ശമ്പളം 12 ലക്ഷം രൂപയില്‍ നിന്നും 24 ലക്ഷം രൂപയായി, ഐഐടിയോ എന്‍ഐടിയോ ഇല്ല, കഠിനാധ്വാനവും തന്ത്രപരമായ നീക്കങ്ങളും കൊണ്ട് ജീവിതം മാറ്റി യുവാവ്

software engineer

ബിരുദം നേടിയ ഈ യുവാവിന്റെ കോളേജില്‍ പ്ലേസ്മെന്റ് അവസരങ്ങള്‍ വിരളമായിരുന്നു. കാമ്പസ് റിക്രൂട്ട്മെന്റിനായി കാത്തിരിക്കാതെ, മൂന്നാം വര്‍ഷം മുതല്‍ തന്നെ എക്‌സ്പീരിയന്‍സിനായി പരിശീലനം തുടങ്ങി.

ന്യൂഡല്‍ഹി: പ്രശസ്ത കോളേജുകളുടെ ടാഗോ തൊഴില്‍ മാറ്റങ്ങളോ ഇല്ലാതെ, കഠിനാധ്വാനവും തന്ത്രപരമായ നീക്കങ്ങളും കൊണ്ട് ഒരു യുവ സോഫ്റ്റ്വെയര്‍ പ്രൊഫഷണല്‍ തന്റെ വാര്‍ഷിക വരുമാനം 12 ലക്ഷം രൂപയില്‍ നിന്ന് 24 ലക്ഷം രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ത്തി. ടയര്‍-3 എഞ്ചിനീയറിംഗ് കോളേജില്‍ നിന്നുള്ള ഈ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയുടെ വിജയകഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

tRootC1469263">

2023-ല്‍ ബിരുദം നേടിയ യുവാവിന്റെ കോളേജില്‍ പ്ലേസ്മെന്റ് അവസരങ്ങള്‍ വിരളമായിരുന്നു. കാമ്പസ് റിക്രൂട്ട്മെന്റിനായി കാത്തിരിക്കാതെ, മൂന്നാം വര്‍ഷം മുതല്‍ തന്നെ എക്‌സ്പീരിയന്‍സിനായി പരിശീലനം തുടങ്ങി. ഇതിനായി ഒരു സ്റ്റാര്‍ട്ടപ്പില്‍ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് ഇന്റേണ്‍ ആയി ചേര്‍ന്നു. പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് 25,000 രൂപ. അഞ്ച് മാസത്തിനുള്ളില്‍ മികച്ച പ്രകടനം കാണിച്ചതോടെ സ്‌റ്റൈപ്പന്‍ഡ് 35,000 രൂപയായി ഉയര്‍ത്തി. കോളേജ് ബ്രാന്‍ഡിംഗിനേക്കാള്‍ പ്രായോഗിക അനുഭവമാണ് പ്രധാനമെന്ന് ഇത് ഉദ്യോഗാര്‍ത്ഥിയെ ബോധ്യപ്പെടുത്തി.

അവസാന വര്‍ഷത്തില്‍ മറ്റൊരു സ്റ്റാര്‍ട്ടപ്പിലേക്ക് മാറി. ഇവിടെ പ്രതിമാസം 45,000 രൂപ സ്‌റ്റൈപ്പന്‍ഡും കൂടുതല്‍ പ്രോജക്ട് ഉത്തരവാദിത്തങ്ങളും ലഭിച്ചു. ആറ് മാസത്തിന് ശേഷം കമ്പനി തന്നെ 12 ലക്ഷം രൂപ വാര്‍ഷിക പാക്കേജില്‍ ഫുള്‍-ടൈം ജോലി വാഗ്ദാനം ചെയ്തു. ഇത് കരിയറിലെ ആദ്യ നാഴികക്കല്ലായി. പുതിയ ജോലി അന്വേഷിക്കാതെ അതേ കമ്പനിയില്‍ തുടര്‍ന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പെര്‍ഫോമന്‍സ് റിവ്യൂവിലൂടെ ശമ്പളം 18 ലക്ഷം രൂപയായി ഉയര്‍ന്നു. അടുത്ത അപ്രൈസലില്‍ 24 ലക്ഷം രൂപയ്ക്ക് മുകളിലെത്തി.

ഇന്റേണ്‍ഷിപ്പ് ഘട്ടത്തില്‍ മാത്രമേ സ്ഥാപനം മാറിയിട്ടുള്ളൂ. ശരിയായ വര്‍ക്ക്‌പ്ലേസ് കിട്ടിയപ്പോള്‍ റിസള്‍ട്ട് നല്‍കല്‍, വിശ്വാസം കെട്ടിപ്പടുക്കല്‍, ഉത്തരവാദിത്തം ഏറ്റെടുക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതാണ് വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് കാരണമെന്ന് യുവാവ് പറയുന്നു.

ജോബ് പോര്‍ട്ടലുകളെ ആശ്രയിക്കാതെയാണ് കമ്പനിയെ കണ്ടുപിടിച്ചത്. ഫണ്ടിംഗ് ലഭിച്ച ആദ്യകാല സ്റ്റാര്‍ട്ടപ്പുകളെ ട്രാക്ക് ചെയ്തു. ലിങ്ക്ഡ്ഇനില്‍ സ്ഥാപകരെ കണ്ടെത്തി, പേഴ്സണലൈസ്ഡ് മെസേജുകളും റെസ്യൂമെയും അയച്ചു. താന്‍ എന്ത് റോളിനാണ് അനുയോജ്യനെന്ന് വ്യക്തമാക്കി.

കമ്പനിയെക്കുറിച്ച് ഗവേഷണം ചെയ്യുക, മെസേജ് ചെറുതും പേഴ്സണലൈസ്ഡുമാക്കുക, താന്‍ എങ്ങനെ സംഭാവന ചെയ്യുമെന്ന് എടുത്തുകാട്ടുക, നേരിട്ട് ജോബ് ചോദിക്കാതെ ഒരു ചെറിയ സംഭാഷണം അഭ്യര്‍ത്ഥിക്കുക, ഇതാണ് യുവാവിന്റെ ഉപദേശം.

Tags