍ വാഹനങ്ങള്‍ക്ക് അനുയോജ്യമല്ല. ഇപ്പോഴത്തെ കുറഞ്ഞ അളവിലുള്ള എഥനോള്‍ പോലും വാഹനങ്ങള്‍ തകരാറിലാക്കുന്നുണ്ടെന്ന പരാതിയുണ്ട്. ഫ്യൂവല്‍ സിസ്റ്റം ഡാമേജ്, കോള്‍ഡ് സ്റ്റാര്‍ട്ട് പ്രശ്‌നങ്ങള്‍ എന്നിവയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രത്യേക ഫ്യൂവല്‍ സ്റ്റേഷനുകള്‍, സ്റ്റോറേജ് തുടങ്ങിയവ വേണ്ടിവന്നേക്കും. കൂടാതെ, ഉല്‍പ്പാദനത്തിന് ധാരാളം വെള്ളം ആവശ്യമായിവരുന്നു. തണുപ്പുള്ള കാലാവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ട്. പുതിയ ഫ്‌ലെക്‌സ്-ഫ്യൂവല്‍ വാഹനങ്ങള്‍ക്ക് ഗുണകരമാകാം, പക്ഷേ പഴയ വാഹന ഉടമകള്‍ക്ക് ഇത് അനുയോജ്യമല്ല.
എഥനോള്‍ പലയളവില്‍ ചേര്‍ത്ത ഇന്ധനത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ ശതകോടികളുടെ ബിസിനസ് വളര്‍ച്ചനേടുന്നത് കേന്ദ്ര മന്ത്രി ഗഡ്കരിയുടെ കുടുംബമാണ്.
നിതിന്‍ ഗഡ്കരിയുടെ മക്കള്‍ നിഖില്‍ ഗഡ്കരി (CIAN Agro Industries & Infrastructure Ltd) യും സാരംഗ് ഗഡ്കരി (Manas Agro) യും എഥനോള്‍, സുഗര്‍ പ്രോസസിങ് മേഖലയിലുണ്ട്. CIAN Agroയുടെ റവന്യൂ Q1 FY24-ല്‍ 17 കോടിയില്‍ നിന്ന് Q1 FY26-ല്‍ 510 കോടിയിലേക്ക് ഉയര്‍ന്നു. ഷെയര്‍ പ്രൈസ് 40-ല്‍ നിന്ന് കുത്തനെ ഉയര്‍ന്നു.
ഗഡ്കരി എഥനോള്‍ ബ്ലെന്‍ഡിങ് പ്രോത്സാഹിപ്പിക്കുന്നത് കുടുംബ ബിസിനസിന് ലാഭം ചെയ്യാനാണെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍, തന്റെ പോളിസികള്‍ ദേശീയ താല്‍പ്പര്യത്തിന് വേണ്ടിയാണ്. ബിസിനസ് സ്വതന്ത്രമാണെന്നാണ് ഗഡ്കരിയുടെ നിലപാട്.
കുടുംബ ബിസിനസ് ഗഡ്കരിയുടെ പോളിസി പുഷിനെ സംശയാസ്പദമാക്കുന്നു. പൊതു താല്‍പ്പര്യവും സ്വകാര്യ താല്‍പ്പര്യവും തമ്മിലുള്ള ബാലന്‍സ് ഉറപ്പാക്കാന്‍ സുതാര്യമായ അന്വേഷണവും റെഗുലേഷനും ആവശ്യമാണ്.
.jpg)

